Image

ഓസ്റ്റിനിൽ അന്തരിച്ച ജോർജ് മാത്യുവിന്റെ പൊതുദർശനവും സംസ്കാരവും മെയ് 26 നു ചൊവ്വാഴ്ച ഹൂസ്റ്റണിൽ.

ജീമോൻ റാന്നി Published on 25 May, 2026
ഓസ്റ്റിനിൽ അന്തരിച്ച ജോർജ് മാത്യുവിന്റെ  പൊതുദർശനവും സംസ്കാരവും മെയ് 26 നു ചൊവ്വാഴ്ച ഹൂസ്റ്റണിൽ.

ഹൂസ്റ്റൺ : കുമ്പളാംപൊയ്ക കോടിയാട്ട് ജോർജ്‌ മാത്യു  (അച്ചൻകുഞ്ഞു - 73 വയസ്സ് ) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ മറിയാമ്മ മാത്യു വടശ്ശേരിക്കര ഇടത്തറ കല്ലുപറമ്പിൽ കുടുംബാംഗമാണ്

1972 മുതൽ 1987 വരെ ഇന്ത്യൻ എയർഫോർസിൽ സേവനമനുഷ്ഠിച്ച പരേതൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 1997 വരെ ജോലി ചെയ്തു. 1997 ൽ കുടുംബസമേതം ഹൂസ്റ്റണിൽ എത്തിയ പരേതൻ 1997  മുതൽ 2015 വരെ സൗത്ത് വെസ്റ്റ് ഓയിൽ ഫീൽഡിൽ ജോലി ചെയ്തു.

മക്കൾ : സ്വപ്‍ന വർഗീസ് - പ്രിൻസ് വർഗീസ്‌ (ഹാർട്ടഫോർഡ് കണക്റ്റികട്ട്  ), ശോഭ ഡേവിഡ് - ഡെനിസ് ഡേവിഡ് (ഓസ്റ്റിൻ )

കൊച്ചുമക്കൾ : ഹാന, ആരോൺ, ജൂഡാ

സഹോദരങ്ങൾ: ഗ്രേസി വട്ടക്കുന്നേൽ (ഹൂസ്റ്റൺ), കെ.ജി. തോമസ് (കുമ്പളാംപൊയ്ക )
സാലി ജെയിംസ് (ഹൂസ്റ്റൺ) പരേതനായ ജോർജ്‌ വർഗീസ് (രാജു) ഹൂസ്റ്റൺ:

പൊതുദർശനം: മെയ് 26 നു ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810 Almeda Genoa Rd, Houston, TX 77048). ദേവാലയത്തിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ട് പോകുന്നതും 3  മണിക്ക് സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ( South Park Funeral Home 1310 N Main St, Pearland, TX 77581)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലൈവ്സ്ട്രീം ലിങ്ക്.
https://www.youtube.com/live/R-cS8CMnEHc

കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസ് വർഗീസ് : 203 448 8613 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക