Image

ഫാ. തോമസ് വാഴച്ചാരിക്കല്‍ നയിക്കുന്ന ആത്മീയ വിമോചന ധ്യാന ശിബിരം മെയ് 22 മുതല്‍ ഓസ്റ്റിനില്‍

Published on 18 May, 2026
ഫാ. തോമസ് വാഴച്ചാരിക്കല്‍ നയിക്കുന്ന ആത്മീയ വിമോചന ധ്യാന ശിബിരം മെയ് 22 മുതല്‍ ഓസ്റ്റിനില്‍

ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സസിലെ ഓസ്റ്റിന്‍ നഗരത്തിലുള്ള പി.ഡി.എം റിന്യൂവല്‍ സെന്ററില്‍ എല്ലാ മാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ വിജയകരമായി നടന്നുവരുന്നു.

ഈമാസം നടക്കുന്ന ഡെലിവറന്‍സ് റിട്രീറ്റ് മെയ് 22 മുതല്‍ ആരംഭിക്കും. പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ ഫാ. തോമസ് വാഴച്ചാരിക്കല്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. ഈ ധ്യാന ശിബിരം മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച് മെയ് 25 തിങ്കാളാഴ്ച വൈകുന്നേരം 4 മണി വരെ നടക്കുന്നതാണ്.

ഈ ഡെലിവറന്‍സ് റിട്രീറ്റില്‍ വചനപ്രഘോഷണം, ആത്മീയ നവീകരണം, കുടുംബ ജീവിതത്തിലും വിശ്വാസ ജീവിതത്തിലുമുള്ള നവീകരണവും പുതുക്കലും, വിശുദ്ധ കുര്‍ബാന, കുമ്പസാരം, രോഗശാന്തി വിടുതല്‍ ശുശ്രൂഷകള്‍, വെഞ്ചരിപ്പ് തുടങ്ങിയ ശുശ്രൂഷകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആത്മീയ വിമോചന ധ്യാന ശിബിരത്തില്‍ പങ്കെടുത്ത് ദൈവാനുഭവത്തിലൂടെ ആത്മീയ ഉണര്‍വ്വും ദൈവാനുഗ്രഹവും പ്രാപിക്കാന്‍ എല്ലാവരേയും ഈശോയുടെ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ഭക്തജനങ്ങളാണ് ഓസ്റ്റിനിലുള്ള ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എല്ലാമാസവും എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

ഡെലിവറന്‍സ് റിട്രീറ്റിന്റെ വിജയത്തിനായി ഓസ്റ്റിന്‍ പി.ഡി.എം ധ്യാന കേന്ദ്രത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഈ ആത്മീയ നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 408 643 4988, 832 758 1080, 425 443 2640.

Adress: PDM Tenewal Center, 8701 Bulw 8701 Burleson Manor Rd, Manor, TX 78653.
 

Join WhatsApp News
കറുത്ത മെഡോണാ: 2026-05-18 18:36:36
ഹോറസ് > യേശു. ഹോറസിൻറ്റെ 'അമ്മ മിറിയം > യേശുവിൻറ്റെ 'അമ്മ മിറിയം:: യേശുവിന് 3,000 വർഷങ്ങൾക്ക് മുമ്പ് മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ദൈവമാണ് ഹോറസ്സ്. ഡിസംബർ 25 ന് കന്യകയായ ഐസിസിൽ{ മിറിയം ദേവത} ജനിച്ചു. ഇ കാലത്തു ഐസിസ്ൻറ്റെ ഭർത്താവ് ഒസിരിസ് കൊല്ലപ്പെട്ടിരുന്നു. ഭർത്താവ് ഇല്ലാതെ കന്യക ഐസിസ് ഗർഭം ധരിച്ചു. ബിസി 3000 ഓടെ ഈജിപ്ഷ്യൻ പുരോഹിതന്മാർ കർണാക്, ഡെൻഡേര എന്നിവിടങ്ങളിലെ ക്ഷേത്രഭിത്തികളിൽ ഇ ജനനം രേഖപ്പെടുത്തിയിട്ടുണ്ട്. പുത്രൻ ദൈവം ഹോറസിന് പന്ത്രണ്ട് അനുയായികളുണ്ടായിരുന്നു. അവൻ വെള്ളത്തിന് മുകളിലൂടെ നടന്നു. അവൻ ഒസിരിസിനെ {= ലാസറസ് in ഹീബ്രു} മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു. അവനെ- പുത്രൻ, വഴി, സത്യം, വെളിച്ചം എന്ന് വിളിച്ചു. മെംഫിസിന്റെ മതിലിൽ രണ്ട് കള്ളന്മാർക്കിടയിൽ അവനെ ക്രൂശിച്ചു. ഒരു കല്ലറയിൽ അടക്കം ചെയ്തു. മൂന്ന് ദിവസത്തിനുശേഷം അവൻ ഉയിർത്തെഴുന്നേറ്റു. ഹോറസിൻറ്റെ 'അമ്മ മിറിയം പിന്നീട് കത്തോലിക്കാ സഭ ഇപ്പോഴും ആരാധിക്കുന്ന ബ്ലാക്ക് മഡോണ ആയിമാറി. 3000 വർഷങ്ങൾക്കുമുമ്പ് നിലവിലുണ്ടായിരുന്ന ഈജിപ്ത് ദൈവ വിശ്വാസത്തിലെ; പിതാവ് ദൈവം ഒസിരിസ്+ പുത്രൻദൈവം ഹോറസ്സ്+ അമ്മദൈവം ഐസിസ് എന്ന ത്രീത്വം, +തിയോറ്റോക്കസ് അമ്മദൈവം ഇവയെ അതേപടി; നിസിയ [നിഖ്യ] കൗൺസിൽ CE 325ൽ വോട്ട്ചെയ്തു ക്രിസ്തീയമാക്കി. ഐസിസ് ദേവതയുടെ ക്ഷേത്രങ്ങളും പ്രതിമകളും കീർത്തനങ്ങളും യേശുവിൻറ്റെ അമ്മയുടേതാക്കി കത്തോലിക്കാ സഭ. റോമൻ സാമ്പ്രാജ്യത്തിൽ ഐസിസ് ദേവതയെ ആരാധിച്ചിരുന്നു. യൂറോപ്പിലുടനീളം കാണപ്പെടുന്ന കന്യകാമറിയത്തിന്റെയും ക്രിസ്തുവിന്റെയും ഇരുണ്ട തൊലിയുള്ള പ്രതിമകളും ഐക്കണുകളും പുരാതന ഈജിപ്ഷ്യൻ ദേവതയായ ഐസിസിൻറ്റെ പ്രതീകാത്മകത പകർത്തിയതാണ്. ഈജിപ്ഷ്യൻ ബന്ധം: ഐസിസും ഹോറസും: പുരാതന ഈജിപ്ഷ്യൻ പുരാണങ്ങളിൽ, ഐസിസ് ഫെർട്ടിലിറ്റി, മാജിക്, പുനർജന്മം എന്നിവയുടെ മാതൃദേവതയായിരുന്നു. അവളുടെ ദിവ്യപുത്രനായ ഹോറസിനെ മുലയൂട്ടുന്ന പ്രതിമകൾ; യേശുവിൻറ്റെ 'അമ്മ യേശുവിനെ മുലയൂട്ടുന്ന പ്രതിമകളായി മാറ്റപ്പെട്ടു. കറുത്ത ക്രിസ്ത്യൻ "മഡോണയും കുട്ടിയും" ഉദാഹരണമാണ്. റോമൻ സാമ്രാജ്യം വികസിച്ചതോടെ, ഐസിസിന്റെ ആരാധന മെഡിറ്ററേനിയൻ പ്രദേശങ്ങളിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു. ഐസിസും കന്യകാമറിയവും കൂടിച്ചേരുന്നതിന് നിരവധി ഘടകങ്ങൾ സഹായകമായി: ഐസിസിനെ പലപ്പോഴും "ഭൂമിയെപ്പോലെ കറുത്തത്" (ഫലഭൂയിഷ്ഠവും ജീവൻ നൽകുന്നതുമായ മണ്ണിനെ പ്രതിനിധീകരിക്കുന്നു) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പ്രകൃതിയുടെ പരിപോഷിപ്പിക്കുന്ന, പ്രാഥമിക സത്തയെ പ്രതീകപ്പെടുത്താൻ ആദ്യകാല ക്രിസ്ത്യാനികൾ സമാനമായ ഇരുണ്ട, മണ്ണിന്റെ ചർമ്മ നിറങ്ങൾ സ്വീകരിച്ചു. മറിയയുടെ കൈയിൽ കാണുന്ന കതിരുകൾ, വിളവുകളുടെ ദേവത ഐസിസ് ചിത്രങ്ങളുടെ കോപ്പിയാണ്. ആദ്യകാല ക്രിസ്ത്യാനികൾ പലപ്പോഴും ഐസിസിനും സൈബെലെ, ഗയ, ഡയാന തുടങ്ങിയ ദേവതകളുടെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ നേരിട്ട് പള്ളികളും സങ്കേതങ്ങളും നിർമ്മിച്ചു. : ക്രിസ്തുമതത്തിലേക്ക് മാറിയ ആരാധകർ ജീവൻ നൽകുന്ന ദിവ്യ സ്ത്രീത്വത്തോടുള്ള പുരാതനമായ ആരാധന പൂർണ്ണമായും ഉപേക്ഷിച്ചില്ല, പകരം, ഐസിസ് മുതലായ ദേവതകളുടെ അത്ഭുതങ്ങളും ഗുണങ്ങളും പുരാതന ബന്ധങ്ങളും കന്യകാമറിയത്തിൽ കൂട്ടിച്ചേർത്തു. *ഐസിസ്{മിറിയം} // യേശുവിൻറ്റെ 'അമ്മ മറിയം ബന്ധം {അമ്മയും കുഞ്ഞും}: ഐസിസിൻറ്റെ കുഞ്ഞായ ഹോറസിനെ മുലയൂട്ടുന്നതിന്റെ കലാപരമായ ചിത്രീകരണങ്ങൾ ക്രിസ്തീയ "മഡോണയും കുഞ്ഞും" എന്നതായി. ഐസിസിനെ പലപ്പോഴും "ദൈവമാതാവ്", "സ്വർഗ്ഗരാജ്ഞി", "കടലിന്റെ നക്ഷത്രം" എന്നിങ്ങനെ വിളിച്ചിരുന്നു - പിന്നീട് കന്യകാമറിയത്തിന് ഇ സ്ഥാനപ്പേരുകൾ നൽകി. റോമൻ സാമ്രാജ്യത്തിൽ ക്രിസ്തുമതം വ്യാപിച്ചപ്പോൾ, ഐസിസിന് സമർപ്പിച്ചിരിക്കുന്ന മുൻ ക്ഷേത്രങ്ങളുടെ സ്ഥലങ്ങളിലാണ് ആദ്യകാല പള്ളികൾ പലപ്പോഴും നിർമ്മിക്കപ്പെട്ടിരുന്നത്.… കറുത്ത മെഡോണാ: പല ഐക്കണുകളുടെയും കിഴക്കൻ, ആഫ്രിക്കൻ മെഡിറ്ററേനിയൻ വേരുകളെ മനഃപൂർവ്വം ബഹുമാനിക്കുന്നതിനോ, മറിയയെ ചരിത്രപരമായി ഒരു മധ്യപൗരസ്ത്യ സ്ത്രീയായി ചിത്രീകരിക്കുന്നതിനോ വേണ്ടി മനഃപൂർവ്വം ഇരുണ്ട നിറം ചായം പൂശി. മെഴുകുതിരികളിൽ നിന്നുള്ള പുക, ലെഡ് അധിഷ്ഠിത വെളുത്ത പെയിന്റുകളുടെ സ്വാഭാവിക ഓക്സീകരണം എന്നിവ കാരണം ചില രൂപങ്ങൾ നൂറ്റാണ്ടുകളായി ഇരുണ്ടുപോയി. യുദ്ധങ്ങളിൽ നിന്നോ അധിനിവേശക്കാരിൽ നിന്നോ സംരക്ഷിക്കുന്നതിനായി നൂറ്റാണ്ടുകളായി കുഴിച്ചിട്ടിരുന്ന പ്രതിമകൾ പലപ്പോഴും മണ്ണുമായി രാസപ്രവർത്തനങ്ങൾക്ക് വിധേയമാവുകയും അവയുടെ പെയിന്റ് ചെയ്ത പ്രതലങ്ങൾ സ്ഥിരമായി ഇരുണ്ടതാക്കുകയും ചെയ്തു. Notable Black Madonna Shrines Many famous statues of the Black Madonna are theorized by historians to be modern interpretations of ancient Earth or mother goddesses, including Isis: Western Washington University +1 The Black Madonna of Montserrat (La Moreneta): Housed at the Santa Maria de Montserrat Abbey in Spain, she is one of the most famous Black Madonnas, venerated as the patron saint of Catalonia. Our Lady of Częstochowa: Located at the Jasna Góra Monastery in Poland, this revered icon is known for its distinct dark skin and is central to Eastern European Christian devotion. The Black Madonna of Rocamadour: Located in France, the original shrine was said to sit on land previously sacred to older, pre-Christian earth goddesses. To explore the fascinating history of how ancient goddesses influenced early Christianity, you can read more about it on The Collector's article on the history of Black Madonnas. -andrew
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-18 22:44:02
💥🔥ഓ, ഇവന്മാരിത് "കൊളമാക്കും". അമേരിക്കയിലും തീർത്ഥാടന കേന്ദ്രങ്ങളോ....??? എന്റെ ക-ർ-ത്താ-വേ🫣🫣🫣...കുറേ പുരോഹിതരുടെ വയറ്റിപ്പിഴപ്പ്.... ങ്ങാ, ഒരു പണിക്കും പോകാത്ത അവർക്കും ജീവിക്കേണ്ടേ, ഒരു തരിപ്പ് ഒക്കെ അവർക്കും വേണ്ടേ??‼️അമേരിക്കയിൽ വന്നു ചേർന്നതു തന്നേ ദൈവാനുഗ്രഹം ആണ്, അതിൽ കൂടുതൽ എന്തോന്നു ഇനിയും ദൈവാനുഗ്രഹം??? ആത്മീയ ഉണർവ് എന്നതാണോ ആവോ?? പിന്നെ രോഗ ശാന്തി ശുഷ്രൂഷ, അതിന് ഇവിടെ മരുന്നും ,ഡോക്ടറും, ആശുപത്രിയും ഒക്കെ ഇല്ലേ??? ങേ?? ക്രിസ്ത്യാനി എന്താ പൊട്ടനാ?? കുടുംബ നവീകരണ ധ്യാനം, വിടുതൽ ശുശ്രൂഷ, ആത്മീയ വിമോചന ശുശ്രൂഷ, വ്യാവസായികടിസ്ഥാനത്തിൽ ലിംഗ വെഞ്ചെരിപ്പ്, ധ്യാന ശിബിരം, ആത്മീയ നവീകരണം, കുടുംബ ജീവിത പുതുക്കൽ ധ്യാനം..... ഇതൊക്കെ എന്താണാവോ?? കൗമാരക്കാരെ ആകർഷിക്കാൻ ഒരു "Sexനവീകരണശിബിരം" കൂടി നടത്തുമെങ്കിൽ നന്നായേനേ . ഇതു കണ്ട് ഇനിയും ഹിന്ദുക്കളും Copy അടിക്കാൻ തുടങ്ങും. ഡോളർ കിട്ടിയാൽ എന്താ പുളിക്കുമോ പൂജാരികൾക്ക്??? റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക