Image

ഇന്ത്യയിലാദൃമായി മ്യൂസിക് തെറാപ്പി ആന്‍ഡ് പീസ് യോഗ പഠനം, നാളെ ഉദ്ഘാടനം

Published on 15 May, 2026
ഇന്ത്യയിലാദൃമായി മ്യൂസിക് തെറാപ്പി ആന്‍ഡ് പീസ് യോഗ പഠനം, നാളെ ഉദ്ഘാടനം

കോട്ടയം : വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ മ്യൂസിക് തെറാപ്പി ആന്‍ഡ് പീസ് യോഗ പഠനം നാളെ കുടമാളൂര്‍ വേള്‍ഡ് പീസ് മിഷന്‍ സെന്ററില്‍ (പീസ് ഗാര്‍ഡന്‍ )രാവിലെ 9:30ന്. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ നിയുക്ത ഏറ്റുമാനൂര്‍ എം. എല്‍. എ ശ്രീ.നാട്ടകം സുരേഷാണ് ഉദ്ഘാടനം ചെയ്യുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.സി. റ്റി. അരവിന്ദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിനോട് ചേര്‍ന്ന് എംജി യൂണിവേഴ്‌സിറ്റി യോഗ ആന്‍ഡ് നാച്ച്‌റോപതി ഡയറക്ടര്‍ ഡോ.സി. ആര്‍. ലക്ഷ്മീന്ദ്രകുമാര്‍, ഇന്ത്യയിലെ ഓട്ടിസം ചികിത്സാ രംഗത്തെ അത്ഭുതദമ്പതികള്‍, ജൂവല്‍ ഓട്ടീസം കെയര്‍ ഡയറക്ടര്‍ ഡോ. ജെയിംസണ്‍ സാമൂവല്‍, ഡോ. ജെന്‍സി ബ്ലസ്സണ്‍ എന്നിവരെ വേള്‍ഡ് പീസ് മിഷന്‍, ഗ്ലോബല്‍ ഇക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

ചടങ്ങില്‍ വേള്‍ഡ് പീസ് മിഷന്‍ മീഡിയ ഡയറക്ടര്‍ ശ്രീ ബിജോയ് ചെറിയാന്‍, ഡോ ജോണി ചിറ്റേട്ടുകളം, എസ്. ബി. ടി മുന്‍ എ. ജി. എം ജോസഫ്. സി. ചെന്നാട്ടുശ്ശേരി എന്നിവര്‍ പങ്കെടുക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക