Image

36-ാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്: ഡാളസ് സ്ട്രൈക്കേഴ്സ് ആതിഥേയത്വം വഹിക്കും; മുന്‍താരം അബ്ദുള്‍ റസാഖ് പങ്കെടുക്കും.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 May, 2026
36-ാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്: ഡാളസ് സ്ട്രൈക്കേഴ്സ് ആതിഥേയത്വം വഹിക്കും; മുന്‍താരം അബ്ദുള്‍ റസാഖ് പങ്കെടുക്കും.

ഡാലസ്: ഡാലസ് സ്‌ട്രൈക്കേഴ്സ് ആതിഥേയത്വം വഹിക്കുന്ന കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 36-ാമത് ജിമ്മി ജോര്‍ജ്  മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

സുനില്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ടൂര്‍ണമെന്റ് കമ്മിറ്റിയാണ് മെയ് 23, 24 തീയതികളില്‍ ലൂയിസ്വില്‍ സിറ്റിയില്‍ അരങ്ങേറുന്ന ഈ വമ്പന്‍ കായികമേളയ്ക്ക് നേതൃത്വം നല്‍കുന്നത്.

ലൂയിസ്വില്‍ സിറ്റി മേയര്‍ ടി.ജെ. ഗില്‍മോര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് നിര്‍വഹിക്കും. ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സഹതാരവും മുന്‍ ഇന്ത്യന്‍ അന്താരാഷ്ട്ര താരവുമായ അബ്ദുള്‍ റസാഖ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഓപ്പണ്‍ കാറ്റഗറി, 40 അപ്പ് വിഭാഗം, അണ്ടര്‍ 18, ഗേള്‍സ് വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 22 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ലൂയിസ്വില്ലിലെ മാക് സ്പോര്‍ട്സ്  ( 'Mac Sports' 200 Continental Dr, Lewisville, TX 75067 ) ആണ് മത്സരവേദി.
പ്രവാസി മലയാളികളുടെ  കായിക ആവേശം വാനോളം  ഉയര്‍ത്തുന്ന  ഈ കായികമേള
വോളിബോള്‍ പ്രേമികള്‍ക്ക് ആവേശകരമായ മത്സരങ്ങള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കായിക മാമാങ്കത്തിലേക്ക് എല്ലാ ആസ്വാദകരെയും ഡാലസ് സ്ട്രൈക്കേഴ്സ് ഭാരവാഹികള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക