Image

മമ്മൂട്ടിക്ക് എം.ജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ആദരം

Published on 25 May, 2026
മമ്മൂട്ടിക്ക് എം.ജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ആദരം

 


കോട്ടയം ന്മ എംജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് നല്‍കി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് ഡോക്ടറേറ്റ് നല്‍കിയത്. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, വാസ്‌കുലര്‍ സര്‍ജന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ഓണററി ബിരുദം നല്‍കി.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നല്‍കിയത്. നേരത്തേ, കേരള സര്‍വകലാശാലയുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും ഡോക്ടറേറ്റ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക