
ചിക്കാഗോ: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ജൂലൈ 3 ന് വെള്ളിയാഴ്ച 1.30 മുതല്‍ 3 വരെ ചിക്കാഗോ പി.സി.എന്‍.എ.കെ സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ നടത്തപ്പെടും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ റവ. ജോര്‍ജ് മാത്യൂ പുതുപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും
സെമിനാറിനോടനുബദ്ധിച്ച് രചനാ മത്സരത്തില്‍ വിജയികളായ ജേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. പ്രസിഡന്റ് രാജന്‍ ആര്യപ്പള്ളി അധ്യക്ഷത വഹിക്കും. മാധ്യമപ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും സെമിനാര്‍ പ്രയോജനകരമാകുമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.

വടക്കേ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത മലയാളി പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയാണ് നോര്‍ത്തമേരിക്കന്‍ കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം .
രാജന്‍ ആര്യപ്പള്ളില്‍ പ്രസിഡന്റ്, സാം മാത്യൂ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ എബിന്‍ അലക്‌സ് ജോ സെക്രട്ടറി, ഡോ. ജോളി ജോസഫ് ട്രഷറാര്‍, ഡോ. ഷൈനി സാം ലേഡീസ് കോര്‍ഡിനേറ്റര്‍, വെസ്‌ളി മാത്യൂ മീഡിയ കോര്‍ഡിനേറ്റര്‍ എന്നിവരാണ് കെ.പി.ഡബ്‌ള്യു.എഫ് ദേശീയ ഭാരവാഹികള്‍.
വാര്‍ത്ത : നിബു വെള്ളവന്താനം