
ആഗോളതലത്തിൽ തരംഗമായി മാറിയ ‘ആർആർആർ’ എന്ന ചിത്രത്തിന് ശേഷം മെഗാ പവർ സ്റ്റാർ റാം ചരൺ തന്റെ തകർപ്പൻ മാസ്സ് ലുക്കിലേക്ക് മടങ്ങിയെത്തുന്ന പുതിയ ചിത്രമാണ് ‘പെഡ്ഡി’. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രത്തിന്റെ ആവേശം നിറയ്ക്കുന്ന ഒഫീഷ്യൽ ട്രെയിലർ മുംബൈയിൽ നടന്ന ഗംഭീര ചടങ്ങിൽ പുറത്തുവിട്ടിരിക്കുകയാണ്. റാം ചരണും സംവിധായകൻ ബുച്ചി ബാബു സനയും ഒന്നിക്കുന്ന ഈ റസ്റ്റിക് സ്പോർട്സ് ആക്ഷൻ ഡ്രാമ തീയേറ്ററുകളിൽ വലിയൊരു ദൃശ്യവിരുന്ന് തന്നെയായിരിക്കും സമ്മാനിക്കുക എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
1980-കളുടെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. തന്റെ കമ്മ്യൂണിറ്റിയുടെ അഭിമാനത്തിനായി സ്പോർട്സിലൂടെ പോരാടുന്ന ഒരു യുവാവിന്റെ കഥയാണ് പെഡ്ഡി. വെറുമൊരു സാധാരണ സ്പോർട്സ് ചിത്രമല്ല ഇതെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ട്രെയിലർ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. സ്പോർട്സും നാടൻ ആക്ഷനും വികാരനിർഭരമായ നിമിഷങ്ങളും കോർത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈനറാണ് ചിത്രം.