Image

മുഖ്യമന്ത്രി പദം ദൈവനിയോഗം, പുതുകേരളത്തിനായി ഒന്നിച്ചു നിൽക്കാം: ടീം യുഡിഎഫിനും ജനങ്ങൾക്കും നന്ദി; വി ഡി സതീശൻ

Published on 14 May, 2026
മുഖ്യമന്ത്രി പദം  ദൈവനിയോഗം, പുതുകേരളത്തിനായി ഒന്നിച്ചു നിൽക്കാം: ടീം യുഡിഎഫിനും  ജനങ്ങൾക്കും  നന്ദി; വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി വി.ഡി. സതീശൻ. കോൺഗ്രസ് പാർട്ടി തന്നെ ഏൽപ്പിച്ചത് വലിയൊരു ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പദത്തെ ഒരു ദൈവനിയോഗമായി കാണുന്നുവെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എഐസിസി നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും  നന്ദി രേഖപ്പെടുത്തി.

"എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചത് കെ.സി. വേണുഗോപാലാണ്... എന്റെ പ്രിയപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല... കേരളം ഇപ്പോൾ കടന്നുപോകുന്നത് സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ഒരാൾക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല, എല്ലാവരും ഒന്നിച്ച് നിൽക്കണം,"   സതീശൻ ആഭ്യർത്ഥിച്ചു.

പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും നിർവ്വചനം മാറ്റി എഴുതുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി ഒരു പുതുയുഗ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യുമെന്നും വിഡി കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക