
അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ്ജ് നിര്‍മ്മിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കന്റെ ചിത്രീകരണം പൊന്നാനി, എടപ്പാള്‍ പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സെഴ്‌സ് ആയ അശ്വിത-അശ്വിജ, ഹരികുമാര്‍ കാട്ടൂര്‍, ലിജിന്‍ സിയാര്‍, സോണി, ഉമ്മര്‍ഖാന്‍, ശശി കുളപ്പുള്ളി, എം എസ് നാസര്‍, സെബി പിണ്ട്യന്‍, സുനില്‍ കിരാലൂര്‍, രഞ്ജിത്ത് ചേലാവൂര്‍, സുജീഷ് എസ്, സൈഫുദ്ധീന്‍ വെട്ടത്തൂര്‍, ക്രിസ്റ്റി ബെനറ്റ്, ആന്‍സി ലിനു, ദീപ സുരേഷ്, സിനി കൃഷ്ണന്‍, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

വ്യത്യസ്ത സാഹചര്യത്തില്‍പ്പെട്ട നാലുപേര്‍ ഒരിക്കല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥയാണ് നര്‍മ്മത്തില്‍ ചാലിച്ച് 'പാതിരാകുറുക്കന്‍' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
ഛായാഗ്രഹണം- സെല്‍വകുമാര്‍ എസ്, സംഗീതം-ഗോപി സുന്ദര്‍, എഡിറ്റര്‍-അതുല്‍ വിജയ്, കലാസംവിധാനം- ത്യാഗു തവനൂര്‍, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, അസോസിയേറ്റ് ഡയറക്ടെഴ്‌സ്- അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാര്‍, സംവിധാന സഹായികള്‍- മണികണ്ഠന്‍, ശ്രീജിത്ത്, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, വിനോദ് പ്രഭാകര്‍, നൃത്തസംവിധാനം-ശ്രീ സെല്‍വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ മാനേജര്‍-ജസ്റ്റിന്‍ കൊല്ലം, പ്രോജക്റ്റ് ഡിസൈനര്‍-ഷിംന ബി, പി ആര്‍ ഓ-എ എസ് ദിനേശ്.