Image

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രത്യാശയുടെ ആത്മീയ സന്ദേശവുമായി റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ

പിപി ചെറിയാൻ Published on 26 May, 2026
ഇന്റർനാഷണൽ പ്രയർ ലൈൻ പ്രത്യാശയുടെ ആത്മീയ സന്ദേശവുമായി റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ

ഡിട്രോയിറ്റ്: ആഗോള പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) പന്ത്രണ്ടാം വാർഷികാഘോഷ സമ്മേളനം രാത്രി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. കഴിഞ്ഞ 12 വർഷത്തെ പ്രാർത്ഥനാ ശുശ്രൂഷകളിലൂടെ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി പ്രാർത്ഥനാ ജനസമൂഹം ഒന്നടങ്കം യോഗത്തിൽ നന്ദി അർപ്പിച്ചു.

യു.എസ് സമയപ്രകാരം രാത്രി 9 മണിക്ക് (EST) ആരംഭിച്ച വാർഷിക സമ്മേളനത്തിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം, പ്രതിസന്ധികളിലും തകർച്ചകളിലും ഉഴലുന്ന ദൈവജനത്തിന് പ്രത്യാശയും വീണ്ടെടുപ്പും പകരുന്ന ശക്തമായ ആത്മീയ സന്ദേശം പങ്കുവെച്ചു.

‘പുനരുജ്ജീവനവും പുനഃസ്ഥാപനവും’  എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യെശയ്യാവ് 60:22-ലെ "ചെറിയവൻ ആയിരവും എളിയവൻ ബലമുള്ളൊരു ജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്കസമയത്തു അതിനെ വേഗത്തിലാക്കും" എന്ന തിരുവചനത്തെ മുൻനിർത്തി, തകർന്നടിഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് നേരെ ദൈവം ഒരു പുതിയ വെളിച്ചവും പുനഃസ്ഥാപനവും പ്രഖ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകത്തിന്റെ മുൻപിൽ നിസ്സാരരോ എളിയവരോ ആയി കാണപ്പെടുന്നവരെയാണ് ദൈവം വലിയ കാര്യങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്. മനുഷ്യൻ ചെറുതെന്ന് കരുതുന്ന കഴിവുകളെ ദൈവക്കരങ്ങളിൽ ഏൽപ്പിക്കുമ്പോൾ അവൻ അതിനെ ആയിരമായി വർദ്ധിപ്പിക്കും.

ഏതൊരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ചും ദൈവത്തിന് കൃത്യമായ ഒരു സമയമുണ്ട്. പൂർണ്ണമായ സമർപ്പണവും അനുസരണവും വഴി ദൈവം ആ അനുഗ്രഹങ്ങളെ ജീവിതത്തിൽ വേഗത്തിലാക്കും.

"നിങ്ങൾ നിസ്സാരരാണെന്ന സാത്താന്റെ വ്യാജങ്ങളെ വിശ്വസിക്കരുത്. ലോകത്തിന്റെ താല്ക്കാലികവും വ്യാജവുമായ സന്തോഷങ്ങൾക്ക് പിന്നാലെ പോകാതെ, നിങ്ങളുടെ കുറവുകളെയും കഴിവുകളെയും ദൈവത്തിന് സമർപ്പിച്ച് അവനിൽ മാത്രം വിശ്വസിക്കുക," എന്ന് റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ ആഹ്വാനം ചെയ്തു.

വചനം ശ്രവിച്ച ഏവരുടെയും മേൽ വലിയ വിടുതൽ ഉണ്ടാകണമെന്നും, അവരുടെ കുറവുകൾ മാറി അവർ ആയിരങ്ങളായി വർദ്ധിക്കണമെന്നുമുള്ള പ്രാർത്ഥനയോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്. ദുഷ്‌കരമായ ഈ കാലഘട്ടത്തിൽ ഒട്ടനവധി വിശ്വാസികൾക്ക് വലിയ ആശ്വാസവും ആത്മീയബലവും പകരുന്നതായി മാറി ഈ വർഷത്തെ ഐ.പി.എൽ. വാർഷിക സമ്മേളനം..

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-26 11:29:34
💥🔥To@👉 ശ്രീ. അലക്സാണ്ടർ കുര്യൻ -: 🔺ഈ ചെറിയവനേയും എളിയവനേയും ആരാണ് ശ്രീമാൻ. അലക്സാണ്ടർ കുര്യാ സൃഷ്ടിച്ചത്??? യഹോവ തന്നെ അല്ലേ?? പഞ്ചർ ആക്കിയിട്ട് പഞ്ചർ ഒട്ടിക്കുന്ന യഹോവ💪. നല്ല അമ്പോറ്റി Myരn യഹോവ, സമ്മതിച്ചിരിക്കുന്നു.🔻തകർന്നടിഞ്ഞ സാഹചര്യങ്ങളിൽ ശ്രീമാൻ. കുര്യാ, മനുഷ്യരെ ആരാണ് ആക്കി വച്ചത്??? മുറിപ്പെടുത്തിയിട്ട് സുഖപ്പെടുത്തുന്ന യഹോവ💪. നല്ല അമ്പോറ്റി MyരN യഹോവ. സമ്മതിച്ചിരിക്കുന്നു . 🔺ഈ വാർഷീക മീറ്റിംഗ് ഒന്ന് കഴിഞ്ഞതല്ലേ?? ങേ??🔻 റെജിസ് ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-26 13:17:06
💥🔥നോക്കൂ, മുകളിൽ പറഞ്ഞിരിക്കുന്ന ആർക്കും പിടി കിട്ടാത്ത ചില വാക്കുകൾ-: 🔸1.പ്രത്യാശയുടെ ആത്മീയ സന്ദേശം, 🔸2.പ്രാർത്ഥനാ ശുസ്രൂഷ, 🔸3.താൽക്കാലികവും വ്യാജവും ആയ സന്തോഷങ്ങൾ, 🔸4.സമർപ്പണം, 🔸5.വിടുതൽ 🔸6.കുറവുകൾ, 🔸7.ആത്മ ബലം 🔸8.സാത്താന്റെ വ്യാജങ്ങൾ 🔸9.ദൈവത്തിന്റെ വിശ്വസ്ഥതയും വഴിനടത്തലും......... എന്തെങ്കിലും അർത്ഥം ഉണ്ടോ ഈ വാക്കുകൾക്ക്???. അറിയാവുന്നവർ വ്യക്തമായി മലയാളത്തിൽ എഴുതുക. പാവങ്ങൾ മനുഷ്യരെ ഊമ്പിക്കുന്നതിനു ഒരു പരിധി ഒക്കെ വേണ്ടേ???? ഒരു പണിയും ചെയ്യാതെ സാധുക്കൾ മലയാളികൾ ജോലി ചെയ്യുന്നതിന്റെ ഒരംശം പറ്റിച്ച് തിന്നുന്ന പാറ്റാകൾ. ലൈംഗീക തൊഴിലാളികൾ നമുക്ക് അന്നേരംതന്നേ സ്വർഗ്ഗീയ സുഖം തരുന്നു. ഇവന്മാർ കുറച്ച് ചൂടുള്ള വായൂ പുറത്തു വിടുന്നു ഇങ്ങനത്തെ ആർക്കും മനസ്സിലാകാത്ത വാക്കുകൾ ഉരുവിട്ട്. മരിച്ചു കഴിഞ്ഞിട്ട് ആന മുട്ട ഓംലെറ്റ്. കഷ്ട്ടം. നാണം🤔, മാനം🤔, ഉളുപ്പ്🤔,ലജ്ജ🤔?????🤮🤮🤮 റെജീസ് 👹
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-26 13:24:27
💥🔥ഒരുവൻ ഇപ്പോളത്തെ അവസ്ഥയിൽ ചെറിയവനായും എളിയവനായും, നിസ്സാരനായും, കുറവുള്ളവനായും ഇരിക്കുന്നത് ദൈവം അനുവദിച്ചിട്ടും അറിഞ്ഞിട്ടും തന്നെ ആണ്. ദൈവത്തിന്റെ അറിവോടെയും സമ്മതത്തോടെയും തന്നെയാണ് ഒരുവൻ അങ്ങനെ ആയിരിക്കുന്നത്. അപ്പോൾ പിന്നെ എന്തിനാടാ ചക്കരേ നീ ആളാവാൻ നോക്കുന്നത്????? നിന്റെ പ്രാർത്ഥന കേട്ടാൽ തീരുമാനം മാറ്റുന്ന ആളാണോടാ "തൈ-രേ" നിന്റെ ദൈവം???? കഷ്ട്ടം മയി-ലുകളേ..... കഷ്ട്ടം. റെജിസ് ജോൺ👹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക