
പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കണ്‍സ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് നിര്‍മിക്കുന്നത്. തികഞ്ഞ പോലീസ് സ്റ്റോറി പൂര്‍ണമായും ഇന്‍വസ്റ്റിഗേറ്റീവ് ഴോണറില്‍ അവതരിപ്പിക്കുകയാണ് ഷഹദ് ചിത്രത്തിലൂടെ.
ഭര്‍ത്താവിന്റെ മരണത്തിനുശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിതാ കോണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാര്‍വതി തിരുവോത്താണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാര്‍വതിക്കു പുറമേ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിജയരാഘവന്‍, സായ് കുമാര്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കര്‍, സിറാജ് എന്നിവരും പ്രശസ്ത തമിഴ് നടന്‍ പാര്‍ഥിപനും ചിത്രത്തിലെ പ്രധാന അഭിനേതാവാണ്.
രചന: പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കല്‍, സംഗീതം: മുജീബ് മജീദ്, ഛായാഗ്രഹണം: റോബി രാജ്, എഡിറ്റിങ്: ചമന്‍ ചാക്കോ, കലാസംവിധാനം: മഹേഷ് മോഹന്‍, മേക്കപ്പ്: അമല്‍, കോസ്റ്റ്യൂം ഡിസൈന്‍: സമീറാ സനീഷ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, സ്റ്റില്‍സ്: റിജാഷ് മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍: ദീപക്, പ്രൊഡക്ഷന്‍ മാനേജര്‍: എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്: ഫഹദ് (അപ്പു), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സനൂപ് ചങ്ങനാശ്ശേരി. പി.ആര്‍.ഒ: വാഴൂര്‍ ജോസ്. വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്.