Image

ചിക്കാഗോ സെന്റ് മേരീസിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 24-ന്

റോയി ചേലമലയിൽ Published on 18 May, 2026
ചിക്കാഗോ സെന്റ് മേരീസിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 24-ന്

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് മാസം 24- ഞായറാഴ്ച നടത്തപ്പെടുന്നതാണ്. ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്റെയും പരിശീലനത്തിന്റെയും സമാപനത്തിൽ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 3:30-നാണ് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ഈ തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്. ക്‌നാനായ റീജിയൻ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ബെൻസെൻവിൽ തിരുഹൃദയ ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കൽ തുടങ്ങിയ നിരവധി വൈദികർ കാർമ്മികരായിരിക്കും.

സെന ചാലുങ്കൽ, മിലാന ചെറിയത്തിൽ, അയ്‌ലാ ചോരത്ത്, ജെസ്‌ലെറ്റ് ഇടക്കരപുത്തൻപുരയിൽ, ഇവാലിന ഇടയാടിയിൽ, റീസ് ഇടശ്ശേരിൽ, ഷാർലറ്റ് കൈമൂലയിൽ, കെയ്റ്റൻ കണിയാംപറമ്പിൽ, ഹന്നാ കിഴവള്ളിൽ, അഞ്ജലി കുന്നശ്ശേരി, തിയോ മ്യാൽക്കരപ്പുറത്ത്, എൽവിൻ ഒഴുങ്ങാലിൽ, അനബെൽ പനങ്ങാട്ട്, മെൽവിൻ പാറേൽ, ജോഷ് പോളക്കൽ, ആബെൽ പുത്തൻപറമ്പിൽ, നാതൻ താന്നിച്ചുവട്ടിൽ, ഇഷാന തെങ്ങനാട്ട്, മെലിസ്സ വഞ്ചിത്താനത്ത്, എമിലി വണ്ടന്നൂർ, ജോർഡൻ വാണിയകുന്നേൽ എന്നീ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.

തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകുന്നേരം 6:30 നു എൽമ്ഹസ്റ്റിൽ ഉള്ള എൽമ് വെസ്റ്റ് ബാങ്കറ്റ് ഹാളിൽ വച്ച് കുട്ടികൾക്കുള്ള സ്വീകരണവും ഡിന്നറും നടത്തപ്പെടുന്നതാണ്. ഇതോടൊപ്പം കുട്ടികളും മാതാപിതാക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളുടെ കോഓർഡിനേറ്റർ ആയ ജസ്റ്റിൻ തെങ്ങനാട്ട്, അസിസ്റ്റന്റ് കോർഡിനേറ്റർസ് ആയ ഷിജു ചെറിയത്തിൽ, നവീൻ കണിയാംപറമ്പിൽ എന്നിവരുടെയും സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ മനീഷ് കൈമൂലയിൽ എന്നിവരുടെയും , ബിനു ഇടകര, ജിനു നേടിയകാല എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മതാധ്യാപകരുടെയും ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരുടെയും നിരവധി വോളന്റീയേഴ്സിന്റെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഈ പരിപാടിക്കായി നടത്തിയിരിക്കുന്നത്. ഈ വര്ഷം പുതിയ ബാങ്കറ്റ് ഹാളിൽ ആണ് റിസപ്ഷൻ നടത്തുന്നത്. അഡ്രസ്:Elm West Banquets. 681 W North Ave, Elmhurst, IL 60126.

ചിക്കാഗോ സെന്റ് മേരീസിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 24-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക