Image

വി.ഡി. സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും

Published on 14 May, 2026
വി.ഡി. സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ  തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്. 

ഗ്രൂപ്പ് സമവാക്യങ്ങളെയും ഹൈക്കമാൻഡ് തലപ്പത്തെ നീണ്ട ചർച്ചകളെയും മറികടന്ന്, അർഹതയ്ക്കുള്ള അംഗീകാരമായി വി.ഡി. സതീശൻ കേരളത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിക്കുള്ളിലെ പരമ്പരാഗത രീതികൾ വഴിമാറിയപ്പോൾ, ഭരണമികവിനും പ്രവർത്തനശൈലിക്കുമുള്ള ബഹുമതിയായിട്ടാണ് സതീശന്റെ ഈ സ്ഥാനാരോഹണം വിലയിരുത്തപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക