
വാഷിംഗ് ടൺ ഡി സി: പ്രശസ്ത വചന പ്രഘോഷകനും സൗഖ്യ ശുശ്രൂക്ഷകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി സായാഹ്ന കൺവൻഷൻ ജൂൺ 18 വ്യാഴാഴ്ച നോർത്തേൺ വെർജീനിയ സെൻറ് ജൂഡ് സീറോ മലബാർ ചർച്ചിൽ നടക്കുന്നു.
വൈകുന്നേരം 5 മണി മുതൽ 9വരെ യാണ് കൺവൻഷൻ നടക്കുന്നത്.
മുൻ കൂട്ടി രജിസ്ടേഷൻ ആവശ്യമില്ല.
14 വർഷങ്ങൾക്കു ശേഷമാണ് ഫാ സേവ്യർ ഖാൻ വട്ടായിലിൻ്റെ ഒരു പൊതുവായ ധ്യാനശുശ്രൂക്ഷ വാഷിംഗ്ടൺ ഡി സി ഏരിയായിൽ നടക്കുന്നത്. ഈ ധ്യാനത്തിൽ പങ്കു ചേർന്ന് ദൈവനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി സെൻറ് ജൂഡ് ഇടവക വികാരി ഫാ ലിഗോരി കട്ടിക്കാരൻ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ബോബൻ പുഞ്ചയിൽ (301 448 2092) റാണി ജോസഫ് (301 706 5374) ബെന്നി ജോസഫ് (848 565 4930) എന്നിവരെ ബന്ധപ്പെടാം.