
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത നടന്‍ വിജയ്യെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ സൂപ്പര്‍താരം രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ രജനികാന്തിനോട് മാധ്യമപ്രവര്‍ത്തകര്‍ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രജനികാന്തിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്. തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം തേടിയെങ്കിലും താരം മൗനം പാലിക്കുകയായിരുന്നു. മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും ഒരു പ്രസ്താവനയും നല്‍കാതെ രജനികാന്ത് മുന്നോട്ട് നീങ്ങി. പുഞ്ചിരിച്ചുകൊണ്ട് കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്യുക മാത്രമാണ് താരം ചെയ്തത്. ഈ സന്ദര്‍ഭത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.