
ചിക്കാഗോ : പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ ഭരണം തിരിച്ചു പിടിച്ച് ചരിത്ര വിജയം നേടിയ യുഡിഎഫിനും അതിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി സഭാംഗങ്ങൾക്കും ചിക്കാഗോ യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ നടന്ന വമ്പിച്ച പൊതുസമ്മേളനം അനുമോദനങ്ങൾ അർപ്പിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചിക്കാഗോ ഘടകം പ്രസിഡന്റ് ജോർജ് പണിക്കർ അധ്യക്ഷത വഹിച്ചു.

ഐഒസി ചിക്കാഗോ പ്രസിഡന്റ് ജോർജ് പണിക്കർ അധ്യക്ഷ പ്രസംഗം നടത്തുന്നു
സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു. ഐഒസി നാഷണൽ പ്രസിഡന്റ് സതീശൻ നായർ, മുൻ ചെയർമാൻ തോമസ് മാത്യു, യുഡിഎഫ് ചെയർമാൻ സണ്ണി വള്ളിക്കളം, വൈസ് പ്രസിഡണ്ടുമാരായ ജോർജ് ജോസഫ് കോട്ടുകാപള്ളി, ജോൺസൺ കണ്ണൂക്കാടൻ ട്രഷറർ ആൻറ്റോ കവലക്കൽ, ജോയിൻ സെക്രട്ടറി എബ്രഹാം ജോർജ് എന്നിവർ പ്രസംഗിച്ചു.

മാധ്യമപ്രവർത്തകൻ കുര്യൻ ഫിലിപ്പ്, സിറിയക് കൂവക്കാട്ടിൽ, ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്, പോൾ വടക്കുംചേരി ജോർജ് വർഗീസ് വെങ്ങാഴിയിൽ ജിക്കുമോൻ ജേക്കബ്, ജോസ് കോലഞ്ചേരി, ഡോ ജെയിംസ് തോമസ് ഡോ എബ്രഹാം ജോസഫ്, സാം തെക്കനാൽ, സജി കുര്യൻ, ജെസ്സി റിൻസി, രാജൻ തലവടി,സക്കറിയ ജോസഫ്, ബിജു തോമസ്, ജോസ് ഞാറവേലിൽ, ജോസ് കല്ലിടുക്കിൽ, മാത്യു തട്ടാമറ്റം, ജോസ് വള്ളമറ്റം എന്നിവർ ആശംസകൾ അർപ്പിച്ചു.
മെയ് 17 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വലിയ ജനക്കൂട്ടം പങ്കെടുത്തു. മുഖ്യമന്ത്രിയായി ശ്രീ വി.ഡി സതീശനെ തെരഞ്ഞെടുത്ത എഐസിസി തീരുമാനം കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ വിജയമാണെന്ന് യോഗം വിലയിരുത്തി. ആഘോഷങ്ങളുടെ ഭാഗമായി മധുര പലഹാരങ്ങളും വിതരണം ചെയ്തു.