Image

ഡാളസിൽ എസ്സൻസ് ഫെസ്റ്റ് യുഎസ്എ '26 മെയ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി

പി.പി ചെറിയാൻ Published on 20 May, 2026
ഡാളസിൽ എസ്സൻസ് ഫെസ്റ്റ് യുഎസ്എ '26 മെയ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി

ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ 'എസ്സൻസ് ഗ്ലോബൽ' സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ "എസ്സൻസ് ഫെസ്റ്റ് യുഎസ്എ '26" മെയ് 30 ശനിയാഴ്ച ഡാളസിൽ വെച്ച് നടക്കും. ഗാർലന്റിലെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളാണ് (3821 Broadway Blvd, Garland, TX 75043) ഈ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത്.

കേരളത്തിലെയും വിദേശത്തെയും പ്രമുഖ സ്വതന്ത്രചിന്തകരും പ്രഭാഷകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.സെമിനാറിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം 'പ്രാർത്ഥന ഫലിക്കുമോ?' എന്ന വിഷയത്തിൽ നടക്കുന്ന സംവാദമാണ്. പ്രമുഖ സ്വതന്ത്രചിന്തകൻ ജെയിംസ് കുരീക്കാട്ടിലും, പ്രശസ്ത ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ ഷിബു പീടിയേക്കലും തമ്മിലാണ് ഈ വിഷയത്തിൽ സംവദിക്കുന്നത്. പ്രശസ്ത നടനും എഴുത്തുകാരനുമായ തമ്പി ആന്റണി വിശ്വാസം വിദ്വേഷമാകുമ്പോൾ:ഈ വിഷയത്തിൽ സംസാരിക്കും.

തീവ്രവാദ ആക്രമണത്തിന് ഇരയായിട്ടും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന പ്രമുഖ വ്യക്തിത്വവും അധ്യാപകനുമായ പ്രൊഫ. ടി. ജെ. ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും.

ശാസ്ത്രീയ മനോവൃത്തിയും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്സൻസ് ഗ്ലോബൽ ഈ സെമിനാർ സംഘടിപ്പിക്കുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസികൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ക്യുആർ കോഡ് (QR Code) വഴിയുള്ള രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-20 13:10:29
💥🔥എന്തിയേ, ബന്ധപ്പെടാനുള്ള നമ്പർ എന്തിയേ????🤔🤔🤔ക്യു.ആർ Code എന്തിയേ???? 🔆റെജിസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക