Image

സൂര്യ ചിത്രം 'കറുപ്പി'ന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദുചെയ്തു

Published on 14 May, 2026
 സൂര്യ ചിത്രം 'കറുപ്പി'ന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദുചെയ്തു

 


സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിക്ക് ആരംഭിക്കേണ്ട പ്രദര്‍ശനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അവസാന നിമിഷം ഒഴിവാക്കിയത്. തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് പ്ലാനുകളെ ഈ അപ്രതീക്ഷിത തടസ്സം സാരമായി ബാധിച്ചിരിക്കുകയാണ്. ഷോകള്‍ നിര്‍ത്തിവെച്ചത് ആരാധകരേയും നിരാശയിലാഴ്ത്തി.


ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ എസ്.ആര്‍. പ്രഭു മെയ് 14 പുലര്‍ച്ചെ ഒരുമണിയോടെയാണ് ഷോകള്‍ റദ്ദാക്കിയ വിവരം എക്‌സ് പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഴിവാക്കാനാവാത്ത കാരണങ്ങളാല്‍ 9 മണിയുടെ ഷോകള്‍ റദ്ദാക്കേണ്ടി വന്നതില്‍ അദ്ദേഹം പ്രേക്ഷകരോട് മാപ്പപേക്ഷിക്കുകയും ചെയ്തു. സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാത്തതാണ് റിലീസ് തടസപ്പെടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിലീസിന് തലേദിവസം തന്നെ തിയേറ്റര്‍ ഉടമകള്‍ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. സംവിധായകനും നടനുമായ ആര്‍.ജെ. ബാലാജി മെയ് 13 രാത്രിയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും അത് സാധ്യമായില്ല. ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ചിത്രത്തിന്റെ ലിസ്റ്റിംഗ് അപ്രത്യക്ഷമായതോടെ തന്നെ ആരാധകര്‍ക്കിടയില്‍ റിലീസ് മാറ്റിവെക്കപ്പെടുമെന്ന ആശങ്ക പടര്‍ന്നിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക