Image

വെടിക്കെട്ട് ദുരന്തം: കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സര്‍ക്കാരിനും ദേവസ്വങ്ങള്‍ക്കും നോട്ടീസ് ( ഇമലയാളി വാര്‍ത്ത ഇമ്പാക്ട്)

-ജെയിംസ് വർഗീസ് Published on 21 May, 2026
വെടിക്കെട്ട് ദുരന്തം: കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സര്‍ക്കാരിനും ദേവസ്വങ്ങള്‍ക്കും നോട്ടീസ് ( ഇമലയാളി വാര്‍ത്ത ഇമ്പാക്ട്)

തൃശൂർ പൂരത്തിന് മുന്നോടിയായി മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ ഭീകരമായ സ്ഫോടനത്തിൽ കേരള ഹൈക്കോടതി സ്വമേധയാ (Suo Motu) കേസെടുത്തു. പതിനേഴോളം പേരുടെ ജീവൻ കവരുകയും വലിയ നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്ത ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതിയുടെ അടിയന്തര ഇടപെടൽ 2026 മേയ് 19 ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് ഫയലിൽ സ്വീകരിച്ചത്.

സംസ്ഥാന സർക്കാർ, സംസ്ഥാന പോലീസ് മേധാവി, തൃശൂർ ജില്ലാ കളക്ടർ, എക്സ്പ്ലോസീവ്‌സ് കൺട്രോളർ എന്നിവർക്ക് പുറമെ കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം കമ്മിറ്റികൾ എന്നിവർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ എല്ലാ കക്ഷികളോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് കൂടുതൽ വാദത്തിനായി ജൂൺ 16-ലേക്ക് മാറ്റി.
ഏപ്രിൽ 21-നായിരുന്നു തൃശൂർ പൂരത്തിന് വേണ്ടി വെടിക്കോപ്പുകൾ നിർമിക്കുന്നതിനിടെ മുണ്ടത്തിക്കോട് പാടശേഖരത്തിന് സമീപമുള്ള വെടിമരുന്ന് പുരയിൽ വൻ സ്ഫോടനമുണ്ടായത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച ഗുരുതരമായ അനാസ്ഥയും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവുമാണ് ദുരന്തത്തിന് കാരണമായതെന്ന വാർത്തകളുടെയും കോടതിക്ക് ലഭിച്ച വിവിധ നിവേദനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പൊതുതാൽപ്പര്യ ഹർജി 

(വെടിക്കെട്ടപകടം നടന്നതിനടുത്ത ദിവസം ഇമലയാളീയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ഭാഗം ഇതോടൊപ്പം ചേർക്കുന്നു).

2016-ലെ പുറ്റിങ്ങൽ ദുരന്തത്തിന് ശേഷം ഹൈക്കോടതി കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടും, ഇത്തരം നിയമലംഘനങ്ങളും അപകടങ്ങളും ആവർത്തിക്കുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക