
മൂല ഇംഗ്ലീഷ് കവിത The Naked Truth About Life: അബ്ദുൾ പുന്നയൂർക്കുളം)
ഗാഢമാം നിദ്രക്കിടയിൽ വിശുദ്ധിയാർന്ന
അനന്തതയെക്കുറിച്ചുള്ള മധുര സ്വപ്‌നങ്ങൾ
ഞാൻ കാണാറുണ്ട്.
എന്റെ ഏകാന്തചാരിയായ ആത്മാവ് മന്ത്രിക്കുന്നു,
'ആകാശം അത്രമേൽ അകലെയല്ല.
ചിറകുണ്ടാക്കി
ഒരു മാലാഖയെ പോലെ
പറന്നുയരാൻ തയ്യാറായിക്കൊള്ളൂ!'
സ്വർഗ്ഗത്തിലേക്കുള്ള യാത്രയ്ക്കിടയിൽ
ഞാൻ നിതാന്തമായ പ്രശാന്തതയെ ദർശിക്കുന്നു.
ഈ ലോക ജീവിതം എത്ര ക്ഷണികം എന്ന തിരിച്ചറിവ്
എന്നെ ആഹ്ലാദവാനാക്കുന്നുവല്ലോ!