
കൊച്ചി: കൊച്ചി: ആറ് കസിന്‍സിന്റെ ഹൃദയസ്പര്‍ശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ഷോ 'കസിന്‍സ് & കല്യാണംസ്' സ്ട്രീമിംഗിന് ഒരുങ്ങുന്നു. ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ long-running ഷോയായ 'കസിന്‍സ് & കല്യാണംസ്' ന്റെ ആദ്യ എപ്പിസോഡ് മെയ് 29ന് സ്ട്രീം ചെയ്യും. 60 എപ്പിസോഡുകള്‍ ഉള്‍പ്പെടുന്ന ഈ ഷോയില്‍ ഓരോ വെള്ളിയാഴ്ചയും നാല് എപ്പിസോഡുകള്‍ വീതം സ്ട്രീം ചെയ്യും.
ദി എപ്പിക് കമ്പനിയുടെ ബാനറില്‍ വിഷ്ണു ചന്ദ്രന്‍, കണ്ണന്‍ താമരക്കുളം എന്നിവര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ റൊമാന്റിക് കോമഡി സീരീസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രവീണ്‍ ബാലകൃഷ്ണനാണ്. ഏഴ് വിവാഹങ്ങളിലൂടെ കടന്നുപോകുന്ന ആറ് കസിന്‍സിന്റെ സൗഹൃദം, പ്രണയം, ഇണക്കങ്ങള്‍, പിണക്കങ്ങള്‍ എന്നിവ രസകരമായി ഈ സീരീസില്‍ അവതരിപ്പിക്കുന്നു.
നൈനിത മരിയ, നന്ദിത, മനസ്വിനി റാം, മന്യ മല്ലിക, സിദ്ധാര്‍ത്ഥ് ബാബു, കൃഷ്ണ വിജയ് തുടങ്ങിയ യുവതാരങ്ങളാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന സീരീസിന്റെ എഡിറ്റിംഗ് സൂരജ് ഇ.എസ് ആണ്. സുദീപ് പലനാടാണ് സംഗീത സംവിധാനം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ സീരീസ് ലഭ്യമാകും. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുമായി എത്തുന്ന 'കസിന്‍സ് & കല്യാണംസ്' മെയ് 29 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.
Trailer: https://youtu.be/Ak_zpMWJ5pE
JioHotstar is one of India's leading streaming platforms, formed through the coming together of JioCinema and Dinsey+ Hotstar. With an unparalleled content catalogue, innovative technology, and a commitment to accessibility, JioHotstar aims to redefine entertainment for everyone across India.