
വടക്കഞ്ചേരി: അന്തരിച്ച വൈക്കാട്ട് തൈമറ്റത്തില്‍ മോളി ജേക്കബിന്റെ (86) സംസ്‌കാരം മെയ് 27 ബുധനാഴ്ച വൈകീട്ട് 3ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് 4ന് വീട്ടിൽ കൊണ്ടുവരും.
വടക്കഞ്ചേരി വാക്കോട് തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ പത്‌നിയാണ്. ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് സുനിൽ തൈമറ്റത്തിന്റെ മാതാവാണ് പരേത.
മറ്റു മക്കൾ:പരേതനായ ബൈജു (എറണാകുളം), മനോജ് (എറണാകുളം),മീന (കളമശേരി),ലൈല (എറണാകുളം),ലത (ദുബായ്),മോഹൻ (എറണാകുളം),സുമിത (ദുബായ്).
മരുമക്കൾ:ആൻസി പള്ളിക്കുന്നേൽ, ശോഭി കുരിശിങ്കൽ, സന്തോഷ് മാമുണ്ടയിൽ,ഷാജു കുരുവിണ്ണിമ്യാലിൽ, അലക്സ് പള്ളിപറമ്പിൽ,ഹണി ചക്കാലക്കൽ,ജെസി തുരുത്തിക്കാട്ടിൽ, ജോജോ കുരിശിങ്കൽ.