Image

ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂര്‍;കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്ന് സഭാ പ്രതിനിധി

Published on 22 May, 2026
ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂര്‍;കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്ന് സഭാ പ്രതിനിധി


തിരുവനന്തപുരം: മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സഭാ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍. നടന്നത് സ്വാഭാവിക സന്ദര്‍ശനമാണെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സൗഹൃദം പങ്കിട്ടെന്നും എല്ലാ പിന്തുണയും പിതാവ് അറിയിച്ചിട്ടുണ്ടെന്നും വി ഇ അബ്ദുല്‍ ഗഫൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'എന്നോട് പരിഭവം പറഞ്ഞില്ല. സന്തോഷം ആണ് അറിയിച്ചത്. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകും. ആ കാര്യം ഇവിടെ അറിയിച്ചിട്ടുണ്ട്. സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കും. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് വകുപ്പ്. എല്ലാവരുമായി ആലോചിച്ച് മുന്നോട്ട് പോകും. മുതലപൊഴിയില്‍ മണ്‍സൂണ്‍ വരുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്', വി ഇ അബ്ദുല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.


ചില ചരട് വലികളും നാടകങ്ങളും കാരണം സഭക്ക് ലഭിക്കേണ്ട മന്ത്രിസ്ഥാനവും വകുപ്പും നഷ്ടമായെന്ന് സഭ പ്രതിനിധി ഫാ. മനോജ് പറഞ്ഞു. മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ആരോഗ്യമന്ത്രി സഭാ ആസ്ഥാനത്തെത്തിയിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും നേരിട്ട് ഇപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ഫാ. മനോജ് പറഞ്ഞു.

'വോട്ടുബാങ്ക് ആയി അല്ല സഭയെ കാണുന്നത് എന്ന് അറിയിച്ചു. കരയുന്ന കുഞ്ഞിനെ പാലുള്ളൂ. നിലവിലെ ആവശ്യങ്ങള്‍ പരിഹരിക്കുന്ന വരെ ആശങ്ക തുടരും. വന്ന് കണ്ട ഉടനെ മഞ്ഞുരുകി എന്ന് പറയാന്‍ കഴിയില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകണം. സൗഹൃദ അന്തരീക്ഷത്തില്‍ തന്നെ മുന്നോട്ട് പോകും. ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സര്‍ക്കാരുമായി സഹകരിച്ച് തന്നെ സഭ മുന്നോട്ട് പോകും', ഫാ. മനോജ് പറഞ്ഞു.

 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-22 12:44:26
💥🔥അല്ലയോ ബുദ്ധിയില്ലാത്ത (ഗലാത്യരേ), ലത്തീൻ കാരേ, നിങ്ങളെ മീനെ പിടിക്കുന്നവരായല്ല, മനുഷ്യരെ പിടിക്കുന്നവരാക്കാൻ ആണ് കർത്താവ് വന്നത്. അതു കൊണ്ട് പിതാവ് പൊടിക്ക് ഒന്ന് അടങ് തല്ക്കാലം.😡 🔆Rejice
VikariAchan 2026-05-22 17:02:50
പള്ളിയിലെ വികാരിയച്ചൻ മരിച്ചു. ശവമടക്കിനായി ഇടവകക്കാർ പിരിവിനിറങ്ങി. ഷായുടെ വീടിനു മുൻപിൽ എത്തിയപ്പോൾ എല്ലാവർക്കും ഒരു സംശയം. പോകണോ വേണ്ടയോ എന്ന ശങ്കയിൽ സംഘം... ഷാ വിശ്വാസിയല്ല, മാത്രമല്ല, അച്ചനെ കണ്ണെടുത്തു കണ്ടുംകൂടാ. എന്തായാലും പോയി നോക്കാം, ഒരാൾ പറഞ്ഞു. പേടിക്കുന്നതെന്തിനാണ്, കാഞ്ഞുപോയ അച്ചനെ കുഴിച്ചിടുക എന്ന ന്യായമായ കാര്യത്തിനാണല്ലോ നമ്മൾ പോവുന്നത്. അങ്ങിനെ സംഘം പല ശങ്കകളുമായി ഷായുടെ വീട്ടിലെത്തി. ഷാ കോലായിലുണ്ട്, എന്തോ വായിച്ചിരിക്കുന്നു. കാര്യം പറഞ്ഞു - ഇടവകക്കാരിൽ നിന്നും ഓരോ പൌണ്ട് പിരിക്കാനാണ് തീരുമാനം. ഇല്ലാത്തവർ അര പൌണ്ട് തന്നാലും മതി. അവർ കാര്യം അവതരിപ്പിച്ചു. ഷാ എണീറ്റു. പതുക്കെ അകത്തേക്ക് പോയി. പണമാണോ തോക്കാണോ എടുക്കുക എന്നു നല്ല നിശ്ചയമില്ലാത്ത സ്ഥിതിക്ക് ഇടവക്കാർ പലവഴി നോക്കി നില്പായി. ഓടാൻ നല്ല വഴി വേണമല്ലോ. അപ്പോഴേക്കം ഷാ പുറത്തേക്കുവന്നു… വന്നതിൽ മുതിർന്നയാളെ അടുത്തേക്ക് വിളിച്ച് ഷാ - "ഒരു പുരോഹിതൻ്റെ സംസ്കാരം നടത്തണമെന്നല്ലേ പറഞ്ഞത്?" "അതെ" ഒരു പൌണ്ട് ആണ് ആവശ്യം, അല്ലെ?" "അതെ." ഇതാ മൂന്ന് പൌണ്ട് ഉണ്ട്. കിട്ടുമെങ്കിൽ രണ്ടെണ്ണത്തിനെക്കൂടി സംസ്കരിക്കൂ." ലോകത്തിന് അങ്ങിനെയൊരു നിർഭയനായ എഴുത്തുകാരൻ ഉണ്ടായിരുന്നു, ബർണാഡ് ഷാ. ഇന്ത്യയ്ക്ക് അദ്ദേഹത്തെ അങ്ങോട്ടു പോയിക്കണ്ട് ആദരിക്കാൻ മഹാനായ, മതാതീതനായ ഒരു പ്രധാനമന്ത്രിയും. - chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക