Image

ഓസ്‌ട്രേലിയന്‍ നഗരത്തില്‍ കുടുംബത്തിനൊപ്പം നിവിന്‍ പോളി, സര്‍പ്രൈസ് വീഡിയോയുമായി ശോഭന

Published on 21 May, 2026
ഓസ്‌ട്രേലിയന്‍ നഗരത്തില്‍ കുടുംബത്തിനൊപ്പം നിവിന്‍ പോളി, സര്‍പ്രൈസ് വീഡിയോയുമായി ശോഭന


 

ഓസ്‌ട്രേലിയയില്‍ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ താരകുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് നടി ശോഭന. മലയാളികളുടെ ഇഷ്ടതാരം നിവിന്‍ പോളിയേയും ശോഭന ഓസ്‌ട്രേലിയയില്‍വെച്ച് കണ്ടത്. നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് നിവിന്‍ പോളിയേയും കുടുംബത്തേയും ശോഭന കണ്ടുമുട്ടിയത്.

ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെന്നില്‍ വച്ചാണ് ശോഭന നിവിനേയും കുടുംബത്തേയും കണ്ടുമുട്ടിയത്. 'എന്നോടൊപ്പം ഇതാരാണെന്നു നോക്കൂ' എന്ന ആമുഖത്തോടെയാണ് നിവിന്‍ പോളിയുടെ ഭാര്യയേയും മകളെയും ശോഭന കാണിക്കുന്നത്. അതിനുശേഷം നാടകീയമായി നിവിന്‍ പോളിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും 
ഒപ്പം ഓസ്‌ട്രേലിയയില്‍ എത്തിയതായിരുന്നു നിവിന്‍ പോളി.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് പ്രതികരണവുമായി നിവിന്‍ പോളി എത്തി. മാഡത്തിനെ കാണാനായതില്‍ ഏറെ സന്തോഷം എന്നാണ് അദ്ദേഹം കമന്റ് ചെയ്തത്.നിവിന്റെ മകനെക്കുറിച്ചും നിരവധി പേര്‍ കമന്റ് ചെയ്തു. ഇതെന്താ രണ്ട് നിവിന്‍ പോളിയോ? നിവിന്റെ മകന്‍ അദ്ദേഹത്തിന്റെ തനിപ്പകര്‍പ്പാണ്, നിവിന്റെ പിറകില്‍ ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയിലെ നിവിന്‍ പോളി നില്‍ക്കുന്നു, പിറകിലുള്ളത് തട്ടത്തിന്‍ മറയത്തിലെ നിവിന്‍ പോളിയാണോ എന്നെല്ലാമാണ് ശ്രദ്ധേയമായ മറ്റു പ്രതികരണങ്ങള്‍. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക