Image

നിയമസഭാ തെരഞ്ഞെടുപ്പ് വിജയം: ഐ.ഒ.സി. കേരളാ ന്യൂയോർക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം 24ന് വൈകിട്ട് 'ദി ഗ്ലോബൽ സെന്ററിൽ'

Published on 20 May, 2026
 നിയമസഭാ തെരഞ്ഞെടുപ്പ് വിജയം: ഐ.ഒ.സി. കേരളാ ന്യൂയോർക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിൽ  വിജയാഹ്ലാദ പ്രകടനം  24ന് വൈകിട്ട്  'ദി ഗ്ലോബൽ സെന്ററിൽ'

 

ന്യൂയോർക്ക്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ്. നേടിയ  വൻ വിജയത്തിന്റേയും, വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റേയും ആഹ്ലാദത്തിൽ പങ്കുചേർന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരള ന്യൂയോർക്ക് ചാപ്റ്റർ വിപുലമായ വിജയാഘോഷം സംഘടിപ്പിക്കുന്നു. 

മെയ് 24 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ന്യൂയോർക്ക് കോൺഗേഴ്സിലുള്ള 'ദി ഗ്ലോബൽ സെന്ററിൽ' (The Global center 331 N Rt 9W Congers NY 10920) വെച്ചാണ് ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.  വിജയാഹ്ലാദത്തിന്റെ  ഈ ഒത്തുചേരലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.


പോൾ കറുകപ്പള്ളിൽ (ഐ.ഓ.സി. നാഷണൽ കേരള ചാപ്റ്റർ ചെയർമാൻ)

ജോർജ്ജ് എബ്രഹാം (ഐ.ഓ.സി. നാഷണൽ വൈസ് ചെയർമാൻ)

നോഹ ജോർജ്ജ് (ഐ.ഓ.സി. ന്യൂയോർക്ക് കേരള ചാപ്റ്റർ പ്രസിഡന്റ്)

ലീല മാരേട്ട് (ഐ.ഓ.സി. വിമൻസ് ഫോറം ചെയർപേഴ്സൺ)

Join WhatsApp News
C. Kurian 2026-05-20 22:28:57
It sounds like the power and strength behind the successful campaign that led Team UDF in power is IOC. രണ്ടു വള്ളങ്ങളിൽ ഓരോ കാൽ വെച്ചാണ് ഈ പറയുന്ന IOC പ്രവർത്തിക്കുന്നത്. Is it patriotism towards India and being guests in the United States?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക