Image

വടശേരി ദാമോദര 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എംഎല്‍എയായി വി.ഡി സതീശന്റെ സത്യപ്രതിജ്ഞ

Published on 21 May, 2026
വടശേരി ദാമോദര 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എംഎല്‍എയായി വി.ഡി സതീശന്റെ സത്യപ്രതിജ്ഞ


 

തിരുവനന്തപുരം: എംഎല്‍എ ആയുള്ള സത്യപ്രതിജ്ഞയിലും പേരിനൊപ്പം പിതാവിന്റെ പേരായ വടശേരി ദാമോദര മേനോന്‍ എന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോന്‍ എന്ന് പേരിനൊപ്പം ചേര്‍ത്തത് വിവാദമായിരുന്നു.

മുഖ്യമന്ത്രി പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്തെന്ന് കോണ്‍ഗ്രസില്‍നിന്ന് തന്നെയാണ് വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ താന്‍ പറഞ്ഞത് പിതാവിന്റെ പേരാണെന്നും അതില്‍ എന്താണ് തെറ്റെന്നുമായിരുന്നു വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.

അമ്മയുടെ പേരു കൂടി പറയാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്. താന്‍ എംഎല്‍എ ആകുന്നതിനു മുമ്പ് മരിച്ചു പോയതാണ് രണ്ടു പേരും. അച്ഛന്റെ പേര് പറയാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതില്‍ സന്തോഷമാണുള്ളത്. ആ സമയം അമ്മയെ മനസില്‍ വിചാരിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക