Image

ദൃശ്യം 3 ആദ്യ ഷോ ഫാന്‍സിനൊപ്പം കാണാന്‍ മോഹന്‍ലാലും ഭാര്യയും തിയറ്ററില്‍

Published on 21 May, 2026
 ദൃശ്യം 3 ആദ്യ ഷോ ഫാന്‍സിനൊപ്പം കാണാന്‍ മോഹന്‍ലാലും ഭാര്യയും തിയറ്ററില്‍

 

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യം മൂന്നാം ഭാഗം കാണാന്‍ തിയറ്ററിലെത്തി മോഹന്‍ലാല്‍. കൊച്ചി കവിത തിയറ്ററിലാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ 66-ാം ജന്‍മദിനം കൂടിയാണിന്ന്.


രാവിലെ എട്ടിന് ആരംഭിച്ച ഫാന്‍സ് ഷോ കാണാനാണ്  ഭാര്യ സുചിത്രയ്ക്കും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പം താരം എത്തിയത്. ചിത്രം ആരാധകര്‍ക്കൊപ്പം ഇരുന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടെന്ന് മോഹന്‍ലാലും മീനയും നേരത്തെ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു.

കേവലം നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള, സിനിമകളെ പ്രാണനായി കാണുന്ന ജോര്‍ജുകുട്ടി എന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍ അബദ്ധത്തില്‍ കൊലപാതകം ചെയ്യേണ്ടി വന്ന ഭാര്യയെയും മക്കളെയും നിയമത്തിന്റെ കണ്ണില്‍ പെടാതെ രക്ഷിക്കാന്‍ മെനയുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മൂന്നാം ഭാഗത്തിലും കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടിക്ക് ആകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക