
ഫിലാഡൽഫിയ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദനങ്ങളും ആശംസകളും നിറഞ്ഞ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ വലിയ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടിയായിരുന്നു ഈ പരിപാടി.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ ഉണ്ടായിരുന്ന കാലതാമസം എല്ലാവരെയും ഒരു വലിയ ഉത്കണ്ഠയിലാക്കിയാതായി സ്വാഗതപ്രസംഗത്തിൽ സുമോദ് നെല്ലിക്കാല പറഞ്ഞു. ജനഹിതത്തിനെതിരായ തീരുമാനമുണ്ടായാൽ കേരളത്തിലും കോൺഗ്രസ് നാമാവശേഷമാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ജനാധിപത്യം വിജയിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പിസത്തെയും പണാധിപത്യത്തെയും മറികടന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ പ്രതീക്ഷ നൽകുന്നതാണ്.
പത്ത് വർഷത്തിന് ശേഷം ലഭിച്ച ഈ ഭരണവിജയം പ്രവാസികൾക്കിടയിൽ വലിയ അഭിമാനമാണെന്നും 63 എം.എൽ.എമാരുടെ ശക്തമായ പിന്തുണയിലൂടെ നേടിയ ഈ വിജയത്തിന് പിന്നിൽ ജനങ്ങളുടെ വിശ്വാസമാണ് എന്നും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ അഭിപ്രായപ്പെട്ടു. ചില ഘട്ടങ്ങളിൽ ജനവികാരങ്ങളെ വ്രണപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ജനങ്ങൾ അതിനെ ശക്തമായി നിരസിച്ചതായും, എഐസിസി എടുത്ത അന്തിമ തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

ജനറൽ സെക്രട്ടറി നൈനാൻ മത്തായി നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും എല്ലാ ആശംസകളും നേർന്നു. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള ഗെവേർമെന്റിനു എല്ലാവിധ പിന്തുണയും തുടർന്നും നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത് ജനാധിപത്യത്തിന്റെ വിജയം തന്നെയാണ് എന്ന് ജെയിംസ് പീറ്റർ പറഞ്ഞു. അഞ്ചു വർഷത്തെ പരിശ്രമങ്ങൾക്ക് ലഭിച്ച പ്രതിഫലമാണ് ഈ വിജയം എന്നും ഹൈക്കമാൻഡ് ഉറച്ച നിലപാട് സ്വീകരിച്ചതിൽ അദ്ദേഹം ആഹ്ലാദവും പ്രെകടിപ്പിച്ചു.
എല്ലാവരും ആഗ്രഹിച്ച തീരുമാനം തന്നെയാണ് വന്നിരിക്കുന്നത് എന്ന് ജോൺ പണിക്കർ അഭിപ്രായപ്പെട്ടു, തീരുമാനം കുറച്ച് കൂടി വേഗത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇരട്ടിമധുരമായേനെ എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
കൊച്ചുമോൻ വയലത്ത്, എൽദോ വറുഗീസ് എന്നിവർ 10 വർഷത്തിന് ശേഷം ലഭിച്ച കോൺഗ്രസിന്റെ മികച്ച വിജയത്തിന് സന്തോഷം അറിയിക്കുന്നതിനോടൊപ്പം തിളക്കമാർന്ന വിജയത്തെ അഭിനന്ദിച്ചു.
വി.ഡി. സതീശനും മന്ത്രിസഭാംഗങ്ങളും ധീരമായ നേതൃത്വത്തിലൂടെ ഭരണത്തെ മുന്നോട്ടു കൊണ്ടുപോകട്ടെ എന്ന് അലക്സ് തോമസ് ആശംസിച്ചു. എഐസിസിയുടെ തന്ത്രപരമായ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ഡോ. ഈപ്പൻ ഡാനിയേൽ ആശംസകൾ നേർന്നു. കുര്യൻ രാജൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന് എല്ലാ ആശംസകളും നേരുകയുണ്ടായി. കഴിവും ദൈവകൃപയും ഭാഗ്യവും ഒരുമിച്ചാണ് വി.ഡി. സതീശന്റെ വിജയം എന്ന് ഫിലിപ്പോസ് ചെറിയാൻ അഭിപ്രായപ്പെട്ടു. ഫെയ്ത് എൽദോയും പുതിയ സർക്കാരിന് ആശംസകൾ അറിയിച്ചു.
ജോസഫ് കുന്നേൽ, ജോബി ജോൺ, ജോർജ് ഓലിക്കൽ, ഗീവറുഗീസ് ജോൺ, കോര ചെറിയാൻ, പ്രൊഫ. കോശി തലക്കൽ, പ്രൊഫ. സാം പനംകുന്നേൽ, സ്റ്റാൻലി ജോർജ്, പോൾ വർക്കി, വറുഗീസ് മട്ടമ്മേൽ, ജോൺ ചാക്കോ, ജോൺസൺ വറുഗീസ്, അലക്സ് അലക്സാണ്ടർ, ജിജോമോൻ ജോസഫ് തുടങ്ങിയവരുടെ ആശംസകളും ഐഒസി ക്കു വേണ്ടി അറിയിക്കുന്നു.
തുടർന്ന് ട്രെഷറർ തോമസ്കുട്ടി വറുഗീസ് നടത്തിയ നന്ദി പ്രകാശനത്തിൽ ജനാധിപത്യത്തിനുണ്ടായ ഈ വൻ വിജയത്തിൽ പ്രവാസികളോടൊപ്പം ഐ ഓ സി പെൻസിൽവാനിയ ചാപ്റ്റർ സന്തോഷിക്കുന്നതായും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ താമസം ഉണ്ടായെങ്കിലും പുതിയ ഭരണത്തിന് ഒരു കാലതാമസവുമില്ലാതെ തീരുമാനങ്ങൾ എടുക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് എല്ലാ വിധ ശുഭാശംസകളും നേരുകയും പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
-സുമോദ് തോമസ് നെല്ലിക്കാല