
ലൂസിയാന: ലൂസിയാനയില്‍ ഒരു ബിസിനസുകാരന്‍ തന്റെ കുടുംബ ബിസിനസ് വിറ്റപ്പോള്‍ കൂടെനിന്ന് ജീവനക്കാര്‍ക്ക് നല്‍കിയത് 240 മില്യണ്‍ ഡോളര്‍. 43 വര്‍ഷമായി നടത്തിക്കൊണ്ടിരുന്ന ഇലക്ട്രിക്കല്‍ കമ്പനി 1.7 ബില്യണ്‍ ഡോളറിനാണ് കമ്പനി വിറ്റത്. 540 ജീവനക്കാര്‍ക്കായി 240 മില്യണ്‍ ഡോളറാണ് കമ്പനി പങ്കുവച്ചത്. ഏദേശം 4,43,000 ഡോളറാണ് ഓരോ ജീവനക്കാരനും ലഭിച്ചത്.
മൈന്‍ഡനിലെ ഫൈര്‍ബോണ്ട് കോര്‍പിന്റെ സിഇഒ ആയ ഗ്രഹാം വാക്കര്‍ ആണ് കമ്പനി പവര്‍ മാനേജ്‌മെന്റ് ഭീമനായ ഈറ്റണ് വില്‍ക്കുന്നത്. വില്‍പ്പന കരാറില്‍ ഗ്രഹാം വാക്കര്‍ മുന്നോട്ടുവച്ച ഏക വ്യവസ്ഥ തുകയില്‍ 15% ജീവനക്കാര്‍ക്ക് നല്‍കണമെന്നതായിരുന്നു.
1982ലാണ് ഫൈബര്‍ബോണ്ട് സ്ഥാപിച്ചത്. വാക്കറുടെ പിതാവ് ക്ലൗഡ് ആയിരുന്നുസ്ഥാപകന്‍. ടെലിഫോണ്‍, ഇലക്ട്രിക്കല്‍ ഗിയറുകളാണ് കമ്പനി നിര്‍മ്മിച്ചിരുന്നത്.