
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ മതബോധന സ്കൂളിലെ ഈ അധ്യയന വർഷത്തെ ക്ലാസ്സുയകൾ സമാപിച്ചു. സമാപന ദിനത്തിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
മെയ് 17 ന് 10 മണിക്ക് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. സിജു മുടക്കോടിൽ , അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സൺഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ സമ്മാനാര്ഹരായ കുട്ടികളെ പരിചയപ്പെടുത്തി.

450-ൽ പരം കുട്ടികൾ പഠിക്കുന്ന ഈ മതബോധന സ്കൂളിലെ ഏകദേശം 150 പരം കുട്ടികൾ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തി സമ്മാനത്തിന് അർഹരായി എന്നത് കുട്ടികളും അവരുടെ മാതാപിതാക്കളും മതബോധന വിദ്യാഭാസത്തിനു നൽകുന്ന പ്രാധാന്യത്തിന്റെ ഉദാഹരമാണെന്നും ഈ നേട്ടത്തിന് അവരെ സഹായിച്ച മാതാപിതാക്കൾക്ക് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു എന്നും ഫാ. സിജു മുടക്കോടിൽ പ്രസ്താവിച്ചു.
തുടർന്ന് സൺഡേ സ്കൂൾ കുട്ടികൾക്കായി ഔട്ഡോർ പിക്‌നിക്കും ടീച്ചേഴ്സിന് ആയി അപ്പ്രീസിയേഷൻ ലഞ്ചും നടത്തി. പരിപാടികൾക്ക് സൺഡേ സ്കൂൾ പ്രിൻസിപ്പൽ സജി പുതൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ മനീഷ് കൈമൂലയിൽ എന്നിവരോടൊപ്പം മറ്റ് മതാധ്യാപകരും ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും നേതൃത്വം നൽകി.