
യുവനടന്‍ നസ്ലനെ നായകനാക്കി 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ് 'എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ് ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.
ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്നു. നസ്ലിന് ഒപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമ സംവിധായകന്‍ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരകാരനായി നസ്ലിന്‍ എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തില്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കാമിയോ റോളുകളില്‍ വരുന്നുണ്ട്.
വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാമു സുനില്‍ തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം-ജേക്ക്‌സ് ബിജോയ്,എഡിറ്റിംഗ്-നിധിന്‍ രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്, ആര്‍ട്ട് ഡയറക്ടര്‍- ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈന്‍-മാഷര്‍ ഹംസ,മേക്കപ്പ്-റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്-ബോയക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-എസ്സാ കെ എസ്തപ്പാന്‍ അസോസിയേറ്റ് ഡയറക്ടര്‍-കെവിന്‍ കരിപ്പേരി,ചീഫ് അസോസിയേറ്റ് ക്യാമറമാന്‍-സുമേഷ് മോഹന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-ശിവകുമാര്‍, സൗണ്ട് ഡിസൈന്‍ ആന്റ് മിക്സിംഗ്-വിഷ്ണു ഗോവിന്ദ്,വിഎഫ്എക്സ്-ഡിജി ബ്രിക്സ്, കളറിസ്റ്റ്-ശ്രീക് വാരിയര്‍,മോഷന്‍ ഗ്രാഫിക്സ്-ജോബിന്‍ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍-നന്ദു കൃഷ്ണന്‍ ജി,
അതുല്‍ കിഷന്‍, അമൃത മറിയം, മരിയ, പരസ്യകല-യെല്ലോ ടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം-സെന്‍ട്രല്‍ പിക്‌ചേഴ്‌സ്. പി ആര്‍ ഒ-എ എസ് ദിനേശ്.