
ഇന്ധനം ലാഭിക്കണമെന്നും യാത്രാ ശീലങ്ങള്‍ മാറ്റണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനയെ പിന്തുണച്ച് ബോളിവുഡ് താരം അനുപം ഖേര്‍. ജയ്പുരില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തതാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങള്‍ നടത്താന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
രാജ്യത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് എന്റെ ഒരു ചെറിയ പിന്തുണ! ജയ് ഹിന്ദ്! @narendramodi' - സാമൂഹിക മാധ്യമത്തില്‍ അദ്ദേഹം കുറിച്ചു. 'നമസ്‌കാരം സുഹൃത്തുക്കളെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് പെട്രോളും ഡീസലും ലാഭിക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സാധ്യമായ സ്ഥലങ്ങളില്‍ പൊതുഗതാഗതം ഉപയോഗിക്കണം.- സാമൂഹിക മാധ്യമത്തില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
'ചെറിയ ദൂരം സഞ്ചരിക്കാന്‍ കാര്‍ പുറത്തെടുക്കുന്നത് ഒഴിവാക്കണം. ദൈനംദിന ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി രാജ്യത്തിന് സംഭാവനകള്‍ നല്‍കണം. അദ്ദേഹം പറയുന്നത് വളരെ ശരിയാണെന്ന് ഞാന്‍ കരുതുന്നു. അത് മനസ്സില്‍ വെച്ചുകൊണ്ട്, ഞാന്‍ ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. ഇതൊരു
വലിയ ത്യാഗമല്ല. എന്നാല്‍ എല്ലാവരും ചെറിയ ശ്രമങ്ങള്‍ നടത്തുകയാണെങ്കില്‍, അത് വലിയ സ്വാധീനം ചെലുത്തും.
ഇന്നത്തെ ലോകത്ത്, ഉത്തരവാദിത്തമുള്ള പൗരനാകുക എന്നതിനര്‍ത്ഥം സംസാരിക്കുക എന്നതല്ല. നമ്മുടെ ശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന് രണ്ടുപേര്‍ക്ക് ഒരു കാറില്‍ യാത്ര ചെയ്യാന്‍ കഴിയുമെങ്കില്‍എന്തിന് രണ്ട് വ്യത്യസ്ത കാറുകള്‍ എടുക്കണം? രാജ്യസേവനം അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് ഞാന്‍ കരുതുന്നു. ചിലപ്പോള്‍ ദൈനംദിന
ജീവിതത്തിലെ ചെറിയ സന്തോഷങ്ങളില്‍ അത് കാണാന്‍ കഴിയും. നമുക്ക് സാധ്യമായത്ര സംഭാവന നല്‍കാം. നന്ദി. ജയ് ഹിന്ദ്.' - അദ്ദേഹം കുറിച്ചു.