Image

കിരാത മേയ് 29 ന്

പി ആര്‍ ഓ അജയ് തുണ്ടത്തില്‍. Published on 18 May, 2026
കിരാത മേയ് 29 ന്

അച്ചന്‍കോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികള്‍ക്ക് സംഭവിച്ചതെന്ത്? സസ്‌പെന്‍സ് നിറച്ച് ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം കിരാത മേയ് 29ന് തീയേറ്ററുകളില്‍....

കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തില്‍ അരങ്ങേറുന്ന കൗമാരസൗഹൃദങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചന്‍കോവിലാറിന്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടര്‍ന്ന് അവര്‍ക്ക് നേരിടേണ്ടി വരുന്നത്.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാര്‍ത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരവുമായെത്തുന്ന ആക്ഷന്‍ ക്രൈം തില്ലര്‍ സിനിമ 'കിരാത' മേയ് 29 ന് തീയേറ്ററുകളിലെത്തുന്നു.

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഇടത്തൊടി ഭാസ്‌ക്കരന്‍ ഒറ്റപ്പാലം (ബഹ്‌റൈന്‍ ) നിര്‍മ്മിച്ച്, റോഷന്‍ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിര്‍വ്വഹിച്ച കിരാതയില്‍
പുതുമുഖങ്ങള്‍ക്കൊപ്പം സീസണ്‍ഡ് ആര്‍ട്ടിസ്റ്റുകളും ഒന്നിക്കുന്നു.  

എം ആര്‍ ഗോപകുമാര്‍, ചെമ്പില്‍ അശോകന്‍, തുളസീദാസ് (സംവിധായകന്‍), ദിനേശ് പണിക്കര്‍, ഡോ രജിത്കുമാര്‍, രാജ്‌മോഹന്‍,  അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാര്‍, വൈഗറോസ്, സച്ചിന്‍ പാലപ്പറമ്പില്‍, അന്‍വര്‍, അമൃത്, ഷമിര്‍ ബിന്‍ കരിം റാവുത്തര്‍, മുഹമ്മദ് ഷിഫ്‌നാസ്, മനുരാഗ് ആര്‍, ശ്രീകാന്ത് ചീകു, പ്രിന്‍സ് വര്‍ഗീസ്, ജി കെ പണിക്കര്‍, എസ് ആര്‍ ഖാന്‍, അശോകന്‍, അര്‍ജുന്‍ ചന്ദ്ര, ഹരി ജി ഉണ്ണിത്താന്‍, മിന്നു മെറിന്‍, അതുല്യ നടരാജന്‍, ശിഖ മനോജ്, ആന്‍മേരി, ആര്‍ഷ റെഡ്ഡി, മാസ്റ്റര്‍ ഇയാന്‍ റോഷന്‍, ബേബി ഫാബിയ അനസ്ഖാന്‍, മാളവിക, നയന ബാലകൃഷ്ണന്‍, മായാ ശ്രീധര്‍, കാര്‍ത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂര്‍, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോള്‍ വി, സെബാസ്റ്റ്യന്‍ മോനച്ചന്‍, അന്‍സു കോന്നി, ജോര്‍ജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണന്‍ കൊടുമണ്‍, ജയമോന്‍ ജെ ചെന്നീര്‍ക്കര, ധനേഷ് കൊട്ടകുന്നില്‍, ഉത്തമന്‍ ആറന്മുള, രാധാകൃഷ്ണന്‍ നായര്‍, സണ്ണി, ബിനു ടെലന്‍സ് എന്നിവരോടൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇടത്തൊടി ഭാസ്‌ക്കരന്‍ ഒരു അതിഥി വേഷത്തില്‍ അഭിനയിക്കുന്നു..ബാനര്‍  ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിര്‍മ്മാണം  ഇടത്തൊടി ഭാസ്‌ക്കരന്‍ ഒറ്റപ്പാലം (ബഹ്‌റൈന്‍), ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം  റോഷന്‍ കോന്നി, രചന  ജിറ്റ ബഷീര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്  കലേഷ്‌കുമാര്‍ കോന്നി, ശ്യാം അരവിന്ദം, കല വിനോജ് പല്ലിശ്ശേരി, ചമയം  സിന്റാ മേരി വിന്‍സന്റ്, കോസ്റ്റ്യും അനിശ്രീ, ഗാനരചന  മനോജ് കുളത്തിങ്കല്‍, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം സജിത് ശങ്കര്‍,ആലാപനം ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കല്‍, അരിസ്റ്റോ സുരേഷ്,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജിത് സത്യന്‍, സൗണ്ട് ഡിസൈന്‍ ഹരിരാഗ് എം വാര്യര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍  ഫിഡല്‍ അശോക്, ടൈറ്റില്‍ അനിമേഷന്‍  നിധിന്‍ രാജ്, കോറിയോഗ്രാഫി  ഷമീര്‍ ബിന്‍ കരിം റാവുത്തര്‍, സംവിധാന സഹായികള്‍  നന്ദഗോപന്‍, നവനീത്, പോസ്റ്റര്‍ ഡിസൈന്‍ ജിസ്സെന്‍ പോള്‍,   വിതരണം  ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധന്‍രാജ്), സ്റ്റില്‍സ്  എഡ്ഡി ജോണ്‍, ഷൈജു സ്‌മൈല്‍, പി ആര്‍ ഓ  അജയ് തുണ്ടത്തില്‍.
 

കിരാത മേയ് 29 ന്
കിരാത മേയ് 29 ന്
കിരാത മേയ് 29 ന്
കിരാത മേയ് 29 ന്
കിരാത മേയ് 29 ന്
കിരാത മേയ് 29 ന്
Join WhatsApp News
ajay 2026-05-18 12:38:15
Simply kidu!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക