Image

ആദം ഫ്രം ഏദൻ (കവിത : ജയൻ വർഗീസ്)

Published on 17 May, 2026
ആദം ഫ്രം ഏദൻ (കവിത : ജയൻ വർഗീസ്)

ഏദൻ തോട്ടത്തിൽ

എന്തില്ലാഞ്ഞിട്ടായിരുന്നു

അവനും അവളും

ആ കനി തിന്നത്

എന്ന ചോദ്യത്തിന്,

എന്തുണ്ടായിരുന്നിട്ടും

ആ കനിയില്ലെങ്കിൽ

എന്തിനാണീ ഏദൻ തോട്ടം

എന്ന മറുചോദ്യം  

അവർ ചോദിച്ചു പോയി.

 

തോട്ടത്തിന്റെ ഒത്ത നടുവിൽ കൊതിപ്പിക്കുകയും

കോരിത്തരി പ്പിക്കുകയും

ചെയ്യുന്ന ആ കനി

കണ്ടപ്പോൾ

ആസ്വദിക്കാനല്ലെങ്കിൽ

അവിടെയാ കനിയുടെ ആവശ്യമെന്തായിരുന്നു

എന്നവർ ചിന്തിച്ചു പോയി !

 

ഒറ്റകളായിരുന്ന  

ആദി കണികകളെ

ഒന്നാവാൻ പ്രേരിപ്പിച്ച

ആദിമ ചോദനയിൽ

ഒന്നുചേർന്ന്

പരസ്പരമലിഞ്ഞ്

അവരത്‌ ആസ്വദിച്ചു :

- പാപം ചെയ്ത്  

സംതൃപ്തിയടഞ്ഞു !

 

അതിനു പകരമായി

നഷ്ടമാവുന്നത്

പറുദീസയാണെങ്കിൽ

ആ പറുദീസ

പിന്നിലുപേക്ഷിച്ചവർ

നടന്നു നീങ്ങി.

മുള്ളും പറക്കാരയും

നിറഞ്ഞ മണ്ണിൽ

നെറ്റിയിലെ വിയർപ്പൊഴുക്കി

മറ്റൊരു പറുദീസ

നിർമ്മിച്ചെടുക്കാൻ - !

 

അവരുടെ സ്വപ്നങ്ങളുടെ വയലേലകളിൽ

വിയർപ്പിൽ വിളയുന്ന

കതിർക്കുലകളിൽ

അവകാശ വാദവുമായി

അവർ വരുന്നു :

പഴയ പറുദീസ

അവർക്ക് നിഷേധിച്ച

മത പുരോഹിതന്മാർ !

Join WhatsApp News
Sudhir Panikkaveetil 2026-05-18 11:24:59
ശ്രീ ജയൻ കവിതയിൽ പാപം ചെയ്തു എന്നെഴുതി. അപ്പോൾ താങ്കൾ ബൈബിൾ വചനം ശരി വയ്ക്കുന്നുവെന്നർത്ഥം വരുന്നുണ്ട്. ഒരു പഴം തിന്നതിനു പറുദീസയിൽ നിന്ന് തള്ളി പുറത്താക്കുകയും മുള്ളും പറക്കാരയും നിറഞ്ഞ മണ്ണ് നൽകുകയും ചെയ്തിട്ടും മനുഷ്യർ ആ ദൈവത്തെ സ്നേഹിക്കുന്നുവെന്നത് ദൈവത്തിന്റെ ശക്തിയോ മനുഷ്യന്റെ അടിമത്ത മനോഭാവമോ? കവിതക്ക് തിരഞ്ഞെടുത്ത വിഷയം കൊള്ളാം. കടന്നൽ പോലെ ജനം ആർക്കുന്ന വിഷയം ,അമേരിക്കൻ മലയാളി സമൂഹത്തിൽ കടന്നലുമില്ല തേനീച്ചകളുമില്ല. കുറച്ചു വണ്ടുകൾ അവിടവിടെ മൂളുമെന്നല്ലാതെ. മനുഷ്യന്റെ അധ്വാനത്തിന്റെ ഫലം കള്ളക്കഥകൾ പറഞ്ഞു ആരെങ്കിലും പറ്റിക്കുന്നെങ്കിൽ ആരുടെ കുറ്റമാണ് കവി?
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-18 14:07:42
💥🔥ജയന്റെ ഈ കുറു കവിത ആരും ഗൗനിച്ചില്ലെന്നു തോന്നുന്നു , അതോ കണ്ടില്ലെന്നുണ്ടോ?? 🔻പുരോഹിതർ അല്ലല്ലോ ജയാ അവർക്ക് പറുദീസാ നിഷേധിച്ചത്, Speakingപാമ്പിനെ SetUp ചെയ്ത ആ കുണാപ്പൻ "യാഹ് വേ" അല്ലേ??. അതോ, സാത്താൻ from നരകമോ??. വാസ്തവത്തിന് വിരുദ്ധമായി എഴുതരുതേ ജയാ, അതു കവിതയിലായാലും കഥയിലായാലും. 🔆റെജീസ്✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-18 16:54:41
💥🔥ദൈവം എല്ലാത്തിനെപ്പറ്റിയും മുന്നമേ അറിവുള്ളവൻ [omniscient] ആണെങ്കിൽ, Determined ആണ് ; then there is no freewill. [അപ്പോൾ "അവർ പാപം ചെയ്തു" എന്നു ജയൻ പറയുന്നത് , സ്വന്തം കയ്യിൽ നിന്നും ഇട്ടതാണ്.] അങ്ങനെയാകുമ്പോൾ ഇവിടെ യാഹ് വെ പ്രതി ആകുന്നു.ഇനിയും അങ്ങനെ അല്ലാ എന്നു ചിന്തിച്ചാൽ, ദൈവം എല്ലാം അറിയുന്നവൻ അല്ല എന്നു വരുന്നു. അതായിരിക്കും കുറച്ചു കൂടി സത്യത്തോടെ അടുത്തു നിൽക്കുന്നത് ; കാരണം ആ ദിവസം വൈകുന്നേരം "ആദമേ നീ എവിടെ" എന്നു ചോദിക്കുന്നുണ്ട് ദൈവം. അപ്പോൾ മാത്തുള്ളയുടെ ഈ കഥ ആകെ പൊളിയും, പൊളിഞ്ഞു. രണ്ടായാലും യാഹ് വെ പെടും, പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ. ഇതിലും ഭേദം യാഹ് വെ ആത്മഹത്യ ചെയ്യുന്നതാ.. കവിതയുടെ Making ഓക്കേ ആണ്. 100-ൽ 37.5 റെജീസ് ✳️
EDEN 2026-05-18 18:08:47
ദേവതകളുടെ ആരാധനയോട് ബന്ധപ്പെട്ടതാണ് തോട്ടങ്ങൾ. ഗില്ഗമേഷ് പുരാണത്തിലെ വീഞ്ഞിൻറ്റെ ദേവതക്കു മുന്തിരിതോട്ടവും തോട്ടത്തിന് നടുവിൽ ദിവ്യവിർഷവുമുണ്ട്. സുമേറിയൻ പുരാണത്തിലെ ഇനാനയുടെ തോട്ടത്തിലെ ദിവ്യവിർഷങ്ങൾ, ഹോമറിൻറ്റെ ഒഡസിയിലെ ഹേരയുടെ വനദേവതകളുടെ തോട്ടം; ഇവയൊക്കെ പുരുഷദൈവങ്ങൾ ഏദൻ തോട്ടം പോലെയുള്ള ദിവ്യതോട്ടങ്ങൾ കീഴടക്കുന്നതിനു മുമ്പുള്ളവയാണ്. പുരുഷദൈവങ്ങളുടെ തോട്ടങ്ങളിൽനിന്നും ദേവതകളെ പുറത്താക്കി. ഏദൻതോട്ടത്തിലെ കഥയിൽ സമകാലീന പുരാണങ്ങളുടെ സമാഹരണം കാണാം. പുണ്യവൃക്ഷങ്ങൾ പാതാളത്തിലെയും സ്വർഗ്ഗത്തിലെയും ദിവ്യമണ്ഡലങ്ങളുമായി ബന്ധപ്പെടുന്നതായി കരുതപ്പെട്ടിരുന്നു, അതിനാൽ അവ ദൈവികതയുമായി ആശയവിനിമയം നടത്തുന്നതിനും അനുഭവിക്കുന്നതിനുമുള്ള ചാനലുകളായി കണക്കാക്കപ്പെട്ടിരുന്നു, കൂടാതെ അവ ദിവ്യശക്തിയാൽ നിറഞ്ഞിരിക്കുന്നു- ("ദേവിശക്തി, സർപ്പശക്തി,"കുണ്ഡലിനി} ഋതുക്കളുമായി യോജിച്ച്, മരങ്ങൾ ജീവശക്തിയെ ഉൾക്കൊള്ളുകയും ജീവിതത്തിൻറ്റെ ഉത്പാദനം, പുനരുജ്ജീവിപ്പിക്കൽ, പുതുക്കൽ എന്നിവയെ പ്രതീകപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, അവ ജീവൻറ്റെ ഉറവിടമായ ഭൂമി/മാതൃദേവതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലസ്തീനിൽ "ഉയർന്ന സ്ഥലങ്ങൾ" എന്നറിയപ്പെടുന്ന പുണ്യസങ്കേതങ്ങളിൽ പുണ്യവൃക്ഷങ്ങളെ ആരാധിച്ചിരുന്നു. ഇത്തരം വിശ്വാസങ്ങളുടെ മറ്റൊരു സമാഹാരമാണ് ക്രിസ്തിയാനികൾ സ്ലീബമരത്തെ ആരാധിക്കുന്നത്. ഭൂമിയുടെ നടുവിലാണ് യേശുവിനെ മരത്തിൽ തൂക്കിയത്,എന്നാണ് വിശ്വാസം. ''ഞങ്ങളുടെ അൽമാവിനു രക്ഷ ഉണ്ടാക്കിയ സ്ലീബായെ ഞങ്ങൾ കുമ്പിടുന്നു'' എന്നാണ് ദുഃഖവെള്ളി നമസ്ക്കാരം. യേശു ഉയർത്തെഴുന്നേറ്റത്തിനുശേഷം ആദ്യം പാതാളത്തിൽ പോയതിനുശേഷമാണ് സ്വർഗത്തിൽ പോകുന്നത്. ഇന്നും മരക്കുരിശ് യേശുവിൻറ്റെ പ്രതീകമാണ്. ഇത് ദിവ്യവിർഷങ്ങളുടെ ആരാധനയുടെ പ്രതീകമാണ്. ജീവൻറ്റെയും ആത്മാവിൻറ്റെയും വൃക്ഷം; ആത്മാവിനെക്കുറിച്ചുള്ള ഒരു മെറ്റാഫിസിക്കൽ രൂപകമായി- ഋഗ്വേദ സംഹിത 1.164.20-22, മുണ്ടക ഉപനിഷത്ത് 3.1.1-2, ശ്വേതാശ്വതര ഉപനിഷത്ത് 4.6-7, എന്നിവയിൽ കാണാം. ശിവലിംഗ ആരാധന പോലെയുള്ള സ്തുപങ്ങളെ ആരാധിക്കുന്നത് വളരെ പൗരാണികമായ പല പുരാണങ്ങളിൽ കാണാം. ദിവ്യത്വത്തിലേക്ക് പ്രവേശിക്കുന്നതിനും അനുഭവിക്കുന്നതിനുമുള്ള മാർഗമായി, സ്തുപാരാധന കാണാം. മരത്തൂണുകളുടെ ആരാധനയിലൂടെ പ്രധാന ദേവതയായ അഷേരയിലേക്ക് എത്തുവാൻ സാധിക്കുന്നതുപോലെ പുരുഷ ദേവതയുടെ ദിവ്യത്വത്തിലേക്ക് പ്രവേശിക്കുന്നത് ലംബമായ കൽത്തൂണുകളിലൂടെയാണ്, ഉദാഹരണത്തിന്, ബെഥേലിൽ യാക്കോബ് സ്ഥാപിച്ച സ്തുപം- ഉൽപ്പത്തി 31: 13 ''നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ച നേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു''. ഉൽപ്പത്തി 28:10-22. ദൈവത്തിൻറ്റെ ഭവനം എന്നാണ് ബെഥേലിൻറ്റെ അർത്ഥം. ബെഥേലിൽ യാക്കോബ് സ്ഥാപിച്ച സ്തുപം; പുരുഷത്വത്തിൻറ്റെയും,പുരുഷൻറ്റെ സാദിർശ്യത്തിൽ പുരുഷൻ സൃഷ്ടിച്ച പുരുഷ ദൈവത്തിൻറ്റെയും പ്രതീകമാണ്. ശിവലിംഗം പോലെ. ഇത്തരം സ്ഥൂപങ്ങളെ ആരാധന ബൈബിളിൽ ഉടനീളം യാഹേവിസ്റ്റുകൾ എഴുതിക്കൂട്ടി. അശേരയുടെ മരതൂണുകളെക്കാൾ ശക്തി ഉള്ളവയാണ് പാറസ്തംഭങ്ങൾ എന്ന് വെങ്ഗ്യം. ഇത്തരം കൽസ്ഥൂപങ്ങളുടെ ആരാധന പല പുരാണത്തിലും കാണാം; എങ്കിലും വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന കൽപ്പന ഉണ്ടാക്കിയ യാഹേവിസ്റ്റുകൾ തന്നെ അശേര; യാഹിൻറ്റെ മുന്നിൽ ദുർബല എന്ന് സ്ഥാപിക്കാൻ കൽസ്തുപ വിഗ്രഹങ്ങളെ സ്ഥാപിച്ചു. ഉദാ: ഉൽപ്പത്തി 28:18; 31:13; 33:20;31:52; -ഇത്തരം ധാരാളം സംഭവങ്ങൾ ബൈബിളിൽ കാണാം. വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന് കൽപ്പിച്ച അള്ളായുടെ ആരാധകരും; കാബ എന്ന കറുത്ത കല്ലിനെയും, കാബയുടെ അടുത്തുള്ള Hijr Ismail പാറയെയും, Zamzam വെള്ളത്തെയും ആരാധ്യമായ വിശുദ്ധ വസ്തുക്കൾ എന്ന് കരുതുന്നു. -continued -andrew
EDEN 2026-05-18 18:10:26
ഏദൻ കഥയിൽ, നന്മതിന്മകളെയും ജീവിതത്തിൻറ്റെയും അറിവിൻറ്റെ രണ്ട് പുണ്യവൃക്ഷങ്ങൾ; ദിവ്യതോട്ടങ്ങളിലെ പുണ്യവൃക്ഷങ്ങളുടെ ഈ പരമ്പരാഗത പങ്കിനെ സൂചിപ്പിക്കുന്നു, പക്ഷേ; നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറ്റെ വൃക്ഷത്തിൽ പങ്കുചേരരുതെന്ന് [ഫലം ഭക്ഷിക്കരുത്] ആദാമിനോട് കൽപ്പിച്ചതിലൂടെ, പരമ്പരാഗത രീതിയിൽ പുണ്യവൃക്ഷങ്ങളെ ആരാധിക്കരുതെന്ന് യാഹ്‌ കൽപ്പിക്കുന്നു. അശേരയെ യാഹിൽനിന്നും വേർപെടുത്തുവാൻ യാഹേവിസ്റ്റ് എഴുത്തുകാരൻ ഉണ്ടാക്കിയ കഥയിൽ അബദ്ധത്തിൽ ചാടുന്നു. ഫലം ഭക്ഷിക്കുന്നതിലൂടെ നേടിയെടുത്ത നന്മതിന്മകളെക്കുറിച്ചുള്ള ദിവ്യമായ അറിവ് ഏതെങ്കിലും ദേവതയുമായിട്ടല്ല, യഹോവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഥയുടെ അവസാനം ജീവവൃക്ഷം യാഹ്‌വേയുടേതാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു, രണ്ടു കെരൂബുകളാൽ വിർഷങ്ങൾ സംരക്ഷിക്കപ്പെടുന്നു; അത് യാഹിന്റെ പ്രതീകമാണ്. ഇസ്രായേല്യർ അശേരയെ മാത്രമല്ല നെഹുഷ്ട്ടൻ എന്ന സർപ്പദൈവങ്ങളെയും ആരാധിച്ചിരുന്നു, വടക്കൻ പ്രദേശങ്ങളിലാണ് നെഹുഷ്ട്ടൻ ആരാധന കൂടുതലായി കാണുന്നത്. മോശയുടെ പിച്ചള സർപ്പം, മോശയുടെ അമ്മാവിയപ്പൻ യിത്രോ സർപ്പ ആരാധനയുടെ പുരോഹിതൻ, രോഗശമനത്തിന് ഗ്രീക്ക്ദൈവം അസിലെപിയൂസ്, ഈജിപ്റ്റ്കാരുടെ സർപ്പാരാധന, ഇവയൊക്കെ യാഹേവേസ്റ്റുകൾ എതിർത്തു, അതാണ് ഏദനിലെ സർപ്പം. ബാബിലോണിയൻ എനുമ എലിഷ് പുരാണത്തിലെ റ്റിയാമത് ദേവത സൃഷ്ട്ടിയുമായി ബന്ധപ്പെട്ടതാണ്. സർപ്പ ദൈവത്തെ ശപിച്ചു നിലത്തു ഇഴയുന്ന ജീവിയാക്കിയ യാഹ് എത്ര ശക്തിമാൻ എന്നാണ് യാഹേവിസ്റ്റ് ഏദൻ കഥയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. യാഹേവിസ്റ്റുകൾ ഹൗവ്വയുടെ കഥ ഉണ്ടാക്കിയത് അശേരയെ താറടിക്കാനാണ്. ഏദനിലെ ഹൗവ്വ; അഷേരയാണ്. അശേരയെ ഉൽപ്രേഷയിൽ ഹൗവ്വയാക്കിയ കഥയാണ് ഏദൻ തോട്ടത്തിലെ ഹൗവ്വ. ഏദനിൽ കാണുന്ന ത്രീത്വം -പാമ്പ്, വിശുദ്ധമരം,ദേവത-മറ്റു പുരാതീന പുരാണങ്ങളിൽ ഒക്കെക്കാണാം. ജ്ഞാനോദയതിനുശേഷം ബുദ്ധൻ ബോധിവിർഷത്തിൻറ്റെ ചുവട്ടിൽ ഇരുന്നപ്പോൾ പെരുമഴയിൽനിന്നും ബുദ്ധനെ രക്ഷിക്കുന്നത് നാഗദൈവമാണ്. വടക്കൻ പ്രദേശങ്ങളിലെ സമരിയരുടെയും മോശയ്ക പുരോഹിതരുടെയും സർപ്പാരാധനയെ അപലപിക്കാനും ആണ് യാഹേവിസ്റ്റുകൾ ഏദനിലെ ത്രീത്വത്തെ വേർപിരിക്കുന്നത്. സർപ്പത്തെ പൊടി തിന്ന് ഭൂമിയിൽ ഇഴയുവാനും ഏദൻ തോട്ടത്തിൽനിന്നും ''എല്ലാ ജീവനുള്ളവയുടെയും മാതാവ് -ഹൗവയെയും പുറത്താക്കി, ദിവ്യ മരങ്ങൾക്ക് കെരൂബുകളെ കാവലുമാക്കി. യഹോവയുടെ പെട്ടകത്തിനു മുകളിലും ഇ കെരൂബുകൾ ഉണ്ടായിരുന്നു. ഇതൊക്കെ യാഹേവിസ്റ്റുകളുടെ സാഹിത്യം. ''എല്ലാ ജീവനുള്ളവയുടെയും മാതാവ്'' എന്നത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ മറ്റനേകം ദേവതകളുടെയും വിശേഷണമാണ്. ജീവൻറ്റെ മാതാവ്, സംരക്ഷക എന്നത് കൂടാതെ 'ഹവ്വ' എന്നാൽ കനാന്യ ഭാഷയിൽ, സർപ്പം എന്നും, ഫിനിഷ്യൻ ഭാഷയിൽ സർപ്പ ദേവത-Tannit -അഷേര എന്നും കാണാം. ഇ ദേവതകൾ എല്ലാം വേദന ഇല്ലാതെ പ്രസവിക്കുന്നവരാണ്. എന്നാൽ ഏദനിലെ കഥയിലെ ''എല്ലാ ജീവൻറ്റെയും അമ്മ ദൈവമായ ഹൗവ്വായെ വേദനയോടെ പ്രസവിക്കുന്ന മനുഷ സ്ത്രീയാക്കി. മാത്രമല്ല ജീവൻറ്റെ ശക്തി; അഷേര ഹൗവ്വയിൽ നിന്നും മാറ്റി യാഹിൻറ്റെ സ്വന്തമാക്കുന്നു.-ഉൽപ്പത്തി 1:28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ്...''. യാഹേവിസ്റ്റുകൾ; ഹൗവ്വ ദേവതയെ സാദാരണ മനുഷ സ്ത്രീയാക്കി, അവൾ പുരുഷൻറ്റെ വാരിയെല്ലിൽ നിന്നും ജനിച്ചവളും, പുരുഷനെ തെറ്റുകാരനാക്കിയതും തൻ നിമിത്തം ഏദനിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. മാത്രമല്ല -ഉൽപ്പത്തി 3:16.''സ്ത്രീയോടു കല്പിച്ചത്: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിൻറ്റെ ആഗ്രഹം നിൻറ്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.'' ഏദനിലെ-സർപ്പദൈവം,അശേര ഹൗവ്വാ ദേവത, ദിവ്യ വിർഷം എന്ന ദിവ്യ ത്രീത്വത്തെ യാഹ് കീഴടക്കി, തകർത്തു. അശേരയെ നാടുകടത്തി. * ഉൽപ്പത്തി 5:2 ൽ പുതിയ ഒരു സൃഷ്ട്ടികാണാം. ആണും പെണ്ണുമായി അവരെ സൃഷ്ട്ടിച്ചു എന്നാണ്. ലിലിത് ആണ് ദൈവ സാദിർശ്യത്തിൽ ആദാമിൻറ്റെ കൂടെ സൃഷ്ടിക്കപ്പെട്ട സ്ത്രീ. എന്നാൽ ലിലിത് എന്ന പേര് ഹീബ്രു ബൈബിളിൽ നേരിട്ട് കാണുന്നില്ല. { യെശയ്യാ 34:14} ലിലിതു അഥവാ ലിലിസ്; ആദാമിൻറ്റെ ആദ്യ ഭാര്യയായും; ഒരു ആദിമ ദുർദേവതയായും മെസപ്പെട്ടോമിയൻ,ജൂത പുരാണങ്ങളിൽ കാണാം. ആദാമിനെ അനുസരിക്കാത്തതിനു ലിലിത്തിനെ ഏദൻ തോട്ടത്തിൽ നിന്ന് "നാടുകടത്തി" എന്ന് പരാമർശിക്കുന്നു.ബാബിലോണിയൻ താൽമുദ്, റബ്ബിനിക് സാഹിത്യം;എന്നിവയിൽ ലിലിത്തിനെ കാണാം. അശേരയുടെ ത്രീത്വത്തെ യാഹ് തല്ലിപ്പിരിച്ചു,അശേരയുടെ ആധിപത്യവും കഴിവുകളും യാഹ്‌ സ്വന്തമാക്കി അശേരയെ യാഹ് നാടുകടത്തി ഏദൻ തോട്ടത്തിലെ സർവ്വാധിപതിയായി. മാത്രമല്ല യാഹിൻറ്റെ പുരോഹിതരുടെ കൽപ്പന പാലിച്ച ജോസിയാ, അശേര പ്രതിഷ്ടകളെ തകർത്തു. ഏദനിലെ ജീവ വിർഷവും യഹോവയായി.{ ഞാൻ ഒരു നിത്യഹരിത സൈപ്രസ് പോലെയാണ്; നിൻറ്റെ [ഫലം] വിശ്വസ്തത എന്നിൽ നിന്നാണ് വരുന്നത്. ” ഹോശേയ 14:8} അതാണ് യാഹ്ൻറ്റെ പെട്ടകത്തിൻറ്റെ മുകളിലെ കെരൂബുകളുടെ നടുവിൽ വസിക്കുന്ന യാഹിനെപ്പോലെ ജീവ വിർഷത്തിൻറ്റെ രണ്ടു വശത്തും കെരൂബുകളെ നിർത്തിയത്. അഷേര ആരാധന ഇല്ലാതാക്കിയതോടെ യാഹ് ഇസ്രയേലിൻറ്റെ മാത്രമല്ല അധിപനായി മാറിയത്, ചുറ്റുപാടുമുള്ള എല്ലാ ഗോത്രങ്ങളുടയും ആദിപതിയായി എന്നാണ് യാഹേവിസ്റ്റുകൾ എഴുതി പൊലിപ്പിച്ചത്. യാഹേവിസ്റ്റ് എഴുത്തുകാർ അശേരയെ പുറത്താക്കിയെങ്കിലും റോമൻ സാമ്പ്രാജ്യത്തിൽ ഐസിസ് ദേവതയായും ക്രിസ്തിയാനികളുടെ ദൈവമാതാവായും അശേര ഇന്നും ആരാധിക്കപ്പെടുന്നു. Conclussion: ഇരുമ്പുയുഗത്തിലെ ഇസ്രായേലിന്റെയും യഹൂദയുടെയും പ്രധാന ദൈവമാണ് യഹോവ.പിന്നീട് യഹൂദ്യയുടെ മാത്രം ദൈവമായി യഹോവ ചുരുങ്ങി. ഇസ്രായേലിന്റെ പ്രധാന ദൈവമായ യഹോവയെ ആദ്യം മിദ്യാന്യരും സീനായി പ്രദേശത്തും പരിസര പ്രദേശങ്ങളിലുമുള്ള എദോമ്യരും ആരാധിച്ചിരുന്നു. അശേരയുടെ ഭർത്താവുയാഹ്, ബാബിലോണിയയിൽനിന്നു വന്ന യാഹ്, ഷാ സ്-വേ ക്കാരുടെ തീച്ചൂള യഹോവ, ഷാ സു ഗോത്രക്കാരുടെ ഇജിപ്റ്റിൽനിന്നും വന്ന യഹ്, ശമര്യയിലെ യഹോവ, ബെഥേലിലെ യഹോവ, യെരൂശലേമിലെ യഹോവ, യഹോവ-എൽ എന്നിവയുൾപ്പെടെ യാഹ്‌വെയുടെ നിരവധി പ്രാദേശിക പതിപ്പുകൾ ഉണ്ട്. എബ്രായരോടും ഗിബെയോന്യരോടും ഒപ്പം അദ്ദേഹം ഇസ്രായേലിലേക്കും യഹൂദയിലേക്കും സഞ്ചരിച്ചിരിക്കാം, അവിടെ അദ്ദേഹം പെട്ടെന്ന് ഉന്നത ദൈവവും അഷേരാ ദേവിയുടെ ഭർത്താവുമായി. അഷേരാ തൂണുകൾ അദ്ദേഹത്തിന്റെ ബലിപീഠങ്ങളുടെ അരികിലും ക്ഷേത്രങ്ങളിലും സ്ഥാപിച്ചിരിക്കുന്നു. അദ്ദേഹം ഒരു പർവത ദൈവവും യോദ്ധാവായ ദൈവവുമാണ്, യാഹ്‌വെ സബാവോത്ത് എന്ന നിലയിൽ സ്വർഗ്ഗത്തിലെ സൈന്യങ്ങളോടൊപ്പം സവാരി ചെയ്യുന്നതായി പറയപ്പെടുന്നു. പകൽ സമയത്ത് പുകയായും രാത്രിയിൽ തീയായും പ്രത്യക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിയും. പർവതങ്ങളിൽ യുദ്ധം ചെയ്യുമ്പോൾ തന്റെ അനുയായികൾക്ക് അദ്ദേഹം വിജയം നൽകുകയും ചെയ്യുന്നു. പിന്നീട് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിൽ സിയൂസ്, ഡയോണിസോസ് എന്നിവരുമായും, റോമൻ കാലഘട്ടത്തിൽ ജൂപ്പിറ്റർ, ബാച്ചസ് എന്നിവരുമായും അദ്ദേഹം തിരിച്ചറിയപ്പെട്ടു. അശേര ആരാധനയുടെ കുറെ സൂചികകൾ : Deutronamy -ആവർത്തനം.16:21. Exodus പുറപ്പാട്. 34:13. Judges ന്യായാധിപൻമ്മാർ 6:25,28. 2 Kings രാജാ.18:1,4. Chronicles-2 ദിനവിർത്താന്തം 15:16; 31:1; 34:4,5. Jeremiah ഇരോമ്യാ 17:2. 1 Kings 14:15. * BCE എട്ടാം നൂറ്റാണ്ടിലെ Kirbet el-Qom ലിഖിതം ''യഹോവയുടെ അഷേര''. Kuntillet Ajrud ലിഖിതം. -andrew
-കുട്ടിനാരദൻ 2026-05-18 18:25:42
ആണ്ട് ! ഒരു പൂവ് ചോദിച്ചു, ഒരുകുട്ട പൂവ്. ജയൻറ്റെ കവിത ആരും ശ്രദ്ധിച്ചില്ല എന്ന് രാജു കരഞ്ഞപ്പോൾ ഒരു പശുവിനെ തന്നെ ആൻഡ്രു രാജുവിൻറ്റെ തോട്ടത്തിൽ കൊണ്ട് വിട്ടു, ഇനിയും ഇഷ്ട്ടം പോലെ കറന്നു കുടിച്ചോളൂ!. പിന്നെ ഒരു ചെറിയ കുശുമ്പ്. ഇ ചെറിയ കഥക്ക് ഇത്രയും നീണ്ട കമന്റ്റ് വേണോ?, ആടിനേക്കാൾ വലിയ പിടുക്ക് എന്ന് കേട്ടിട്ടേയുള്ളു, ഇപ്പോൾ ഇതാ മുന്നിൽ! *ഇങ്ങനെയൊക്കെ എഴുതിയാൽ മാത്തുള്ള ++വിശ്വാസികൾ എന്തുചെയ്യും? *ന്യൂയോർക്കിൽ വ്യഴാഴ്ച ആയോ ചെരിപുറമേ ? പതിവില്ലാതെ തിങ്കളാഴ്ച കമൻറ്റുകൾ *റെജിസിനു എന്താ ആരും ആൻസർ കൊടുക്കാത്തത്?? -കുട്ടിനാരദൻ
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-18 22:55:33
💥🔥ശ്രീ.andrew-വിനോട് പൂ പോയിട്ട് ,പൂവിന്റെ ഒരിതൾ പോലും ആരും ചോദിക്കണ്ടാ....ചോദിക്കാതെ തന്നേ ഒരു പൂക്കാലം - വസന്തം Spring - മുഴുവൻ സൃഷ്ടിച്ചു കളയും മൂപ്പര്. പക്ഷേ പാട്ട കഥകളിൽ അഭിരമിക്കുന്ന ഒറ്റ ഒരുത്തൻ പോലും മറുത്തൊന്നും പറയില്ല. പറയാൻ ആകില്ല, കാരണം ടൺ കണക്കിന് Facts ടിപ്പറിന് കൊണ്ടു മറിക്കുകയല്ലേ അവരുടെ ഒക്കെ അണ്ണാക്കിലേക്ക്‼️. ആരുടെയാണെങ്കിലും വാ പിന്നെ പൊളിയുമോ??അടഞ്ഞു പോകും....സാക്ഷാൽ e. malayalee പത്രാധിപൻ പോലും ഒന്നും എതിര് പറയില്ല.🤣🤣🤣🤣🤣. അമ്മാതിരി ലോഡ് ആണ് കൊണ്ടു തട്ടുന്നത്. 💪 റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-19 02:19:41
To@👉 ശ്രീ.കുട്ടിനാരദാ, *ഞാനാ, പതം പറഞ്ഞ് കരഞ്ഞതും വിലപിച്ചിച്ചതും നെടുവീർപ്പിട്ടതും "ജയന്റെ കുറുങ്കവിത ആരും ശ്രദ്ധിച്ചില്ലേ ശ്രദ്ധിച്ചില്ലേ ശ്രദ്ധിച്ചില്ലേ" എന്നും പറഞ്ഞ്. ** പണ്ട് ചെരിപുറത്തിന്റെ അയൽപ്പക്ക വീടിനു തീ പിടിച്ചതിൽ പിന്നെ, അദ്ദേഹത്തിന് അങ്ങനെ തിങ്കളെന്നോ, വ്യാഴമെന്നോ ഒക്കെയുള്ള വ്യത്യാസം ഇല്ലാതായി ; എപ്പോൾ Liquor കട തുറക്കുന്നോ അന്നേരം ആണ് എൺപതനായ അദ്ദേഹത്തിന്റെ ഒരു ദിവസം തുടങ്ങുന്നത്. അങ്ങനെ ഒരു Trauma-യിലാണ് ഇപ്പോഴും ശ്രീ. ജോസ്. *** ക്വിന്റൽ കണക്കിന് Facts-ഉം, Stats-ഉം, Datas-ഉം ലിങ്കും സഹിതം കാര്യങ്ങളെ ചോദ്യമുന കറുപ്പിച്ചും കൂർപ്പിച്ചും , യഥാ തഥാ അവതരിപ്പിക്കുന്ന ശ്രീ.andrew -വിന് പോലും ഉത്തരങ്ങൾ ലഭിക്കുന്നില്ലാ, അപ്പോഴാ ചക്കര വച്ച എന്റെ വട്ടേപ്പം. **** മാത്തുള്ളയ്ക്കു എന്തു പറ്റി എന്ന് ആരെങ്കിലും ഒന്ന് തിരക്കിയോ?? OUT OF SIGHT, OUT OF Mind. 😭😭😭 🔆റെജിസ് ജോൺ
നിങ്ങളുടെ സ്വന്തം മോസ്സസ് 2026-05-19 03:43:00
ഹവ്വായ്ക്ക് ആദാമിന്റെ ബലിഷ്ടമായ ശരീരം കണ്ടപ്പോൾ മോഹം ജനിച്ചു. തടക്കയെപ്പോലെ. അവളുടെ ആർത്തവം കഴിഞ്ഞുള്ള സമയമായിരുന്നു. സൃഷ്ടിക്കാനുള്ള തള്ളൽ അവളിൽ ഉണ്ടായിരുന്നു. അങ്ങനെ ഏദൻ തോട്ടത്തിലൂടെ നടക്കുമ്പോളാണ് നഗ്‌നനായി മരത്തേൽ നോക്കി നിൽക്കുന്ന ആദമിനെ കണ്ടത്. അവൾക്ക് മനസിലായി അയാൾ വിശന്ന് നിൽക്കുകയാണെന്ന്. അവൾ അവിടെ നിന്നും ഒരു ആപ്പിൾ പറിച്ച് കൊഞ്ചി കുഴഞ്ഞു ആദമിന്റെ അടുത്തെത്തി. "ആദം ചേട്ടാ - അവൾ വിളിച്ചു- ആദം ചേട്ടാ -ചേട്ടൻ വിശന്നു നിൽക്കുകയാണോ? ഇതാ ഈ ആപ്പിൾ കഴിക്കൂ" ആ ആപ്പിളിൽ അവൾ കഞ്ചാവിന്റെ ഇല കയ്യിൽ ഇട്ട് ഞെരുടി എടുത്ത സത്ത് ഒരു മുള്ളുകൊണ്ടു തുളയുണ്ടാക്കി കുത്തി കയറ്റിയിരുന്നു. ഒരു കടി കടിച്ചതും അവൻ തല ചുറ്റി അടഞ്ഞിരുന്ന കണ്ണുകൾ തുറന്നു - അപ്പോൾ കണ്ട കാഴച്ച അവന്റെ നില തെറ്റിച്ചു, മുഴുത്ത മുലകൾ ഉള്ള ഹവ്വ അപാര കുണ്ടിയുള്ള ഹവ്വ - അവന്റെ നില തെറ്റി- അവൻ അവളെ പിടിച്ചു കിടത്തി ഏദൻ തോട്ടത്തിൽ ഇട്ടു ബലാൽസംഘം ചെയ്യുത്- ഇത് കണ്ടുകൊണ്ട് നിന്ന് തോട്ടം സൂക്ഷിപ്പുകാരനായ ദൈവത്തിന് ഒട്ടും പിടിച്ചില്ല. 'താൻ എത്ര നാളായി കൊണ്ട് നടന്ന ആഗ്രഹമാണ് ഹവ്വയെ പ്രാപിക്കാൻ. ഹാ കശ്മലൻ അവൻ അവളെ പ്രാപിച്ചിരിക്കുന്നു. അവൻ അവനെ പ്രാകി - നീ ഒരിക്കലും ഗതി പിടിക്കില്ലടാ പന്നി. വായിൽ വന്ന തെറിയെല്ലാം പറഞ്ഞ് ഏദൻ തോട്ടത്തിൽ നിന്ന് ഇറങ്ങി പോയി. താൻ ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനത്തിൽ. ഹവവ്വായിക്കും ആദമിനും ഉണ്ടാകുന്ന കുട്ടികൾ തമ്മിത്തല്ലി ചാകുമെന്ന് ശപിച്ചു . അങ്ങനെ കായേനും ആബേലും തമ്മിൽ അടിച്ചു ഇപ്പോഴും ആ അടി തുടങ്ങുന്നു . അന്ന് ഞാൻ ഈ തിരക്കഥ എഴുതുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു. ഇന്ന് അതിന്റെ അനുരണനം ഈ മലയാളിയുടെ പ്രതികാരണ കോളത്തിലും കാണാം. ഇത് എന്റെ ഭാവനയിൽ കുരുത്ത അഞ്ചു നോവലുകളിൽ (പെന്റിയാറ്റോക്കിലെ ഉൽപ്പത്തിയിൽ നിന്ന് എടുത്തതാണ്. അനുബന്ധം; സെക്സ് ഒരു പാപമല്ല. മാസ്റ്റർബേഷനും. രണ്ടും ആരോഗ്യത്തിന് നല്ലതാണ്. സെക്സ് ഇല്ലാത്തപ്പോൾ മാസ്റ്റർബേറ്റു ചെയ്യതോളു. ഇതിന്റെ പേരിൽ കുമ്പസാരിക്കണ്ട കാര്യമില്ല. അങ്ങനെ തുടങ്ങിയാൽ പിന്നെ അതിനെ നേരം കാണുകയുള്ളു.
Raju Mylapra 2026-05-19 03:47:30
"തെറ്റ്, തെറ്റ് ഇത് തുടങ്ങിയതെന്നോ, എവിടെയോ... യഹോവയുടെ ശില്പശാലയിലോ ഏദൻ തോട്ടത്തിലോ?" - എന്ന് വയലാർ ചോദിക്കുന്നു. "അരുത്" എന്ന് പറയുന്നത് ചെയ്യുവാനാണ് മനുഷ്യനു കൂടുതൽ താല്പര്യം. അവർ അത് ചെയ്യും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്, തോട്ടത്തിൻറെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിലെ ഫലം മാത്രം ഭക്ഷിക്കരുത് എന്ന് യഹോവ വിലക്കിയത്. അവർ അന്ന് അതു രുചിച്ചതു കൊണ്ടാണ് ഇന്ന് നിങ്ങൾക്കും എനിക്കും ശ്രീ ജയൻ്റെ കവിതയ്ക്ക് ഒരു കുറിപ്പുമായി ഈ പ്രതികരണ കോളത്തിൽ കിടന്നു വിലസുവാൻ കഴിയുന്നത്. അല്ലെങ്കിൽ ഇന്നും ഏദൻതോട്ടത്തിൽ, ആദവും, ഹവ്വയും കണ്ണോടു കണ്ണ് നോക്കി, ആരോടും മിണ്ടാനും പറയാനും ഇല്ലാതെ വെറുതെ ചക്കക്കുരുവും മാങ്ങയും കഴിച്ചു കാലം നീക്കിയേനെ. ഇന്നും 'ശേഷി' യുള്ളവർ നടുവിലത്തെ ഫലം കഴിച്ചു ആനന്ദത്തിൽ ആറാടി ജീവിക്കുന്നു. ഇത്രയും ആളുകളെക്കൊണ്ട് ഇത്രയധികം ചിന്തിപ്പിക്കുവാൻ ജയന് കഴിഞ്ഞെങ്കിൽ ആ കവിതയിൽ കാതലായ എന്തോ ഉണ്ട്. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക