
ബെംഗളൂരു : കന്നഡ സിനിമാ-സീരിയല്‍ പ്രവര്‍ത്തകന്‍ ടി.ജി. നന്ദിഷ് (36) അന്തരിച്ചു. കഥാകൃത്തും സംഭാഷണരചയിതാവും ഗാനരചയിതാവും അസോസിയേറ്റ് സംവിധായകനുമാണ്.
ഹൃദയാഘാതംമൂലം ബുധനാഴ്ച ശിവമോഗയിലെ തീര്‍ഥഹള്ളിയിലാണ് മരിച്ചത്. ഒട്ടേറെ കന്നഡ സിനിമകള്‍ക്കുവേണ്ടിയും ടെലിവിഷന്‍ സീരിയലുകള്‍ക്കുവേണ്ടിയും കഥയെഴുതി ശ്രദ്ധേയനായ ന
ന്ദിഷ് തീര്‍ഥഹള്ളിയിലെ മാലൂര്‍ സ്വദേശിയാണ്.
ജനപ്രിയ കന്നഡ സീരിയലായ 'പാറു'വിന്റെ കഥാകൃത്താണ്. 'ധൈര്യം' എന്ന സിനിമയുടെ സംഭാഷണം രചിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.