Image

നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

Published on 23 May, 2026
നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: നഴ്‌സിങ് സേവനത്തെ എന്തുകൊണ്ടാണ് അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തതെന്ന്  ഹൈക്കോടതി. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ പരാമർശിച്ചു.

ആശുപത്രി മാനേജ്‌മെന്‍റ് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാല്‍ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ല. ന്യായമായ ശമ്പളം ലഭിച്ചില്ലെങ്കിൽ നിയമപരമായ മാർഗം സ്വീകരിക്കാം. അല്ലെങ്കിൽ ജോലി സമയത്തിന് ശേഷം സമരം ചെയ്യാമെന്നും കോടതി നിർദേശിച്ചു.

ശമ്പള വര്‍ധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനിടെ ജോലികള്‍ക്ക് നിയോഗിക്കുന്നുവെന്നാരോപിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Join WhatsApp News
reader 2026-05-23 16:01:24
അപ്പോൾ ഹൈക്കോടതി നേഴ്സ്മാർക്ക് ശരിയായ ശമ്പളവും സംരക്ഷണവും നൽകുമോ?
Jayan varghese 2026-05-23 16:14:21
നീതിയും ന്യായവും സംരക്ഷിക്കുന്ന മനുഷ്യ കോടതികൾക്ക് സത്യവും ധർമ്മവും അവഗണിച്ചു കൊണ്ട് മാത്രമേ നില നിൽക്കാൻ കഴിയൂ എന്നതിനാൽ മനുഷ്യ കല്പിതമായ സമൂഹ ചിന്തയിൽ സമൂലമായ ഒരു പൊളിച്ചെഴുത്തിനു സമയമായിരിക്കുന്നു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക