
ചെന്നൈ: തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സിനിമാ അഭിനയ രംഗത്തേക്ക് തിരികെ വരുന്നതായി സൂചന. വൈകാതെ തന്നെ അദ്ദേഹം അഭിനയ രംഗത്തേക്കു തിരിച്ചെത്തുമെന്നാണ് അടുത്ത വൃത്തങ്ങളില്‍നിന്ന് അറിയാനാകുന്നത്.
15 ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുള്ള ഉദയനിധിയുടെ അവസാന ചിത്രം 'മാമന്നന്‍' ആയിരുന്നു. നിരൂപക ശ്രദ്ധയും വാണിജ്യ വിജയവും നേടിയ ഈ ചിത്രത്തിനുശേഷം തത്ക്കാലം അഭിനയ രംഗത്തേക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അദ്ദേഹം വിജയിച്ചെങ്കിലും ഡി.എം.കെ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനായില്ല.