Image

ശ്രേഷ്ഠ ബാവാ ആബൂൻ മോർ ബസേലിയോസ് ജോസഫ് മലങ്കര മെത്രോപ്പോലീത്താക്ക് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

മാത്യുക്കുട്ടി ഈശോ Published on 17 May, 2026
ശ്രേഷ്ഠ ബാവാ ആബൂൻ മോർ ബസേലിയോസ് ജോസഫ് മലങ്കര മെത്രോപ്പോലീത്താക്ക് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

ന്യൂജേഴ്‌സി: കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന  യാക്കോബായ  സഭയുടെ ഇന്ത്യയിലെ  അദ്ധ്യക്ഷനായ  ശ്രേഷ്ഠ മോർ  ജോസഫ് ബസേലിയോസ് തിരുമേനിക്ക്  ജൂലൈ 22-ന് വൈകിട്ട് 6 മുതൽ 9 വരെ ന്യൂയോർക്ക് പോമോണാ സഫേർണിലുള്ള  ബാങ്ക്വറ്റ് ഹാളിൽ (DMZT, 106 Pomona Road, Suffern, NY) ക്ഷണിക്കപ്പെട്ട സദസ്സിൽ വച്ച് പ്രൗഡോജ്വല സ്വീകരണം നൽകുന്നു. ന്യൂജേഴ്‌സി ഓൾഡ് ടാപ്പനിൽ പ്രവർത്തിക്കുന്ന ഭദ്രാസന ആസ്ഥാനത്ത് ജൂലൈ 22 മുതൽ 25 വരെ നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ മലങ്കര ആർച്ച് ഡയോസിസ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ 37-ാമത് കുടുംബ-യുവജന സംഗമത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നതിനാണ് നിയുക്ത ശ്രേഷ്ട കാതോലിക്കാ ബാവാ എത്തിച്ചേരുന്നത്.

നോർത്ത് അമേരിക്കൻ ഭദ്രാസന ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിലും ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ സാന്നിദ്ധ്യത്തിലും കഴിഞ്ഞ ദിവസം ഭദ്രാസന ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ നടത്തിയ പത്ര സമ്മേളനത്തിലാണ് ആർച്ച് ബിഷപ്പ് ഇത്  പ്രസ്‌താവിച്ചത്‌.

വളരെ കലുഷിതമായ സഭാന്തരീക്ഷമായിരുന്നു നാട്ടിലുണ്ടായിരുന്നത്. ഇപ്പോൾ അൽപ്പം ശാന്തതയുണ്ടെങ്കിലും പൂർണ്ണ സമാധാനത്തിലേക്ക് അത് എത്തിയിട്ടില്ല. ഈയൊരു കാലഘട്ടത്തിൽ ദീർഘ കാലം  യാക്കോബായ സഭയ്ക്ക് നേതൃത്വം കൊടുത്തത് കാലം ചെയ്‌ത ശ്രേഷ്ഠനായ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ആയിരുന്നു. അദ്ദേഹം മെത്രാപ്പോലീത്തയായി അൻപത് വർഷം പിന്നിട്ട ആളായിരുന്നു.  പാരമ്പര്യം നിലനിർത്താനായി ആ സ്‌ഥാനത്തേക്ക്‌ ആര്  തിരഞ്ഞെടുക്കപ്പെടും എന്ന് ചെറിയ ആശയക്കുഴപ്പം ആ സമയത്ത് ഉണ്ടായിരുന്നു. ഏതായാലും ദൈവ കൃപയാൽ അന്ന് തിരുമേനി ആയിരുന്ന ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയെ  സഭ ശ്രേഷ്ട ബാവായായി  തെരഞ്ഞെടുത്തു.  തുടർന്ന് 2025 മാർച്ച് 25-ന് ആഗോള പരിശുദ്ധ കാതോലിക്കാ ബാവാ ലെബനോൻ ബെയ്‌റൂട്ടിൽ വച്ച് അദ്ദേഹത്തെ വാഴിക്കുകയും ചെയ്തു. പ്രസ്തുത സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയിൽ നിന്നും കേന്ദ്ര സർക്കാർ പ്രതിനിധികളും സംസ്ഥാന സർക്കാർ പ്രതിനിധികളും പങ്കെടുത്തിട്ടുള്ളതാണ്. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആ ചടങ്ങിൽ ധാരാളം പേർ പങ്കെടുത്തിട്ടുള്ളതാകുന്നു.  വളരെ പ്രതീക്ഷ നൽകിക്കൊണ്ടാണ് അദ്ദേഹം ശ്രേഷ്ട ബാവായായി സ്ഥാനം ഏറ്റത്. കഴിഞ്ഞ വർഷത്തെ കുടുംബ സംഗമത്തിന് വന്ന് ചേരണമെന്ന് ബാവ ആഗ്രഹിച്ചതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ എത്തിച്ചേരുവാൻ സാധിച്ചില്ല. അതിനാലാണ് ഈ വർഷത്തെ കുടുംബ സംഗമത്തിലേക്ക് ശ്രേഷ്ട കാതോലിക്കാ ബാവയെ ക്ഷണിച്ചിരിക്കുന്നത്.

ശ്രേഷ്ട ബാവായായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായാണ് അമേരിക്കയിലേക്ക് അദ്ദേഹം വരുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന് സമുചിതമായ ഒരു സ്വീകരണം  നൽകണമെന്നാണ് ആഗ്രഹിക്കുന്നത്. പോമോണാ ബാങ്ക്വറ്റ് ഹാളിൽ വച്ച് ജൂലൈ 22-ന് വൈകിട്ട് 6-ന് ശ്രേഷ്ട കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകുന്നതിനാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. പ്രസ്തുത ചടങ്ങിന് എല്ലാ പൗരസ്ത്യ ഓർത്തഡോക്സ്‌ സഭകളിലെയും ബിഷപ്പുമാരെയും ക്ഷണിച്ചിട്ടുണ്ട്. എത്യോപ്യൻ, ഐറീഷ്യൻ, കോപ്ടിക്ക്, സിറിയൻ, മലങ്കര മാർത്തോമ്മാ തുടങ്ങിയ സഭകളുടെ ബിഷപ്പുമാരെയും മലങ്കര കത്തോലിക്കാ ബിഷപ്പിനെയും  ക്ഷണിച്ചിട്ടുണ്ട്. വിവിധ പരിപാടികളോടെയാണ് ആ സ്വീകരണച്ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടയ്ക്കാട്ട്, ജോയിൻറ്  സെക്രട്ടറി റവ. ഫാദർ ബ്ലെസ്സൻ കുര്യാക്കോസ്, ഭദ്രാസന ട്രഷറർ സിമി ജോസഫ്, ജോയിൻറ്  ട്രഷറർ ബോബി കുര്യാക്കോസ്,  ഭദ്രാസന മുൻ സെക്രട്ടറി റവ. ഫാദർ ജെറി, കൗൺസിൽ അംഗങ്ങളായ കോർ എപ്പിസ്കോപ്പ വെരി റവ. ഫാദർ ജോസഫ് സി. ജോസഫ്,  റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി, അലക്സ് ജോർജ്, ഷെവലിയാർ ജയ്മോൻ സ്‌കറിയ, റോയി  മാത്യു,  സാബു സ്‌കറിയ, ജോയി ഇട്ടൻ എന്നിവരും ഇന്ത്യ പ്രസ് ക്ലബ്ബ്  ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, അംഗങ്ങളായ ഈ-മലയാളി  ചീഫ് എഡിറ്റർ ജോർജ് ജോസഫ്, കൈരളി ഡയറക്ടർ ജോസ് കാടാപുറം,  24 ന്യൂസ് കോർഡിനേറ്റർ ബിനു തോമസ്, ഇന്ത്യ പ്രസ് ക്ലബ്ബ് മുൻ നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് എന്നിവരും പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
 

Join WhatsApp News
The Facts 2026-05-17 13:45:10
യാക്കോബായ എന്നൊരു സഭയില്ല. പിന്നെ വാഴിച്ചത് ആരെയാണ് ആർക്കു വേണ്ടിയാണു? ഇപ്പോൾ സിറിയൻ ഓർത്തഡോക്സ് സഭയിലെ ഒരു മഫ്രിയാനെയാണ് വാഴിച്ചത്. ആ വാഴ്ചയിൽ എങ്ങും കാതോലിക്ക എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. ലബനോനിലെ മഫ്രിയാന കേരളത്തിലെ കാതോലിക്കാ. അത്രേ ഉള്ളു. ഇല്ലാത്ത സഭയുടെ കൊടുക്കാത്ത സ്ഥാനത്തുള്ള ഈ കാതോലിക്ക സ്ഥാനിയും വെറും ഒരു അതിഭദ്രാസനത്തിന്റെ ആർച്ചു ബിഷപ്പ് മാത്രമാണ്. * Press club should try to state facts, - a fact finder.
ആർച്ച് ബിഷപ്പ് or കാതോലിക്കോസ് ?? 2026-05-17 13:49:02
എന്താണ് ഇവർതമ്മിലുള്ള വ്യത്യാസം? 1] ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തോസ് യെൽദോ. 2] ഇന്ത്യയിലെ കാതോലിക്കോസ് എന്നറിയപ്പെടുന്നു. നിലവിലെ മഫ്രിയൻ ബസേലിയോസ് ജോസഫ്. ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തോസ് യെൽദോ: വടക്കേ അമേരിക്കയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ; മലങ്കര അതിരൂപതയുടെ ആർച്ച് ബിഷപ്പും പാത്രിയാർക്കൽ വികാരിയുമായി 2004 ജനുവരി 4-ന് അഭിവന്ദ്യ മോറാൻ മോർ ഇഗ്നേഷ്യസ് സാക്ക ഒന്നാമൻ;മോർ ടൈറ്റസ് യെൽദോയെ സ്ഥാനാരോഹണം ചെയ്തു. അന്ത്യോക്യയിലെ വിശുദ്ധ സിംഹാസനത്തിന് കീഴിലുള്ള സിറിയൻ ഓർത്തഡോക്സ് സഭയുടെ;മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് & കാനഡ പ്രദേശങ്ങൾ ഉൾപ്പെട്ട അതിരൂപതയാണ്;ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ടൈറ്റസ് യെൽദോയുടെ ഭരണമണ്ഡലം. വടക്കേ അമേരിക്കയിലെ സിറിയക് ഓർത്തഡോക്സ് സഭയുടെ മലങ്കര അതിരൂപത, യൂണിവേഴ്സൽ സിറിയക് ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനായ അന്ത്യോഖ്യയിലെയും കിഴക്കൻ പ്രദേശങ്ങളിലെയും പാത്രിയർക്കീസിൻറ്റെ നേരിട്ടുള്ള സഭാ അധികാരപരിധിയിലാണ്. സിറിയക് പാരമ്പര്യം പിന്തുടരുന്ന കേരളത്തിൽ നിന്നുള്ള ബാവ കക്ഷിക്കാരുടെ മെത്രാനാണ് തീത്തോസ്. 2004 മുതൽ വടക്കേ അമേരിക്കയിലെ സിറിയക് ഓർത്തഡോക്സ് സഭയുടെ മലങ്കര അതിരൂപതയുടെ ആർച്ച് ബിഷപ്പും പാത്രിയാർക്കൽ വികാരിയുമാണ് മോർ തീത്തോസ് യെൽദോ. മോർ ബസേലിയോസ് ജോസഫ്: 26/03/2025: ഇന്ത്യയിലെ സിറിയക് ഓർത്തഡോക്സ് സഭയുടെ പുതിയ മഫ്രിയൻ ആയി നിയമിതനായി. ബെയ്റൂട്ട് — ഞായറാഴ്ച നടന്ന ഒരു ചരിത്ര ചടങ്ങിൽ, മോർ ബസേലിയോസ് ജോസഫ് ഇന്ത്യയിലെ സിറിയക് ഓർത്തഡോക്സ് സഭയുടെ പുതിയ മഫ്രിയൻ (കാതോലിക്കോസ്) ആയി നിയമിതനായി. ഒക്ടോബറിൽ 95 വയസ്സുള്ളപ്പോൾ അന്തരിച്ച പരേതനായ മോർ ബസേലിയോസ് തോമസ് ഒന്നാമൻറ്റെ പിൻഗാമിയായി അദ്ദേഹം സ്ഥാനമേറ്റു. ലെബനനിലെ ബിക്ഫായയിലെ അറ്റ്ചനേയിലുള്ള ദൈവമാതാവായ കന്യകാമറിയത്തിൻറ്റെ പള്ളിയിലാണ് അദ്ദേഹത്തിൻറ്റെ സ്ഥാനാരോഹണം നടന്നത്, സിറിയക് ഓർത്തഡോക്സ് സഭയുടെ വിശുദ്ധ സിനഡിലെ മുതിർന്ന മെത്രാപ്പോലീത്തമാരുടെ സഹായത്തോടെ സിറിയക് ഓർത്തഡോക്സ് പാത്രിയർക്കീസ് ​​മോർ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനാണ് അദ്ദേഹത്തിന് സ്ഥാനോരോഹണം നൽകിയത്. ഇന്ത്യയിലെ സിറിയക് ഓർത്തഡോക്സ് സഭയും അന്ത്യോക്യയിലെ അപ്പസ്തോലിക സിംഹാസനവും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെ അടിവരയിടുന്ന ഈ പരിപാടിക്ക് വ്യാപകമായ ഔദ്യോഗികവും ജനകീയവുമായ പങ്കാളിത്തം ലഭിച്ചു. ഒന്നാം നൂറ്റാണ്ടിൽ വിശുദ്ധ തോമാശ്ലീഹായുടെ സുവിശേഷവൽക്കരണവും നാലാം നൂറ്റാണ്ടിൽ സിറിയക് ക്രിസ്ത്യാനികളുടെ കുടിയേറ്റവും മുതലുള്ളതാണ് ഈ ബന്ധങ്ങൾ; എന്നാണ് യാക്കോബായ അവകാശ വാദം. എന്നാൽ ഇന്നും തോമാശ്ലീഹായുടെ പട്ടത്വം, സിംഹാസനം എന്നിവ മലങ്കര ജാക്കോബയക്കാരും അന്ത്യോക്യൻ പാട്രിയാർക്കും അംഗീകരിക്കുന്നില്ല. നാലാം നൂറ്റാണ്ടിൽ സിറിയയിൽനിന്നും കനാന്യർ കേരളത്തിൽ വന്നുഎങ്കിൽ അവരുമായി യോജിച്ചു ഒരു സഭയായി മുന്നോട്ട് പോകുന്നതല്ലേ ഉചിതം? മാപ്രിയാൻ {maphrian} സിറിയൻ ഓർത്തഡോക്സ് സഭയുടെ സഭാ ശ്രേണിയിലെ രണ്ടാമത്തെ ഉയർന്ന റാങ്കാണ്, ഗോത്രപിതാവിൻറ്റെ [പാട്രിയാർക്ക്] തൊട്ടുതാഴെയുള്ള പ്രാദേശിക സഭയുടെ തലവൻ. ഇതേ സ്ഥാനം യാക്കോബ കാനനയിറ്റ് മെത്രാപ്പോലീത്തായ്ക്കും കൊടുക്കേണ്ടേ ?? സഭയിലെ കക്ഷി വഴക്ക്: വട്ടശേരിൽ മാർ ഗീവർഗീസ് ദിവന്യാസിയോസ്;1908 ൽ മലങ്കര മെത്രാനായി. അദ്ദേഹത്തിൻറ്റെ തീവ്ര ശ്രമഫലമായി 1912-ൽ കേരളത്തിൽ സിറിയക് ഓർത്തഡോക്സ് സഭയുടെ കീഴിൽ ഒരു പുതിയ മാഫ്രിയാനേറ്റ് സ്ഥാപിക്കപ്പെട്ടു, ഇത്- മലങ്കര ഓർത്തഡോക്സ് സഭ- എന്ന പുതിയ സ്വതന്ത്ര സഭയുടെ തുടക്കംകുറിച്ചു. 1909 ൽ തന്നെ മലങ്കരസഭയും സിറിയൻ പാത്രിയർക്കീസും തമ്മിൽ ഉരസൽ തുടങ്ങി. 1909ൽ സിറിയൻ പാട്രിയാർക്ക് Ignatius Abded Aloho II കേരളത്തിലെത്തി. മലങ്കരസഭയുടെ മേൽ പാട്രിയാർക്ക് അധികാരം അടിച്ചേൽപ്പിക്കുകയും അതിനുവേണ്ട ഉടമ്പടികൾ നിർമ്മിക്കുവാനും അവശ്യപ്പെട്ടു. സിറിയൻ പാട്രിയാർക്കിൻറ്റെ അമിത അധികാരമോഹത്തെ വട്ടശ്ശേരിൽ ദിവന്യാസിയോസ് എതിർത്തു. അതോടെ മലങ്കരസഭ രണ്ടായി പിളർന്നു. സിറിയൻ പാട്രിയാർക്ക് ബാവായെ അനുകൂലിച്ചവർ ''ബാവ കക്ഷി എന്നും മലങ്കര മെത്രാനെ അനുകൂലിച്ചവരെ 'മെത്രാൻ കക്ഷി' എന്നും അറിയപ്പെട്ടു. മലങ്കര സഭ {മെത്രാൻ കക്ഷി} സ്വതന്ത്ര സഭയായി മുന്നോട്ട് പോകുവാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു. 1912 ൽ മുറിമറ്റത്തിൽ പൗലോസ് ഈവാനിയോസിനെ; ബസേലിയോസ് പൗലോസ് 1 എന്ന പേരിൽ; വിശുദ്ധ തോമാശ്ലീഹായുടെ സ്ലൈഹീക സിംഹാസനത്തിൽ കിഴക്കിൻറ്റെ കാതോലിക്ക എന്ന സ്ഥാനത്തോടെ സിറിയൻ പാട്രിയാർക്ക് ഇഗ്നാത്തിയോസ് അബ്‌ദുൾ മിശിഹാ 2 സ്ഥാനാരോഹണം നടത്തി. 1934 ൽ മലങ്കരസഭക്ക് ഒരു ഏകികൃത ഭരണഘടന നിലവിൽവന്നു. 1952 ൽ മലങ്കര മെത്രാൻറ്റെയും മലങ്കര സഭയുടെയും ഓഫീസുകൾ പഴയ സെമിനാരിയിൽനിന്നും പുതിയതായി പണികഴിപ്പിച്ച ദേവലോകം ഓഫീസിലേക്ക് മാറ്റി. 1958 ൽ കാതോലിക്കോസ് ബസേലിയോസ് ഗീവർഗീസ് 2; നിയമപരമായി മലങ്കര മെത്രാപ്പോലീത്ത എന്ന് സുപ്രീം കോടതി വിധിച്ചു. അതോടെ സഭയുടെ എല്ലാവിധസ്വത്തുക്കളുടെയും പ്രധാന ട്രസ്റ്റി; മെത്രാൻ കക്ഷിയുടെ മലങ്കര മെത്രാൻ ആയി. ബാവകക്ഷിക്ക്‌ മറ്റു മാർഗങ്ങൾ ഇല്ലാതിരുന്നു; ഏതായാലും മെത്രാൻ കക്ഷിയും ബാവകക്ഷിയും വീണ്ടും സംയോജിച്ചു. ബാവയും മെത്രാനും പരസ്പ്പരം സമാധാന ഉടമ്പടികൾ കൈമാറി. 1964 ൽ; ബസേലിയോസ് ഔഗേൻ1 നെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായി സ്ഥാനാരോഹണം നടത്തി. അ ചടങ്ങിൽ സിറിയൻ പാട്രിയാർക്കും പങ്കെടുത്തു. എന്നാൽ ഇ സമാധാനം വെറും താൽക്കാലികമായിരുന്നു. ബസേലിയോസ് ഔഗൻറ്റെ അംഗീകാരം പാട്രിയാർക്ക് പിൻവലിക്കുകയും; ബാവ കക്ഷിയിലെ, ബസേലിയോസ് പൗലോസ് രണ്ടാമനെ കാതോലിക്ക ആയി പാട്രിയാർക്ക് വഴിക്കുകയും ചെയ്തു. 1975 ൽ വീണ്ടും ബാവ കക്ഷിയും മെത്രാൻ കക്ഷിയും കൊമ്പുകോർത്തു രണ്ടായി പിരിഞ്ഞു. രണ്ടുകൂട്ടരും കോടതികൾ കയറി. 1995 ൽ 1934 ൽ മലങ്കര സഭ ക്രോഡീകരിച്ച ഭരണഘടന സുപ്രീം കോടതി അംഗീകരിച്ചു. 2002 ൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ ആകമാന മലങ്കര അസ്സോസിയഷൻ യോഗവും തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. ബസേലിയോസ് മാർത്തോമാ മാത്യൂസ് 2 നെ മലങ്കര മെത്രാനും സഭയുടെ സ്വത്തുക്കളുടെ സമ്പൂർണ്ണ ട്രസ്റ്റി എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇ വിധി അന്ത്യവിധിയെന്നും മറ്റേതെങ്കിലും കോർട്ടിൽ ഇ വിധിയെ ചോദ്യം ചെയ്യുവാൻ പാടില്ല എന്നും സുപ്രീം കോടതി വിധിച്ചു. 2017,ജൂലൈ 3 ന് വീണ്ടും മെത്രാൻ കക്ഷിയുടെ മലങ്കര മെത്രാൻ; സഭയുടെ എല്ലാ സ്വത്തുക്കളുടെയും പൂർണ്ണ അവകാശി എന്നും ബാവ കക്ഷിയുടെ അധീനതയിലുള്ള തർക്കങ്ങൾ ഉള്ള പള്ളികളും സ്വത്തുക്കളും മെത്രാൻ കക്ഷിയുടെ മലങ്കര മെത്രാൻൻറ്റെ പൂർണ്ണ അധികാരത്തിൽ പെടുന്നു എന്നും സുപ്രീം കോടതി വിധിച്ചു. ബാവ കക്ഷിയിലെ ബസേലിയോസ് ജോസഫ് -നെ മപ്രിയാൻ {ഇന്ത്യയുടെ കാതോലിക്ക} എന്ന സ്ഥാനം സിറിയൻ പാട്രിയാർക്ക് കൊടുത്തു. എന്നാൽ പാട്രിയാർക്കിനു കീഴ്വഴങ്ങുന്ന ഒരു ആർച്ചു ബിഷപ്പ് സ്ഥാനമാണിത്. അമേരിക്കൻ അതി ഭദ്രാസനത്തിൻറ്റെ മെത്രാൻ യൽദോ മാർ തീത്തൊസും ഇതേ സ്ഥാനി എന്ന് തോന്നുന്നു. {ഇ വിഷയത്തെകുറിച്ച് കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.}
Sunil 2026-05-17 18:25:03
Universal Syriac Orthodox Church ? What the hell is that ? There is not such a church. Patriarch is the head of the Syriac Orthodox Church. Some Keralites also support him. Orthodox Churches, 22 of them, are all autonomous and auto-cephalous. None of the Orthodox church is ruled by a foreigner. The head of the Ethiopian Orthodox church is always a bishop from Ethiopia. The head of the Egyptian Orthodox Church will always be a bishop from Egypt. The head of the Malankara[India] Orthodox church will always be a bishop from Malankara. But the Syrian Patriarch wants to be the head of the Malankara church. Only in his dream. There is only one Orthodox Church in India, which is the Malankara Church. Only one Catholicos. If in doubt, check with the Supreme Court.
Serpent with 5 heads? 2026-05-17 19:20:29
Which one is which?. Which one is real? What is their real name? They come in several fake names like a serpent with several heads. See the following names: 1] The Jacobite Syrian Christian Church, 2] the Malankara Syriac Orthodox Church,[3] Malankara Jacobite Syrian Church,[4] the Syriac Orthodox Church in India,. 5] the Syriac Orthodox Church of Antioch The Syriac Orthodox Patriarch of Antioch and All the East -this is the title of the patriarch. So; which is real??????????????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക