Image

പി.വി. വർഗീസ് ന്യൂജേഴ്‌സിയിൽ (92) അന്തരിച്ചു

Published on 14 May, 2026
പി.വി. വർഗീസ്  ന്യൂജേഴ്‌സിയിൽ  (92) അന്തരിച്ചു

 

ന്യൂജേഴ്‌സി: ഇരവിപേരൂർ പ്ലാംകൂടത്തിൽ വട്ടംപറമ്പിൽ  പി.വി. വർഗീസ് (92) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. മകൻ ജോഗിക്കൊപ്പം താമസിച്ചു വരികയായിരുന്നു.

ചെറുപ്പത്തിൽ  മികച്ച കായികതാരമായിരുന്ന ഇദ്ദേഹം ആലുവ യു.സി കോളേജ് ഫുട്ബോൾ ടീം ക്യാപ്റ്റനും പോൾവോൾട്ട് താരവുമായി അറിയപ്പെട്ടിരുന്നു.

കേരളത്തിൽ അധ്യാപകനായി കുറച്ചുകാലം  സേവനമനുഷ്ഠിച്ച ശേഷം  20 വർഷത്തോളം നൈജീരിയയിലെ കഫഞ്ചാനിൽ കെമിസ്ട്രി ലക്ചററായും ജോലി ചെയ്തു. അവിടെയും കായിക മേഖലയിൽ സജീവമായിരുന്ന അദ്ദേഹം ഫുട്ബോൾ, അത്‌ലറ്റിക്സ് മത്സരങ്ങളിൽ ഒഫീഷ്യലായി പ്രവർത്തിച്ചിട്ടുണ്ട്. 1988-ൽ തിരികെ നാട്ടിലെത്തി സ്ഥിരതാമസമാക്കി. 2009-ൽ  ഭാര്യ ഗ്രേസ് വർഗീസിന്റെ മരണശേഷമാണ് മകനൊപ്പം ന്യൂജേഴ്‌സിയിലേക്ക് മാറിയത്.

മക്കൾ: ജോജി  (ന്യൂജേഴ്‌സി), ബീന (ഇന്ത്യ), ആശ (യു.എ.ഇ).
മരുമക്കൾ: ഗീത വർഗീസ്, അലക്സ് ചാക്കോ, ജോർജ് വർഗീസ്.
കൊച്ചുമക്കൾ: ഡോ. ജേക്കബ് അലക്സ്- ഡോ. സോനം ജേക്കബ്, ഡോ. വർഗീസ് അലക്സ്- ഡോ. മിനു സാറ പോൾ, ജോഷ്വ വർഗീസ്(NYC), ഡോ. രചന ജോർജ്- ജിം മറ്റപ്പള്ളിൽ  (UAE), റിയ ഗ്രേസ് വർഗീസ്.
പൗത്രർ: ഏദൻ അലക്സ്, ഗബ്രിയേൽ അലക്സ് (NYC).

സംസ്കാരം: പൊതുദർശനം മെയ് 16 ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഈസ്റ്റ് ബ്രൺസ്‌വിക്കിലെ സെന്റ് സ്റ്റീഫൻസ് മാർത്തോമാ പള്ളിയിൽ (423 Dunham Corner Road in East Brunswick). പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നോർത്ത് ബ്രൺസ്‌വിക് എൽമ്‌വുഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും. www.crabiel.com. (170 N Main St.-at Riva Avenue, Milltown)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക