Image

മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറിയായി മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യുവിനെ നിയമിച്ചു

എബി മക്കപ്പുഴ Published on 23 May, 2026
മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറിയായി മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യുവിനെ നിയമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യുവിനെ നിയമിച്ചു. സൂര്യ ടി വി ന്യൂസ് ചീഫ് എഡിറ്റർ, ദീപികയുടെ റീജിയണൽ എഡിറ്റർ, സീ ടി വി  ന്യൂസ് കേരള കറസ്പോണ്ടൻറ്, തുടങ്ങി  മാധ്യമ രംഗത്തു പ്രശംസാവഹമായ പ്രവർത്തനങ്ങൾ കാഴ്‌ച വെച്ച  വ്യക്തിത്വത്തിന് ഉടമയാണ്  റോയി മാത്യു.


കഴിഞ്ഞ കുറെ കാലങ്ങളായി ചാനൽ ചർച്ചകളിൽ വലതുപക്ഷ നിരീക്ഷകനായി സ്ഥിരമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് റോയി മാത്യു.


റാന്നി മക്കപ്പുഴ സ്വദേശിയായ റോയി നീറാംപ്ലാക്കൽ കുടുംബാംഗമാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക