Image

ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

Published on 26 May, 2026
ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

തിരുവനന്തപുരം; ബലാത്സം​ഗ കേസിൽ പെരുമ്പാവൂർ മുൻ എം എൽ എ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് നടപടി. പരാതിക്കാരി ഇന്നലെ മൊഴി മാറ്റിയിരുന്നു.

തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന്  യുവതി കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതിയില്‍ വെച്ച് ഇന്നലെയിരുന്നു മൊഴിമാറ്റം.  യുവതി മൊഴിമാറ്റിയതിനെത്തുടർന്ന് രണ്ട് സാക്ഷികളും കേസിൽ മൊഴിമാറ്റിയിരുന്നു. 

2022 സെപ്റ്റംബര്‍ 28-നാണ് കേസിനാസ്പദമായ സംഭവം. പേട്ട സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. അന്ന് എം എല്‍ എ ആയിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ തന്നെ പലതവണ പീഡിപ്പിച്ചെന്നും കോവളത്ത് കൊണ്ടുപോയി കാറില്‍ വെച്ചും പീഡിപ്പിച്ചെന്നും പരാതിക്കാരി പറഞ്ഞിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക