Image

താലിയണിഞ്ഞ് കങ്കണ റണാവത്ത്, രഹസ്യ വിവാഹമെന്ന് അഭ്യൂഹം

Published on 22 May, 2026
താലിയണിഞ്ഞ് കങ്കണ റണാവത്ത്, രഹസ്യ വിവാഹമെന്ന് അഭ്യൂഹം

  ബോളിവുഡ് താരം കങ്കണ റണാവത്ത്  പരമ്പരാഗത രീതിയിലുള്ള താലിയണിഞ്ഞെത്തിയ ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാധാരണ രീതിയിൽ വിവാഹിതരായ സ്ത്രീകൾ ധരിക്കുന്ന പച്ചക്കുപ്പിവളകളും കങ്കണ അണിഞ്ഞിരുന്നു. താരം രഹസ്യമായി വിവാഹം കഴിച്ചു എന്നു വരെ അഭ്യൂഹങ്ങൾ പടർന്നു. ഒടുവിൽ ഇക്കാര്യത്തിൽ വെട്ടിത്തുറന്ന് കാര്യം പറഞ്ഞിരിക്കുകയാണ് കങ്കണ.

സിനിമാ ഷൂട്ടിങ്ങിന്‍റെ ഭാഗമായി ഞാനിവിടെയുണ്ട്. കഥാപാത്രമായി മേക്കപ്പിട്ടു നിൽക്കുന്ന ചിത്രം ചിലർ പകർത്തിയിരുന്നു. അതിനു ശേഷം എനിക്ക് നിരവധി ഫോൺകോളുകളാണ് ലഭിക്കുന്നത്. വിവാഹിതരായ സ്ത്രീകൾ കാഴ്ചയിൽ എങ്ങനെയിരിക്കും? അഭിനേതാക്കൾ എല്ലാ വേഷവും ചെയ്യും. ഞാനെന്തായാലും രഹസ്യമായി വിവാഹം കഴിക്കില്ലെന്ന് വാക്കു തരുന്നുവെന്നാണ് കങ്കണ സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ചിരാഗ് പസ്വാനുമായി കങ്കണ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് താരത്തിനെ താലിയണിഞ്ഞുള്ള ചിത്രം വൈറലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക