
യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം അംഗമായി ഫിസിഷ്യനും മനുഷ്യാവകാശ ഗവേഷകയുമായ ഡോക്ടർ ഗുണിഷാ കൗറിനെ നോമിനേറ്റ് ചെയ്തു. ഈ ഫെഡറൽ പാനലിൽ അംഗമാവുന്ന ആദ്യ സിഖ് ആണ് കൗർ.
കമ്മീഷനിലെ 9 അംഗങ്ങളെ പ്രസിഡന്റും കോൺഗ്രസും ചേർന്നാണ് തിരഞ്ഞടുക്കുക. രണ്ടു വർഷത്തേക്കാണ് നിയമനം. ഇരു പാർട്ടികളിൽ നിന്നും നോമിനികൾ ഉണ്ടാവും.
യുഎസ് സെനറ്റർ ചാൾസ് ഷൂമറാണ് (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) കൗറിന്റെ നിയമനം പ്രഖ്യാപിച്ചത്. ആരോഗ്യ രക്ഷയിലും ഗവേഷണത്തിലും സാമൂഹ്യ നേതൃത്വത്തിലും അവർക്കു അനുഭവ സമ്പത്തുണ്ടെന്നു ഷൂമർ ചൂണ്ടിക്കാട്ടി.
അനസ്‌തേഷ്യ, മെഡിക്കൽ ആന്ത്രോപോളജി എന്നിവയിൽ പ്രവർത്തിക്കുന്ന കൗർ അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നു. Anesthesiology Global Health Initiative ഡയറക്റ്ററും Human Rights Impact Lab സ്ഥാപക ഡയറക്റ്ററുമാണ്.
കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം എടുത്തത്. മാസ്‌റ്റേഴ്‌സ് ഹാർവാഡിൽ നിന്നും.
First Sikh: Gunisha Kaur named to US Religious Freedom Commission