
എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച 'സുധിപുരാണം' എന്ന സിനിമ എ ബി സി ടാക്കീസ് (ABC talkies) ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ആയിരിക്കുകയാണ്. എഫ് ജി എഫ് എം (ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ ഫിലിം മേക്കേഴ്‌സ്) ബാനറില്‍ ആദ്യമായി പുറത്തിറങ്ങുന്ന സിനിമയാണ് സുധിപുരാണം.കോമഡി സറ്റയര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ഈ സിനിമയില്‍ അഭിഷേക് ശ്രീകുമാര്‍ നായകനായി എത്തുമ്പോള്‍ എഫ് ജി എഫ് എം സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നിരവധി അഭിനേതാക്കക്കള്‍ അണിനിരക്കുന്നു. സൈലന്‍ തിമതിയോസ്, ഷീല സൈലന്‍, അനില്‍ വേട്ടമുക്ക്, അനിത അനില്‍, വരദ, രാജന്‍ ഉമ്മനൂര്‍ , ബിജി ജോയ്, വിനീത് കോട്ടയം, ബാബു ശാന്തിവിള, അഡ്വ ജോയ് തോമസ് , വസന്തകുമാരി , വിബില്‍ രാജ്, ശിവാത്മിക, ഗാമി, അക്ഷയ് , സിദ്ദിഖ് കുഴല്‍മന്നം, ബാബു സ്റ്റീഫന്‍ , വില്‍ഫ്രഡ് എന്നിവര്‍ക്കൊപ്പം പാരനോര്‍മല്‍ പ്രൊജക്റ്റ്, റോട്ടന്‍ സൊസൈറ്റി എന്നീ സിനിമകളിലൂടെ പ്രസിദ്ധരായ പ്രിന്‍സ് ജോണ്‍സണ്‍, രമേശ് ആറ്റുകാല്‍, അരുണ്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിച്ചേരുന്നു.
സിനിമയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ദിപിന്‍ എ വി യാണ്. ദേവസംഗീത് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത് . സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പബ്ലിസിറ്റി ഡിസൈന്‍ പ്രജിന്‍ ഡിസൈന്‍സ്, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.
സിനിമാ സംവിധാനം എന്ന ആഗ്രഹത്തില്‍ നടക്കുന്ന സുധീഷ് രവീന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ അവന്റെ കഴിവിനേക്കാള്‍ അന്ധമായ ചില വിശ്വാസങ്ങളില്‍ അകപ്പെടുന്നു. എത്രയും വേഗം പ്രസിദ്ധനാകണം എന്ന ആഗ്രഹത്തില്‍ ഒരു മന്ത്രവാദിയുടെ സഹായത്തോടെ ചാത്തന്റെ പ്രതിമ സ്വന്തമാക്കുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അന്ധവിശ്വാസങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന ഒരു സിനിമ കൂടിയാണ് സുധിപുരാണം.
ഈ സിനിമ എ ബി സി ടാക്കീസില്‍ 5ല്‍ 4.2 ക്യുറേറ്റര്‍ റേറ്റിങ്ങോടെ ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്.