Image

പെണ്ണച്ചന്‍ (ചെറുകഥ : ജോസഫ്‌  എബ്രഹാം)

Published on 19 May, 2026
പെണ്ണച്ചന്‍ (ചെറുകഥ :  ജോസഫ്‌  എബ്രഹാം)

കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു കരുണ ലഭിക്കും 

സന്ദര്‍ശക മുറിയിലെ ചുവരിൽ കണ്ട വചനത്തിൽ  കണ്ണുംനട്ടുകൊണ്ട് എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരംകൂടി ഞാൻ വെറുതെ നിന്നു. ആരുമില്ല അടുത്തെങ്ങും. കടുത്ത പനിബാധിച്ചപോലെ മേലാകെ ചുട്ടുപൊള്ളാന്‍ തുടങ്ങി.  പുറത്തെ   ചാറ്റൽമഴ  നനഞ്ഞുകൊണ്ട്  നടന്നു. പിന്നില്‍ ബിഷപ്പ് ഹൗസിന്‍റെ  വാതില്‍ അടയുന്ന ശബ്ദം ചാറ്റല്‍മഴയുടെ കിരുകിരിപ്പിനൊപ്പം  കാതില്‍ തുളച്ചുകയറിയപ്പോള്‍  ഉള്ളാകെ പിടഞ്ഞു. 

“പിതാവേ എല്ലാം പൂര്‍ത്തിയായെന്നു തോന്നുന്നു” 

  നടപ്പിനിടയിലും അറിയാതെ   പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 

§§§

 

ആ രാത്രിയിലും വിചിത്രവും ഭയാനകവുമായ  സ്വപ്നംകണ്ടു   ഞെട്ടിയുണർന്നു.

നഗ്നയായി ക്രൂശില്‍ തറയ്ക്കപ്പെട്ട ഒരു  സ്ത്രീ. 

അവളുടെ മുലകള്‍   ഛേദിച്ചു കളഞ്ഞിരുന്നു.

 ചെമ്പട്ടുപോല്‍ രക്തം അവളുടെ അരക്കെട്ടിനെ മറച്ചുകൊണ്ട്  ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.

“ദൈവത്തിന്‍റെ സഭയെ വഴിതെറ്റിക്കാന്‍വന്ന നരക പിശാചിനിയാണിവള്‍. ഇവള്‍ക്ക് ഇങ്ങിനെ തന്നെ വേണം.”

  കയ്യില്‍കിട്ടിയ കല്ലുകളും പ്ലാസ്റ്റിക്ക്  കുപ്പികളും പഴത്തൊലികളും അവള്‍ക്കു നേരെ വലിച്ചെറിഞ്ഞുകൊണ്ട്  ജനങ്ങള്‍ വിളിച്ചു പറഞ്ഞു.

മേശപ്പുറത്തിരുന്ന  ജഗ്ഗില്‍ നിന്നും വെള്ളമെടുത്തുകുടിച്ചു. വിയര്‍ത്തൊലിച്ച മുഖം കൈപ്പടംകൊണ്ട്  ഒപ്പിക്കൊണ്ട്   ഡ്രസ്സിംഗ്   മേശയിലെ  കണ്ണാടിയില്‍ നോക്കി. പ്രതിരൂപത്തിനു സ്വപ്നത്തിലെ സ്ത്രീയുമായി   നടുക്കുന്ന  രൂപസാദൃശ്യം!.

§§§

തോട്ടുമൂല  ചെറിയപള്ളി വികാരിയായ എന്‍റെ പേര്  ഫാദര്‍ ജോണ്‍സണ്‍ എന്നാണെന്ന് എത്ര പേർക്ക് അറിയാമായിരിക്കും. ‘പെണ്ണച്ചന്‍’ എന്ന പേരു പക്ഷേ എല്ലാർക്കും അറിയാം.  സ്ത്രീകളുടെതുപോലുള്ള  ശരീരപ്രകൃതവും നടപ്പുംമൂലം ആരോ കളിയാക്കിയിട്ട പേരാണ്  “പെണ്ണച്ചന്‍”.   ആ വട്ടപ്പേര്   സ്രഷ്ട്ടാവിന്‍റെ അപൂര്‍ണ്ണക്രിയയെ ഓര്‍മിപ്പിക്കുമാറ്  പേരിന്‍റെ പേരച്ചമായിത്തീർന്നു.  ശരിക്കുമുള്ള   പേരെന്തെന്ന് ആരും അന്വോഷിച്ചില്ല. നേരില്‍ കാണുമ്പോള്‍ അച്ചോ എന്നു വിളിച്ചു, അല്ലാത്തപ്പോള്‍ പെണ്ണച്ചനെന്നും. 

 കാടിനോട്‌ ചേര്‍ന്നുള്ള  അതിര്‍ത്തി ഗ്രാമത്തിലെ പള്ളിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി  ജോലി ചെയ്യുന്നു.  സാധാരണയായി വികാരിയച്ചന്മാര്‍ മൂന്നുവര്‍ഷക്കാലമാണ്  ഒരിടവകയിലിരിക്കുക. പക്ഷേ എന്‍റെ  അപേക്ഷപ്രകാരം അവിടെത്തന്നെ തുടരാന്‍ മെത്രാന്‍  സമ്മതിച്ചു. വേണമെങ്കില്‍ എത്രകാലം വേണമെങ്കിലും അവിടെത്തന്നെ ആയിക്കൊള്ളട്ടെ  എന്നാണ്  അങ്ങേരുടെ മനസ്സിലിരുപ്പും.  ‘ജോണ്‍സണച്ചന്‍റെ പ്രകൃതത്തിനു വലിയ ഇടവകയൊന്നും ശരിയാവില്ലന്ന വിചാരമാണ് മെത്രാനുള്ളത്. മാത്രവുമല്ല വലിയ കിട്ടപ്പോരൊന്നും ഇല്ലാത്ത  കുഗ്രാമ ഇടവകകളിൽ  ദൈവവേല ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന അച്ചന്മാരും  കുറവാണ്. ഇടവകക്കാര്‍ക്കും അവരുടെ അച്ചൻ അവിടെനിന്നും പോകാതിരിക്കുന്നതാണിഷ്ട്ടം.

     സ്വപ്നം    ഉറക്കത്തെ അകറ്റിയപ്പോള്‍    വേദപുസ്തകമെടുത്ത്  തുറന്നു.   

  "അവൻ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദു:ഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചു കളഞ്ഞു” 

 ഒരാശ്വാസം  തേടിയാണ്‌  വേദപുസ്തകം തുറന്നത്.  പക്ഷെ അവിടെയും കണ്ണിൽപ്പെട്ടത്  സ്വന്തം ജീവിതത്തെക്കുറിച്ചുള്ള പ്രവചനങ്ങളെന്നു തോന്നിക്കുന്ന വചനങ്ങളും.   മനസ്സ് കുറേക്കൂടി അസ്വസ്ഥമായി മാറി.  

§§§

“ ആണ്ടെടാ  ദേ പോണേ  പെണ്ണച്ചന്‍!”

“പെണ്ണച്ചന്‍ ഇപ്പോള്‍ ശരിക്കും അച്ചൻപെണ്ണായി!”

വഴിയില്‍ വച്ചുകണ്ടപ്പോള്‍ കുട്ടികള്‍ കളിയാക്കിക്കൊണ്ട്  ഓടി മറഞ്ഞു.

  “അച്ചോ ഇനി ളോഹ മാറ്റി സാരിയുടുത്താല്‍ മതി. അച്ചന് നന്നായി ചേരും.” 

വഴിയരികിലെ കടയില്‍ നിന്നാരോ വിളിച്ചു പറഞ്ഞു.  

   ജനങ്ങള്‍    അതുകേട്ടു  ചിരിച്ചു. 

പൌരോഹിത്യം നൽകുന്ന  ബഹുമതിയുടെ ഉയരത്തില്‍ നിന്നുമുള്ള വീഴ്ച  പ്രാണനെ   തകര്‍ത്തു കളഞ്ഞു. 

മെല്ലെ നടക്കാൻ തോന്നിയില്ല, ഓട്ടമായിരുന്നു. 

ഓടിവന്നു  മുറിയില്‍ കയറി  കണ്ണാടിയിലേക്ക്  ഉറ്റുനോക്കിനിന്നു  കിതച്ചു.

 

“മോനെ, അമ്മിണി” 

   തൊട്ടു പുറകില്‍നിന്നും ഒരു വിളികേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ അവിടെ നില്‍ക്കുന്നു.

  “അമ്മിണിയെ, എന്‍റെ പൊന്നു മാനെ,  നീ വിഷമിക്കേണ്ടെടാ. ആളുകള്‍ എന്തുവേണമെങ്കിലും പറയട്ടെ, അവര്‍ക്കെന്തറിയാം?

  “നമ്മടെ മാതാവൊരു   പെണ്ണല്ലേ? 

“എന്നിട്ടും സകലപുണ്യാളമ്മാരിലും മേലെയല്ലേ?

“സത്യം പറഞ്ഞാല്‍  അമ്മച്ചിക്കു  സന്തോഷമായെടാ. 

“നീ ഓര്‍ക്കുന്നോ,  ചെറിയ ക്ലാസ്സില്‍ സ്കൂളില്‍  പോകുമ്പോള്‍   ഞാന്‍ നിന്നെ  കണ്ണെഴുതി പൊട്ടും തൊടീച്ചു  വിട്ടിരുന്നത് ?

“നീ വയറ്റിലുള്ളപ്പോള്‍ ഞാനെന്നും പ്രാര്‍ത്ഥിക്കുമായിരുന്നു നീയെങ്കിലും പെണ്ണായി പിറക്കണേന്നു.

  “നിന്നെ അമ്മിണിയെന്നു വിളിച്ചതും, പൊട്ടുകുത്തിച്ചതും ഒരു പെണ്‍കൊച്ചിനെ കൊഞ്ചിക്കാനുള്ള കൊതികൊണ്ടായിരുന്നു.

“എന്‍റെ മോന്‍ വിഷമിക്കേണ്ട  ദൈവം നിന്‍റെ കൂടെയുണ്ടാകും”

മുറിയിലെ   പ്രകാശം പൊടുന്നനെ അണഞ്ഞു. അകത്തും പുറത്തും ഇരുള്‍.    മുറിയില്‍ ആരെയും കാണുന്നില്ല.  പുറത്തെ ഇരുളിലേക്ക് നോക്കി.  വരാന്‍ പോകുന്ന ദിവസങ്ങളെക്കുറിച്ചുള്ള ദര്‍ശനമായിരുന്നോ അത്? അല്ലെങ്കില്‍ വെറും തോന്നലുകളോ? അതോ പാതിമയക്കത്തിൽ കണ്ട   സ്വപ്നമോ?  വിയർപ്പിന്റെ ഈർപ്പവും  ‘കൊട്ടംചുക്കാതി’ കുഴമ്പിന്റെ മണവും കുഴഞ്ഞുചേർന്ന അമ്മയുടെ സാമീപ്യം സത്യമെന്നാണ് തോന്നിയത്.   

 അമ്മ കൂടെയില്ലാത്തത് നന്നായി.  അല്ലെങ്കില്‍  ഇപ്പോളത്തെ  അവസ്ഥയറിഞ്ഞാല്‍ അവർക്ക് വല്ലാതെ ഉള്ളുരുകിയേനെ. സ്വപ്നമൊക്കെ  വെറും ആഗ്രഹങ്ങളല്ലേ. 

§§§

  വൈദീക പട്ടത്തിന്‍റെ  ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ട്  അമ്പതാം വയസില്‍ എത്തിയപ്പോഴേക്കും ഒരു സ്ത്രീയായി  മാറിയിരിക്കുന്നു!. അതത്ര അവിശ്വസനീയമായി തോന്നിയില്ലെങ്കിലും ഈ ജന്മം അങ്ങിനെ  സംഭവിക്കുമെന്ന്  പ്രതീക്ഷിച്ചിരുന്നില്ല.

 പേശികൾ മെല്ലെമെല്ലെ അയഞ്ഞപ്പോഴും  ത്വക്കിന് അസാധാരണമായ ഒരു മൃദുത്വം വന്നപ്പോഴും ആദ്യമൊക്കെ കരുതിയത്‌ ശരീരപ്രകൃതിയില്‍ പ്രായം വരുത്തുന്ന മാറ്റങ്ങള്‍ മാത്രമെന്നാണ്. പക്ഷെ ഇപ്പോള്‍ അങ്ങിനെയല്ലന്നു  തിരിച്ചറിയുന്നു. 

ശരീരം മനസ്സിനോടൊപ്പം ഓടിയെത്തിയത് ഇപ്പോൾ മാത്രമാണെന്ന്  വൈദ്യശാസ്ത്രം തന്നെ  പറഞ്ഞിരിക്കുന്നു.  

ഈ  മാറ്റമാണ്  ദിവസങ്ങളായി  മനസ്സിനെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. സ്ത്രീയായി മാറിയതിനാല്‍  പുരോഹിതനായി തുടരുന്നത് സഭയോടും ജനങ്ങളോടും ചെയ്യുന്ന വലിയ അനീതിയാണെന്ന ചിന്ത മനസ്സിനെ സദാ കുത്തിനോവിച്ചുകൊണ്ടിരുന്നു. 

ഒരു പെണ്ണ്  അര്‍പ്പിക്കുന്ന കുര്‍ബാനകള്‍ ദൈവം സ്വീകരിക്കുമോ? 

കുമ്പസാരത്തിലൂടെ  നല്കുന്ന പാപമോചനം ഈ അയോഗ്യതമൂലം  സംഭവിക്കാതിരിക്കുമോ?

അങ്ങിനെവന്നാല്‍ വിശ്വാസികളെ നരകാന്ധകാരത്തിലേക്ക് തള്ളിവിടുന്നതിന്‍റെ കൊടിയ പാപഭാരംകൂടി  വഹിക്കേണ്ടിവരില്ലേ? 

അതിനുമെല്ലാം അപ്പുറമായി ആത്മാവിപ്പോള്‍ ലൗകികസുഖങ്ങൾക്കായി   ദാഹിക്കുന്നു. ആണായിരുന്നപ്പോൾ മനസ്സിന് ഇത്രയും കുതിപ്പ് ഉണ്ടായിരുന്നില്ല.  ബ്രഹ്മചര്യവ്രതം മനസ്സുകൊണ്ടെങ്കിലും  തെറ്റിക്കഴിഞ്ഞു. 

ഇല്ല, ഇനിയാവില്ല ഇങ്ങനെ ആത്മവഞ്ചനയോടെ ജീവിക്കാന്‍. ഇതുവരെ  സ്ത്രീകളുടെ വേഷം ധരിക്കുന്നതൊക്കെ ഒരു രസം  മാത്രമായിരുന്നു. സ്ത്രീയായി മാറിയിയപ്പോൾ പുരുഷവേഷം ധരിക്കുന്നത്    കൊടിയ  ആത്മവഞ്ചനയായിട്ടാണ്   തോന്നുന്നത്. ശത്രുവിന്റെ വീട്ടിൽ  വീട്ടിൽ അതിഥിയായി കഴിയുന്നപോലെ. 

 മനസ്സു മറ്റെന്തോക്കയോ തേടിക്കൊണ്ടിരിക്കുന്നു.   അമ്പതുവയസു കഴിഞ്ഞു.  ഇനി എങ്ങിനെ ഒരു പുതിയ ജീവിതം  തുടങ്ങും? കഴിഞ്ഞ കാലങ്ങളെ മറക്കാം. പക്ഷെ മുന്നോട്ടുള്ള കാലങ്ങളെ എങ്ങിനെ നേരിടും.   ജോലിയില്ല. വരുമാനമില്ല. കർത്താവേ, അങ്ങു പറഞ്ഞതുപോലെ ആകാശത്തിലെ   കിളികളെപ്പോലെ ജീവിക്കാനാകുമോ?   തലചായ്ക്കാൻ ഒരു കൂരയെവിടെ? താൻ പുരോഹിതനായിരിക്കുന്നതില്‍ അഭിമാനിക്കുന്ന കൂടെപ്പിറപ്പുകള്‍  കുപ്പായമുപേക്ഷിച്ചു സ്ത്രീയായി  തിരികെ ചെന്നാല്‍ സ്വീകരിക്കുമോ?

 ഇതെല്ലാം  ദൈവഹിതമെന്നു കരുതി ഇപ്പോഴത്തെ അന്തസ്സില്‍തന്നെ  തുടര്‍ന്നാല്‍  അത് കൊടുംപാപമാകില്ലേ?

ഉത്തരം കിട്ടാത്ത അനേകം സങ്കീര്‍ണ്ണ ചോദ്യങ്ങള്‍ തിങ്ങിനിറഞ്ഞു തലയും നെഞ്ചും വിങ്ങിവേദനിച്ചു. കുരിശുമരണം തിരഞ്ഞെടുക്കുമ്പോൾ ദൈവപുത്രനും ഇതായിരുന്നോ അവസ്ഥ?

ഏതുനിമിഷവും പിടിയിലാകുമെന്ന ഭയം സദാഅലട്ടുന്നു. ദേവാലയത്തെ കള്ളന്മാരുടെ കൂടാരമാക്കിയവരുടെ മുതുകില്‍വീണ ചാട്ടവാര്‍ തൻറെ മേലും പതിക്കേണ്ടതല്ലേ?

ഇന്നേവരെയില്ലാത്ത രീതിയിൽ ശരീരവും അലട്ടാന്‍ തുടങ്ങിയിരിക്കുന്നു. മുന്‍പെങ്ങും അനുഭവിച്ചിട്ടില്ലാത്ത ശാരീരികവേദനകള്‍, അകാരണമായ നെടുവീർപ്പുകൾ  തളര്‍ച്ച, ക്ഷീണം. എല്ലാം കൊണ്ടും വല്ലാതെ പരിക്ഷീണനായി മാറിക്കഴിഞ്ഞു.

എല്ലാം അറിയുന്ന നിമിഷം താന്‍ സഭയുടെയും ലോകത്തിന്‍റെയും മുന്‍പില്‍ ഒരു അശ്ലീലബിംബമായി മാറും.  മറ്റൊരു ചിന്തയും മനസ്സിൽ ഇടയ്ക്കിടെ കടന്നുവരുന്നു. എല്ലാം അറിയുന്ന തമ്പുരാന്‍ ആത്മഹത്യയെന്ന ആ  പാപത്തിനു പൊറുതി തരാതിരിക്കില്ല. 

പക്ഷെ അങ്ങിനെ അവസാനിച്ചാലും പ്രശ്നങ്ങള്‍ അവസാനിക്കാനിടയില്ല. ഒരു വൈദീകന്‍റെ ആത്മഹത്യ പരക്കെ ചര്‍ച്ചചെയ്യപ്പെടും കാരണങ്ങള്‍ തിരയും. പ്രേതപരിശോധന നടത്തുന്ന പോലീസുകാര്‍ക്കും ഡോക്ടര്‍ക്കും ആത്മഹത്യ ചെയ്യാനുള്ള കാരണം എളുപ്പത്തില്‍ മനസ്സിലാകും. മറുപടി പറയാന്‍ ചത്തുപോയവനെക്കൊണ്ട് ആവതില്ലാത്തതിനാല്‍ കഥകള്‍ നാനാവിധമായിരിക്കും.

പക്ഷെ ഈ വേഷവും ചുറ്റുപാടുകളും  ഒട്ടും  ഇണങ്ങുന്നില്ല. 

“Why do you dress me in borrowed robes?” 

അങ്ങിനെ  ചോദിച്ചത്  മാക്ബെത്തല്ലേ?

  അതുപക്ഷേ ആത്മബലിക്ക് മുന്നോടിയായിട്ടായിരുന്നില്ല. അശ്വമേധങ്ങളുടെ ചോരക്കളത്തിൽ നിന്നപ്പോഴായിരുന്നു. ‘ഞാനെന്തിനാണ് കടം വാങ്ങിയ കുപ്പായം ധരിക്കുന്നതെന്ന’ ഈ പരാജിതന്റെ കുറ്റസമ്മതം ആര് വകവെയ്കാൻ?    

ഇനി ഏതുവേഷം അണിയണമെന്ന ചോദ്യത്തിനുത്തരം ആദ്യമേ  കണ്ടെത്തണം. അവിടെയുമൊരു ആത്മവഞ്ചനയുണ്ട്. തിരുവസ്ത്രത്തിനടിയിൽ രഹസ്യമായി സ്ത്രീകളുടെ വസ്ത്രങ്ങൾ കുറേക്കാലമായി അണിയുന്നു. ഇതൊക്കെ ആരോടാണ് ദൈവമേ ഒന്ന് തുറന്ന് പറയുക? 

അല്ലെങ്കില്‍ എന്തിനിതെല്ലാം പുറത്തുപറയണം? ലോകത്തില്‍ ഒരു മാറ്റം വരുത്താനുള്ള  ദൈവീകപദ്ധതിയുടെ സൂചകമാണ്  ഇതെന്ന് കരുതിക്കൂടെ? ഈ മനുഷ്യനെ   സൃഷ്ട്ടിച്ചതും  പുരോഹിതനാക്കിയതും  അയാളുടെ   ശരീരപ്രകൃതിയില്‍    കൈവെച്ചതും  ദൈവം  തമ്പുരാൻ തന്നെയല്ലേ? 

ഈ ശരീരത്തിലൂടെ ഒരുമാറ്റം ലോകത്തിലുളവാക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നുവോ? അങ്ങിനെയെങ്കില്‍ ഈ സത്യം പുറംലോകം അറിയാതെ പോയാല്‍  എങ്ങിനെ മാറ്റം സംഭവിക്കും? 

മറഞ്ഞിരിക്കുന്നതു വെളിയില്‍ വന്നില്ലെങ്കില്‍ അതെങ്ങിനെ മാറ്റങ്ങള്‍ക്കു കാരണമാകും? വിളക്കുകൊളുത്തി പറയുടെ അടിയില്‍ വച്ചാല്‍ അതെങ്ങിനെ പ്രകാശം പരത്തും? മരണശേഷമാണ് ഈ രഹസ്യം വെളിപ്പെടുന്നതെങ്കില്‍  സഭയോടും വിശ്വാസികളോടും  സത്യം പറയാത്ത വഞ്ചകന്‍ എന്നു മാത്രമേ  അവര്‍  പറയൂ.  ‘സത്യം പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കുമായിരുന്നല്ലോ എന്ന വമ്പുപോലും അവര്‍   പറഞ്ഞേക്കാം.’

പരസ്പരം ഉല്‍ലംഘിക്കുന്ന ചിന്തകളുടെ ഭാരത്താല്‍  വലഞ്ഞുപോകുന്നു. ആരോടും പറയാനും പറയാതിരിക്കാനും വയ്യാത്ത, ഒരു തീരുമാനവും  എടുക്കാനാവാത്ത,  അവസ്ഥ. 

ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കില്‍ ആരോടെങ്കിലും  ഇതൊക്കെ  തുറന്ന് പറഞ്ഞ് ഉപദേശം തേടാമായിരുന്നു. കുമ്പസാരത്തിലും വലിയ രഹസ്യമായി സൂക്ഷിക്കേണ്ട  ഈ  കുരിശ്  ഇനിയും എത്രകാലം ചുമക്കണം?. എന്നായാലും എവിടെയായാലും ഈ കുരിശിൽ തന്നെയാവും ഞാന്‍ തറയ്ക്കപ്പെടുക  എന്നതുറപ്പാണ്. 

ആരോടെങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ ശ്വാസംമുട്ടി പിടഞ്ഞുമരിക്കും. ആരോട് പറയും? മനസ്സില്‍ തെളിയുന്ന ഒരാള്‍   ജോസഫ്   മാത്രമാണ്. 

അവനോ, ദൈവവഴികളിൽ നിന്നും എക്കാലവും  മാറി നടന്നവൻ.  മദ്യപാനി, ദുര്‍മാര്‍ഗ്ഗി, താന്തോന്നി, പള്ളിയില്‍ പോകാത്തവന്‍, നിരീശ്വരവാദി, കെട്ടിയപെണ്ണിനെ യാതൊരു കാരണമില്ലാതെ ഉപേക്ഷിച്ചു എന്ത്യാനിച്ചു നടക്കുന്നവന്‍…

ജോസെഫിനെക്കുറിച്ചുള്ള നാട്ടുകാരുടെ വിശേഷണങ്ങള്‍.

ദൈവവേലയെക്കുറിച്ചുള്ള ഈ സമസ്യക്ക് അവനോട് മാത്രമേ ഉത്തരം തേടാൻ കഴിയുന്നുള്ളൂ എന്നത് എന്തൊരു വിധിവൈപരീത്യമാണ്.  

  പൌരോഹിത്യത്തെ നിശിതം വിമര്‍ശിക്കുന്നവനും തെമ്മാടിയെന്ന വിളിപ്പേരുള്ളവനുമായ  ജോസഫാണ്  എന്‍റെ   ആത്മമിത്രം!

“അധ്വാനിച്ചു  ജീവിക്കുന്ന മനുഷ്യന്‍  ഒരു ദിവസം  ഒരു മിനിറ്റ്  പ്രാര്‍ത്ഥിച്ചാല്‍ മതി  എന്നാണ് യേശു പഠിപ്പിച്ചിരിക്കുന്നത്.

“അവനെക്കൊണ്ട് ദിവസംമുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍  ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നതും ദിവസങ്ങളോളം ധ്യാനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി ഇരുത്തുന്നതും നിങ്ങള്‍ പുരോഹിതരുടെ കച്ചവടതാല്‍പര്യം മാത്രമാണ്”

 ജോസഫ്‌  എന്താണ്  പറഞ്ഞു വരുന്നതെന്നു  മനസ്സിലായിരുന്നില്ല. അവന്‍ തന്നെ വിശദീകരിച്ചു.

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ എത്ര നേരം വേണം?”

“ ഒരു മിനിറ്റ്  മതിയാകും ”

“ഈയൊരു പ്രാര്‍ത്ഥനയല്ലാതെ വേറെ ഏതെങ്കിലും പ്രാര്‍ത്ഥന തൊഴിലാളികളായ തന്‍റെ ശിഷ്യന്മാരെ യേശു പഠിപ്പിചിട്ടില്ലല്ലോ?”

 അവന്‍റെ യുക്തികളെ  അവഗണിക്കാനാവില്ല.  അവന്‍റെ മുന്‍പില്‍ എത്തുമ്പോള്‍ പഠിച്ച ദൈവശാസ്ത്രവും തത്വശാസ്ത്രവുമെല്ലാം വിസ്മരിച്ചു പോകും. 

(തുടരും...........)

 

വര : പി ആര്‍ രാജന്‍ 

                                         

Join WhatsApp News
സാബു മാത്യു 2026-05-20 22:40:43
ഈ കഥ ഇ മലയാളി മാസികയിൽ മുഴുവനായും വായിച്ചിരുന്നു. ഇതുപോലൊരു കഥ യാതൊരുവിഭാഗത്തെയും ആക്ഷേപിക്കാതെ മനുഷ്യ പക്ഷത്തു നിന്നും എഴുതാനുള്ള കയ്യടക്കം ജോസഫ്‌ എബ്രഹാമിന് ലഭിച്ചിരിക്കുന്ന വലിയൊരു കഴിവാണെന്നും അതുപോലെ ഇ മലയാളി അല്ലാതെ മറ്റൊരു പ്രസ്ഥാനത്തിനും ഇതു പ്രിസിദ്ധീകരിക്കാനുള്ള ധൈര്യവും ഉണ്ടാകില്ലെന്നു പറയാം. ഉള്ളത് പറഞ്ഞത് പുറം ചൊറിയലാണെന്നു വിവരദോഷികൾ പറഞ്ഞാൽ അതിനൊക്കെ പുല്ലുവില.ഞാൻ പറഞ്ഞത് തെറ്റാണെന്നു കാര്യകാരണ സഹിതം പറയുന്നവരോട് ബഹുമാനം
The Faithful 2026-05-21 19:33:13
ഒരു തീയോളജിയൻ പറഞ്ഞു, പൊന്നും, കുന്തിരിക്കവും,മൂറും കാഴ്ച വെച്ചത് മാർമിക വിഷയങ്ങൾ ആയിരുന്നു.. പൊന്ന് എന്തിനായിരുന്നു എന്ന് ചോദിച്ചാൽ "ഔസപ്പ് പിതാവ് ഒരു പരുവക്കേട് പിടിച്ച ആൾ ആയിരുന്നു, തടി പണി ഒക്കെ ആയിരുന്നു..പുള്ളിക്ക് ക്യാഷ് ഇല്ലായിരുന്നു 😁 പണയം വെക്കാനൊക്കെ ആയിരുന്നു പൊന്ന് കൊണ്ടു കൊടുത്തത്.. പിന്നെ മൂറു. അത് പ്രസവ രക്ഷയ, നമ്മുടെ ഇവിടെ ലേഹ്യമോക്കെ കൊടുക്കുന്ന പോലെ...മൂറു അമ്മയുടെ പ്രസവ രക്ഷക്ക്...കുന്തിരിക്കം എന്നതിനാ എന്ന് ചോദിച്ചാൽ, പ്രസവം കന്ന് കാലി കൂട്ടിൽ ആയതു കൊണ്ടു കൊതുക് ആയിരുന്നു, അതിനെ ഓടിക്കാൻ വേണ്ടി കുന്തിരിക്കം പോകച്ചു ഇരുന്നോണം.. അതിനായി കുന്തിരിക്കം കൊടുത്തു 😁.. ആരാ ഈ പറഞ്ഞത് എന്ന് മാത്രം ചോദിക്കരുത്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-22 03:32:20
💥🙄സഞ്ചരിക്കുന്ന നക്ഷത്രം, സൂര്യൻ കഴിഞ്ഞാൽ അടുത്ത നക്ഷത്രം 4.5 ലക്ഷം പ്രകാശ വർഷം അകലെ, വെളിരാജ്യത്തിൽ നിന്നും 3 ഓര വന്നു, രാജാവിനോട് ശിശു എന്തിയേ എന്നു ചോദ്യം, പുൽക്കൂട്ടിൽ പിറന്നു, നാസറത്തിൽ നിന്നു ബെതലെ ഹേമിലേക്ക് 80 മൈൽ നിറവയറുമായി കഴുതപ്പുറത്തു മേരി, 1000 വർഷം മുൻപ് ബന്ധുക്കൾ താമസിച്ച സ്ഥലത്തേക്ക് കനേഷ് മാരി ക്ക് ജോസഫ്, നാലു സുവിശേഷങ്ങളിലും വ്യത്യസ്ത വിവരണം, തീയതി ഇല്ലാ, വർഷം ഇല്ലാ,ദിവസം ഇല്ലാ, എവിടെ പ്രസവിച്ചു എന്നു കൃത്യത ഇല്ലാ... എല്ലാം ദൃശ്യം 2 പോലെ....നാലാം ക്ലാസ്സ്‌ കാരന്റെ കാഞ്ഞ ക്ലാസ്സിക്‌ ക്രിമിനൽ ബുദ്ധി...... റെജിസ്
സ്വർഗ്ഗാരോഹണം: 2026-05-22 12:49:28
മെയ് 21 ന് ആണ് യേശു മുകളിലേക്ക് പൊങ്ങി പോയത്. എങ്ങോട്ട്?? യേശുവിൻറ്റെ സ്വർഗ്ഗാരോഹണം: യേശുവിൻറ്റെ സ്വർഗ്ഗാരോഹണം അപ്പൊസ്‌തോല പ്രവൃത്തികൾ 1:9–11 ലും ലൂക്കോസ് 24:50–51 ലും വിവരിച്ചിരിക്കുന്നു, അവിടെ ശിഷ്യന്മാരെ അനുഗ്രഹിച്ച ശേഷം അവൻ ഒലിവുമലയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നു. യേശുവിൻറ്റെ സ്വർഗ്ഗാരോഹണം; ചരിത്രപരമായ പ്രശ്നമാണ്. കാരണം; ലൂക്കോസിൻറ്റെ പേരിൽ കാണുന്ന സുവിശേഷം എഴുതിയത് ആരാണെന്നുപോലും അറിയില്ല. ലൂക്കോസിൻറ്റെ പേരിൽ കാണുന്ന സുവിശേഷത്തിലും; ലൂക്കോസിൻറ്റെ രണ്ടാം പുസ്തകം എന്ന് എഴുതിയിരിക്കുന്ന അപ്പോസ്തോല പ്രവർത്തികളിലും മാത്രമേ സ്വർഗാരോഹണ കഥയുള്ളു. മത്തായി, മർക്കോസ്, യോഹന്നാൻ എന്നിവർ ഭൗതിക സ്വർഗ്ഗാരോഹണം വിവരിക്കുന്നില്ല. അമിതമായ അതിപ്രസരം നിറഞ്ഞ വ്യാജ ചരിത്രമാണ് അപ്പൊ.പ്രവർത്തികളിൽ കാണുന്നത്. പൗലോസിനെക്കുറിച്ചു ഇവയിൽ എഴുതിയിരിക്കുന്ന ഒന്നും പൗലോസിൻറ്റെ പേരിൽ കാണുന്ന എഴുത്തുകളില്ല. ഉദാ: പൗലോസ് 3പ്രാവശ്യം നിലത്തുവീണു എന്ന് അപ്പൊ. പ്രവർത്തിയിൽ കാണാം. പക്ഷെ പൗലൂസ് അത് പറയുന്നില്ല. ലുക്കോയുടെ സുവിശേഷം ഒന്നാം നുറ്റാണ്ടിൻറ്റെ അവസാനം എഴുതി എന്നാണ് അനുമാനം, എന്നാൽ അപ്പൊ. പ്രവർത്തികളിലെ പ്രതിപാദ്യങ്ങൾ രണ്ടാം നുറ്റാണ്ടിൻറ്റെ അവസാനകാലത്തെ ക്രിസ്ത്യൻ കൾട്ട് സഭകളിൽ നിലവിലുണ്ടായിരുന്ന അവസ്ഥയാണ്. ഉദാഹരണമാണ് അപ്പൊ.പ്രവർത്തിയിൽ പറയുന്ന എപ്പിസ്‌കോപ്പ സ്ഥാനം. അതായത് ലുക്കോയുടെ ഒന്നാം പുസ്തകവും രണ്ടാം പുസ്തകവും തമ്മിൽ 100 വർഷത്തെ അകലം ഉണ്ട്. ലൂക്കോയുടെ സുവിശേഷപ്രകാരം സ്വർഗ്ഗാരോഹണം ഈസ്റ്റർ ഞായറാഴ്ച വൈകുന്നേരമാണ് സംഭവിച്ചത്. എന്നാൽ പ്രവൃത്തികൾ ഒന്നാം അദ്ധ്യായപ്രകാരം പുനരുത്ഥാനത്തിന് 40 ദിവസങ്ങൾക്ക് ശേഷമാണ് സ്വർഗ്ഗാരോഹണം നടന്നത്‌. എല്ലാം സൂഷ്മമായി പരിശോധിച്ചതിനു ശേഷമാണ് പുതിയ ചരിത്രം എഴുതുന്നത് എന്ന് ലുക്കോയുടെ തുടക്കത്തിൽ കാണാം. എന്നാൽ ഒരേ വെക്തിതന്നെ രണ്ടു വ്യത്യസ്ത കാലമാണ് പറയുന്നത്. ഒരാൾ എഴുതി എന്ന് അവകാശപ്പെടുന്ന ചരിത്രത്തിലാണ് ഇത്രമാത്രം അന്തരം. യേശു സ്വർഗാരോഹണം ചെയ്തു എന്നും പറയുന്ന ഏക വ്യക്തിയും ലുക്കോ മാത്രമാണ്. ലുക്കോയുടെ അപ്പൊ. പ്രവർത്തികൾ വ്യാജം ആയിരിക്കുന്നതുപോലെ സ്വർഗാരോഹണ കഥയും വ്യാജം എന്ന് അനുമാനിക്കാം. അതുപോലെ മത്തായിയിലെ യേശു ജനിക്കുന്നത് BCE 4നു മുമ്പാണ്, ലൂക്കോയിലെ യേശു 10 വർഷം കഴിഞ്ഞാണ് ജനിക്കുന്നത്. ജനത്തിനുമുമ്പും ശേഷവുമുള്ള രണ്ടുപേരുടെയും വിവരണങ്ങളും വളരെ വ്യത്യസ്തമാണ്. ലൂക്കോസ് 24:50 ബെഥാന്യയ്ക്ക് സമീപമാണ് സ്വർഗ്ഗാരോഹണം നടന്നത്, പ്രവൃത്തികൾ 1:12 ൽ സ്വർഗാരോഹണം ഒലിവ് മലയിലാണ്; അവരണ്ടും തമ്മിൽ 2 മയിൽ ദൂരമേയുള്ളൂ എന്നാണ് പണ്ഡിത അഭിപ്രായം. ഉയിർത്തെഴുന്നേറ്റ യേശു മഗ്‌ദലന മറിയവുമായി ഫ്രാൻസിലെ മലകളിലേക്ക് പോയോ? വചനം ജഡമായാ യേശു മൊത്തം ഒരു മായായോ?; മറ്റു പുതിയ നിയമ പുസ്തകങ്ങളിൽ പറയുന്ന യേശു ഒരു ഉൽപ്രേഷയോ!!! എല്ലാം മായ! സർവ്വം മായ!! {andrew|
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-22 10:47:01
💥🔥കഥ കൊള്ളാമല്ലോ, സക്കറിയായും ,വിനു എബ്രഹാമും, പെരുമ്പടവും പോലെ ചുരുക്കം ചിലർ മാത്രം കൈവച്ച തന്തു. വരട്ടേ, കഥ അതിന്റെ totality യിൽ വരട്ടേ.. ഒരു ട്രാൻസിന് അഥവാ, LGBTQR -ന് ക്രൈസ്തവ അല്ലെങ്കിൽ ഏതെങ്കിലും മുഖ്യ ധാരാ മതത്തിൽ പുരോഹിതൻ ആകാനാകുമോ? [{ഇപ്പോൾ അതിന് ഉത്തരവുമായി പുരാണ ഇതിഹാസങ്ങളിൽ നിന്ന് ശ്രീ. പണിക്കവീട്ടിലും, ഗ്രീക്ക്- ഈജിപ്ത്യൻ മിത്തോളജിയിൽ നിന്ന് ശ്രീ. andrew -വും എന്തെങ്കിലും ചുരണ്ടിയെടുത്തു കൊണ്ട് വരും, തീർച്ച. }] "കാ തൊലിക്കാ" സഭയിൽ പോപ്പൻ മാർ മാത്രമല്ല,പോപ്പിമാരും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഏതായാലും ഏശു ഒരു ആണും പെണ്ണും അല്ലാഞ്ഞതു കൊണ്ട് ക്രിസ്ത്യാനി ഒരിക്കലും 'മഴവിൽ ലിംഗക്കാരെ' അംഗീകരിക്കില്ല. കഥ തുടരട്ടേ, ഏതായാലും ആരോ അറിഞ്ഞിട്ടതാണ് കഥാ കൃത്തിന്റെ യൗസേഫ് അബ്രഹാം എന്ന പേര്. റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-22 13:25:43
💥🔥To@👉 സാബു മാത്യു-: ഒരു സംശയവും ഇല്ലാ, ഈ ചെറുകഥ ക്രിസ്തീയതയെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തുകയും ഉപ്പില്ലാതെ അവഹേളിക്കുകയും ചെയ്യുന്ന വിഷയം/ പ്രമേയം തന്നെ ആണ് കൈകാര്യം ചെയ്യുന്നത്. യഹോവ അവസാനത്തെ ദിവസം ,ആണും പെണ്ണുമായി മനുഷ്യരെ സൃഷ്ടിച്ചു. Asexual ജീവികളുടെ കാര്യം മിണ്ടുന്നേയില്ല. നോഹയുടെ പെട്ടകത്തിലും കാര്യങ്ങൾ അങ്ങനെ തന്നേ. {[ഷണ്ടൻ മാരുടെ കാര്യം അവിടെയും ഇവിടെയും തൊട്ടും തൊടാതെയും mention ചെയ്യുന്നുണ്ടെങ്കിലും ,]} ശ്രീ മാത്യു ക്രിസ്ത്യാനി തന്നെ അല്ലേ?? 🤔 റെജിസ് 🔆
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-22 13:44:05
💥🔥എന്റെ ഈ വിഷയത്തിൽ ഞാൻ അയച്ച ഒരു പ്രതികരണം നഷ്ടപ്പെടുത്തി കളഞ്ഞല്ലോ emalayalee??? മോശമായിപ്പോയി. കഷ്ട്ടപ്പെട്ടു കുത്തിയിരുന്ന് അവിടൂന്നും ഇവിടൂന്നും info collect ചെയ്ത് എഴുതി ഒപ്പിക്കുന്നതാ... ദണ്ണം ഉണ്ട് പത്രാധിപാ.... 🔆റെജിസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-22 13:53:12
💥🔥Lift off- നെ കുറിച്ച് മാത്യുവും മാർക്കൊസും യോഹന്നാനും ഒന്നും കാര്യമായി വിവരിക്കുന്നില്ല. മറ്റേ രണ്ടു പുസ്തകത്തിൽ വളരെ വ്യത്യസ്തമാണ് സംഭവം. ജനനവും അങ്ങനെ തന്നെ. മതത്തെ mold ചെയ്ത സാക്ഷാൽ mr.പൗലോസ് ആണെങ്കിൽ totally different ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ബാലരമ പോലും കെട്ടിലും മട്ടിലും അവതരണത്തിലും ഉള്ളടക്കത്തിലും എത്രയോ കൃത്യത പുലർത്തുന്നു‼️. ആരോ 'm' അടിച്ചിട്ട് എഴുതിയ പുസ്തകം ആകാനേ സാധ്യത ഉള്ളൂ ബൈബിളിന്. റെജീസ്🔆
സെക്സ് ഒഫൻഡർ 2026-05-22 17:18:39
LGBTQ+ സമൂഹത്തിനെതിരെ പരസ്യമായി വാദിച്ച നിരവധി പ്രമുഖ പാസ്റ്റർമാരെയും ശുശ്രൂഷാ നേതാക്കളെയും കുട്ടികളുടെ അശ്ലീലം, ലൈംഗിക ദുരുപയോഗം, അനുബന്ധ കുറ്റങ്ങൾ എന്നിവയ്ക്ക് അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ശ്രദ്ധേയമായ സമീപകാല കേസുകളിൽ ഇവ ഉൾപ്പെടുന്നു: സിലാസ് എച്ച്. ഷെൽട്ടൺ (ഒഹായോ): പ്രാദേശിക സ്കൂൾ മേളകളിൽ നിന്ന് LGBTQ+ പുസ്തകങ്ങൾ ( ഹാർട്ട്‌സ്റ്റോപ്പർ പോലുള്ളവ) നിരോധിക്കണമെന്ന് പ്രചാരണം നടത്തിയ ബ്ലാഞ്ചെസ്റ്റർ കമ്മ്യൂണിറ്റി ചർച്ചിലെ മുൻ പാസ്റ്റർ, പ്രായപൂർത്തിയാകാത്ത കുട്ടിയുമായി നിയമവിരുദ്ധമായ ലൈംഗിക പെരുമാറ്റം, പിന്തുടരൽ എന്നീ കുറ്റങ്ങൾ ചുമത്തി കുറ്റം സമ്മതിച്ചു. ജോനാഥൻ എഡ്വേർഡ് എൽവിംഗ് (ഫ്ലോറിഡ): പാം വ്യൂ ബാപ്റ്റിസ്റ്റ് ചർച്ചിലെ മുൻ സീനിയർ പാസ്റ്ററായ ജോനാഥൻ, ഒരു കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈവശം വച്ചതിനും (CSAM) നിർമ്മിച്ചതിനും 12 കുറ്റങ്ങൾ ചുമത്തി. ജോൺ പോൾ ഷെപ്‌റ്റോക്ക് (ടെക്സസ്): ഫസ്റ്റ് മോണ്ട്ഗോമറി ബാപ്റ്റിസ്റ്റ് പള്ളിയിലെ ഒരു ആരാധനാ ശുശ്രൂഷകനെ അറസ്റ്റ് ചെയ്യുകയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വസ്തുക്കൾ കൈവശം വയ്ക്കുക, നിർമ്മിക്കുക, വിതരണം ചെയ്യുക എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ഷെൽട്ടൺ ബർക്കർട്ട് (നോർത്ത് കരോലിന): സിയോൺ ഗ്ലോബൽ മെത്തഡിസ്റ്റ് ചർച്ചിലെ ഒരു പാസ്റ്ററെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാം ഡിഗ്രി, മൂന്നാം ഡിഗ്രി ലൈംഗികമായി ചൂഷണം ചെയ്തതിന് ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. പ്രോംപ്റ്റ് വിശാലമായതിനാൽ, നാഷണൽ സെക്സ് ഒഫൻഡർ പബ്ലിക് വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് സജീവവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ലൈംഗിക കുറ്റകൃത്യ രജിസ്ട്രികൾ പരിശോധിക്കാം അല്ലെങ്കിൽ പ്രാദേശിക നിയമ നിർവ്വഹണ പത്രക്കുറിപ്പുകളിലൂടെയും മിനിസ്ട്രി വാച്ചിലെ അപ്‌ഡേറ്റുകളിലൂടെയും മത വ്യക്തികളെക്കുറിച്ചുള്ള ബ്രേക്കിംഗ് നിയമപരമായ വാർത്തകളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാം .- chanakyan
Anti എൽജിബിടിക്യു 2026-05-22 17:22:00
ബാലലൈംഗിക കുറ്റകൃത്യത്തിൽ ഓർലാൻഡോ പാസ്റ്റർ പിടിയിൽ: ഉദ്യോഗസ്ഥർ എൽജിബിടിക്യു വ്യക്തികൾക്ക് മതപരിവർത്തന ചികിത്സകൾ പ്രോത്സാഹിപ്പിച്ചിരുന്ന സംഘടനയായ എക്സോഡസ് ഇന്റർനാഷണലിന്റെ മുൻ പ്രസിഡന്റ് അലൻ ചേംബേഴ്സിനെ ഒരു രഹസ്യ ബാല ലൈംഗിക കുറ്റകൃത്യത്തിൽ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരാളെ പ്രോത്സാഹിപ്പിക്കുക, പ്രായപൂർത്തിയാകാത്തയാൾക്ക് ദോഷകരമായ വസ്തുക്കൾ കൈമാറുക, ഇരുവശങ്ങളിലുമുള്ള ആശയവിനിമയ ഉപകരണം നിയമവിരുദ്ധമായി ഉപയോഗിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി ചേംബേഴ്സിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അറസ്റ്റ് റിപ്പോർട്ടിൽ, 14 വയസ്സുള്ള ആൺകുട്ടിയായി വേഷംമാറി സോഷ്യൽ മീഡിയയിൽ ഒരു രഹസ്യ ഡിറ്റക്ടീവുമായി ആശയവിനിമയം നടത്തുക, അശ്ലീല സന്ദേശങ്ങൾ കൈമാറുക, കണ്ടുമുട്ടാൻ ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങൾ ചുമത്തി ചേംബേഴ്സിനെതിരെ കേസെടുത്തു.-chanakyan
X LGBTQ 2026-05-22 17:26:17
ഒഹായോയിലെ വിൽമിംഗ്ടണിൽ നിന്നുള്ള പാസ്റ്ററായ സൈലാസ് എച്ച്. ഷെൽട്ടൺ, സ്കൂളുകളിൽ LGBTQ+ ദൃശ്യപരതയ്‌ക്കെതിരെ സംസാരിച്ചതിന് പേരുകേട്ടതാണ്. പ്രായപൂർത്തിയാകാത്ത ഒരാളുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് മൂന്ന് മൂന്നാം ഡിഗ്രി കുറ്റങ്ങൾ ചുമത്തി കുറ്റസമ്മതം നടത്തി . 2019 ൽ ആരംഭിച്ച പീഡനത്തിൽ നിന്നാണ് ഈ കുറ്റങ്ങൾ ഉടലെടുത്തത്. ഒഹായോയിലെ ബ്ലാഞ്ചെസ്റ്റർ കമ്മ്യൂണിറ്റി ചർച്ചിലെ ഷെൽട്ടന്റെ സഭയിലെ അംഗമായിരുന്ന 14 അല്ലെങ്കിൽ 15 വയസ്സുള്ള ഒരു പെൺകുട്ടി ഇതിൽ ഉൾപ്പെട്ടിരുന്നു. 2025 ഒക്ടോബറിൽ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ഇത് തുടർന്നു. അഞ്ച് ദിവസത്തെ വിചാരണ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തിങ്കളാഴ്ച (ഏപ്രിൽ 20) ഷെൽട്ടൺ കുറ്റസമ്മതം നടത്തി. ഷെൽട്ടൺ ഇപ്പോൾ മൂന്ന് മുതൽ 15 വർഷം വരെ തടവ് അനുഭവിക്കുകയാണ്, കൂടാതെ ഹർജി കരാറിന്റെ നിബന്ധനകൾ പ്രകാരം 25 വർഷത്തേക്ക് ടയർ II ലൈംഗിക കുറ്റവാളിയായി പതിവായി നേരിട്ട് രജിസ്റ്റർ ചെയ്യേണ്ടിവരും. ഷെൽട്ടൺ തന്റെ അധികാര സ്ഥാനം ഉപയോഗിച്ച് ഇരയെ വശീകരിക്കാനും കൃത്രിമം കാണിക്കാനും ശ്രമിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു, കുറ്റപത്രത്തിൽ വർഷങ്ങളായി ഒന്നിലധികം സ്ഥലങ്ങളിൽ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നു. വിൽമിംഗ്ടൺ ന്യൂസ് ജേണൽ റിപ്പോർട്ട് ചെയ്തതുപോലെ, ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ഷെഡ്യൂൾ ചെയ്ത വിചാരണയ്ക്ക് മുമ്പ് തള്ളിക്കളയുന്നതായി ഹർജി കരാറിൽ പറയുന്നു . പള്ളിയിലെ അദ്ദേഹത്തിന്റെ പങ്കുമായും ജോലി, സമൂഹ ബന്ധങ്ങൾ എന്നിവയിലൂടെ ഇരയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവുമായും ബന്ധപ്പെട്ട ഒരു ചൂഷണ രീതിയെക്കുറിച്ച് അധികാരികൾ വിവരിച്ചു. ഒക്ടോബർ 16-ന് അറസ്റ്റിലാകുന്നതിന് മുമ്പ്, തന്റെ 12 വയസ്സുള്ള മകൾ പങ്കെടുത്ത സ്കൂൾ ഡിസ്ട്രിക്റ്റിന്റെ ബോർഡ് മീറ്റിംഗുകളിൽ സ്കൂളുകളിലെ LGBTQ+ ഉള്ളടക്കത്തിനെതിരെ ഷെൽട്ടൺ ആവർത്തിച്ച് പരസ്യമായി പ്രചാരണം നടത്തിയിരുന്നു. പ്രൈഡ് ഫ്ലാഗുകളുടെ പ്രദർശനത്തെ "വെറുപ്പുളവാക്കുന്നത്" എന്ന് ഷെൽട്ടൺ വിളിക്കുകയും ഹാർട്ട്‌സ്റ്റോപ്പർ പോലുള്ള പുസ്തകങ്ങൾ നീക്കം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു - 2023 ഓഗസ്റ്റിലെ സ്കൂൾ ബോർഡ് മീറ്റിംഗിൽ സംസാരിക്കവെ, തന്റെ മകൾ ഒരു സ്കൂൾ പുസ്തകമേളയ്ക്കിടെ കണ്ടതിൽ അദ്ദേഹം ദേഷ്യം പ്രകടിപ്പിച്ചു. നിങ്ങളുടെ ചിന്തകൾ പങ്കുവെക്കൂ! താഴെയുള്ള അഭിപ്രായങ്ങളിൽ ഞങ്ങളെ അറിയിക്കൂ, സംഭാഷണം മാന്യമായി നിലനിർത്താൻ ഓർമ്മിക്കുക.- chanakyan
Josecheripuram 2026-05-23 02:52:31
There is a woman trapped in a man and a man trapped in a woman, that’s why we are attracted to each other. Basically we are all homosexuals!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക