Image

ഫോമാ ഇലക്ഷന്‍ ജൂലൈ 31-ന്; നോമിനേഷന്‍ ഫോം ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20

ബേബി മണക്കുന്നേല്‍ (ഫോമാ നാഷണല്‍ പ്രസിഡന്റ്) Published on 16 May, 2026
ഫോമാ ഇലക്ഷന്‍ ജൂലൈ 31-ന്; നോമിനേഷന്‍ ഫോം ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20

ഹൂസ്റ്റണ്‍: പ്രശസ്തമായ 'വിന്‍ധം ഹൂസ്റ്റണ്‍' ഹോട്ടലില്‍ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2026-ല്‍ നടത്തുന്ന ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍  പുറപ്പെടുവിച്ചതായി അറിയിക്കുകയാണ്. കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ജൂലൈ 31-ാം തീയതി രാവിലെ 10 മണിക്കുള്ള ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷമാണ് ഇലക്ഷന്‍ നടക്കുക. നോട്ടിഫിക്കേഷനും പൊതുതിരഞ്ഞെടുപ്പിനും നാഷണല്‍ കമ്മിറ്റി ഇലക്ഷനുമുള്ള നോമിനേഷന്‍ ഫോമുകളും ഫോമായുടെ അംഗസംഘടനകള്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും ഇതിനോടകം അയച്ചുകൊടുത്തിട്ടുണ്ട്. പൂരിപ്പിച്ച ഔദ്യോഗിക ഫോം, മെമ്പര്‍ഷിപ്പ് പുതുക്കല്‍, ഡെലിഗേറ്റ് ലിസ്റ്റ് എന്നിവ 2026 ജൂണ്‍ 5-നകം ഫോമാ ജനറല്‍ സെക്രട്ടറി info@fomaa.org എന്ന ഇമെയിലിലേക്ക് അയച്ചു തരാന്‍ താത്പര്യപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ഉണ്ടെങ്കില്‍, പുതുക്കിയ ഫോം 2026 ജൂണ്‍ 15-നകം ലഭിച്ചിരിക്കണം.

അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടിക്ക്  ഇനിപ്പറയുന്ന വിലാസത്തില്‍ ചെക്കായി അയയ്ക്കണം. ചെക്കിന്റെ ഒരു കോപ്പിയും ചേര്‍ത്തിരിക്കണം.  Cijil Palackalody,  5138 Gold Rush Dr, Folsom, CA 95630.  Delegate Form, Association Renewal Form, Nomination Forms എന്നിവ എല്ലായ്‌പ്പോഴും ഫോമാ വെബ്‌സൈറ്റില്‍ ലഭ്യമാണ്:

https://fomaa.org/sub/fomaa/page/international-convention

തിരഞ്ഞെടുപ്പ് സലംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും/നിയമാവലിയും നോട്ടിഫിക്കേഷല്‍ ലെറ്ററില്‍ ചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ മാത്യു ചെരുവില്‍ (ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍), ജോര്‍ജ് മാത്യു, മാത്യു ജോഷ്വാ (ഇലക്ഷന്‍ കമ്മീഷണര്‍മാര്‍) എന്നിവരെ fomaaelection2026@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. തിരഞ്ഞടുപ്പ് കാര്യക്ഷമവും നീതിപൂര്‍വവും സുതാര്യവുമാക്കി ഫോമായുടെ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മെമ്പര്‍ഷിപ്പ് പുതുക്കല്‍, ഡെലിഗേറ്റ് ലിസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടെങ്കില്‍, ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസിനെ താഴെ കാണുന്ന ഇമെയില്‍ വഴി ബന്ധപ്പെടുക.

FOMAA Email: info@fomaa.org
FOMAA Website: https://fomaa.org
FOMAA HutZymKnI WhatsApp {Kq¸v:
https://chat.whatsapp.com/LlP4Hm2K35PFqeMRsKEpfH

നാമനിര്‍ദ്ദേശ പത്രിക 2026 ജൂണ്‍ 20-നകം താഴെ പറയുന്ന വിലാസത്തിലോ ഇമെയിലിലോ സമര്‍പ്പിക്കണം:

Mathews Cheruvil
Chairman, Election Commission
926 Baldwin Drive,
Troy, MI 48098

Email: fomaaelection2026@gmail.com

ഫോമായുടെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ലഭിക്കാന്‍ ഫോമാ ഔദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേരുക:

https://fomaa.org/sub/fomaa/page/international-convention

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക