
യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാര്‍വതി. പിണറായി വിജയനേയും ബിനോയ് വിശ്വത്തേയും രാജീവ് ചന്ദ്രശേഖറിനേയും എ.എന്‍. ഷംസീറിനേയും എ.എന്‍. ഷംസീറിനേയും വേദിയില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാലാ പാര്‍വതി പറഞ്ഞു. ഇത് അത്യപൂര്‍വമായ കാഴ്ചയായി. മന്ത്രിസഭയെ തുറന്ന മനസോടെ അഭിനന്ദിക്കുന്നുവെന്നും...
രാവിലെ പത്തുമണിയോടെ ആരംഭിച്ച ചടങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകംചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
മാലാ പാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ശ്രീ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂര്‍വമായ ഒരു പുതുസംസ്‌ക്കാരം രചിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയില്‍ ഇരിപ്പിടം നല്‍കിയിരിക്കുന്ന അത്യപൂര്‍വ്വമായ കാഴ്ച. ഇനി കോണ്‍ഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയില്‍ നിന്നും മാറി, ഞാന്‍ നയിക്കുന്നത് 'ടീം കേരളത്തെ'യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു, ശ്രീ വി.ഡി.സതീശന്‍.
ശ്രീ പിണറായി വിജയന്‍, ശ്രീ ബിനോയ് വിശ്വം, ശ്രീ രാജീവ് ചന്ദ്രശേഖര്‍, മുന്‍ സ്പീക്കര്‍ തുടങ്ങിയവരെ വേദിയില്‍ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂര്‍വ്വമായ കാഴ്ചയായി. കേരളത്തിന് ഒരു പുതു സംസ്‌ക്കാരം, പുതു ശീലം നല്‍കി. ശ്രീ വി.ഡി സതീശന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസോടെ അഭിനന്ദിക്കുന്നു.
'ടീം കേരളം' ഇന്ത്യയ്ക്ക് മാതൃകയാവട്ടെ.