
ബെൽവിൽ: ബെൽവിൽ, കിങ്‌സ്റ്റൺ, ട്രെൻറ്റൺ തുടങ്ങിയ പ്രദേശങ്ങളിലെ സുറിയാനി ഓർത്തഡോക്സ് വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ബെൽവിലിൽ പുതിയ ഇടവക ആരംഭിച്ചു. നോർത്ത് അമേരിക്കൻ അതി ഭദ്രാസനതിന്റെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാന മദ്ധ്യേ പുതിയ ഇടവകയ്ക്ക് “സെന്റ് തോമസ് സിറിയക് ഓർത്തഡോക്സ് ചർച്ച്” എന്ന് നാമകരണം നടത്തി. പ്രദേശത്തെ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് പ്രാർത്ഥനാ യോഗങ്ങൾ, കുടുംബ സംഗമങ്ങൾ, യുവജന-സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ ക്രമീകരിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പുതിയ ഇടവക രൂപീകരണം പ്രദേശത്തെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾക്ക് ആത്മീയ ഐക്യത്തിനും സഭാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവ പങ്കാളിത്തത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങുകൾക്ക് വികാരി ഫാ. പൗലോസ് വർക്കി (പ്രസിഡന്റ്) Dn എൽദോ, അനീഷ് ഇട്ടൻ (വൈസ് പ്രസിഡൻ്റ്), ഷിജോ എലിയാസ് (സെക്രട്ടറി), അനു ചുങ്കത്, (ജോ സെക്രട്ടറി ), ബേസിൽ പോൾ (ട്രഷറർ ) തുടങ്ങിയവർ നേതൃത്വം നൽകി