
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയില്‍ 13ാം മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു.രാവിലെ 10.20നായിരുന്നു സത്യപ്രതിജ്ഞ. വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍... എന്ന സത്യവാചകം ചൊല്ലിയപ്പോഴേ ജനസാഗരം ഇരമ്പി. ദൈവനാമത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ.