Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് ഫിലാഡല്‍ഫിയായില്‍

വര്‍ഗീസ് പാലമലയില്‍, മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. Published on 13 May, 2026
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് ഫിലാഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആസ്ഥാനത്ത് വച്ച് ജൂലൈ മാസം 22-ാം തീയതി മുതല്‍ 25-ാം തീയ്യതി നടക്കുന്ന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ കിക്കോഫ് മെയ് മാസം മൂന്നാം തീയതി വിശുദ്ധ കുര്‍ബ്ബാനാനന്തരം ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ വച്ച് നടന്നു. ഇടവക വികാരി റവ.ഫാദര്‍ രാജന്‍ പീറ്റര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരിലൊരാളായ വന്ദ്യ ജോസ് ദാനിയേല്‍ പയറ്റേല്‍ കോറെപ്പിസ്‌ക്കോപ്പായില്‍ നിന്നും പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തദവസരത്തില്‍ അമേരിക്കന്‍ അതിഭദ്രാസന ജോയിന്റ് ട്രഷറാര്‍ ശ്രീ. ബോബി കുര്യാക്കോസ്(ന്യൂജേഴ്‌സി), കൗണ്‍സില്‍ അംഗങ്ങളായ ശ്രീ റോയി മാത്യു(ന്യൂയോര്‍ക്ക്), സാബു സക്കറിയ(ഫിലാഡല്‍ഫിയ) എന്നിവര്‍ സന്നിഹിതരായിരുന്നു.

 


യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ, നവാഭിഷിക്തനായ ആബൂര്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ ഈ കോണ്‍ഫറന്‍സില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.
'യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ കണ്ടെത്തുവിന്‍. അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍'(യെശയ്യ 55.6) എന്നുള്ളതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ചിന്താവിഷയം.
കോണ്‍ഫറന്‍സിന്റെ പ്രാധാന്യത്തേക്കുറിച്ചും, ആദ്യമായി അമേരിക്കയിലെത്തുന്ന ബാവ തിരുമനസ്സിന് നല്‍കപ്പെടുന്ന വമ്പിച്ച വരവേല്‍പ്പിന്റെ ക്രമീകരണത്തെക്കുറിച്ചും തദവസരത്തില്‍ കൗണ്‍സില്‍ അംഗം ബോബി കുര്യാക്കോസ് വിശദീകരിച്ചു. കത്തീഡ്രല്‍ ദേവാലയത്തിന്റെ സമ്പൂര്‍ണ്ണ സഹകരണവും, പ്രാതിനിധ്യവും, മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും ഉണ്ടാകണമെന്ന് തദവസരത്തില്‍ ഭദ്രാസന ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു. നിരവധി കുടുംബങ്ങള്‍ തതദവസരത്തില്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കി.

മെയ് മാസം 16-ാം തീയതി ഭദ്രാസന ആസ്ഥാനത്ത് (236 Old Tappand RD, Old Tappan, NJ) വച്ച് നടക്കുന്ന ഫുഡ് ഫെസ്റ്റിലിന്റെ ക്രമീകരണത്തേക്കുറിച്ചും, ഭദ്രാസനത്തിന്റെ ഫണ്ട് റെയിസിംഗിന് വേണ്ടി നടത്തുന്ന ഫുഡ് ഫെസ്റ്റീവല്‍ വമ്പിച്ച വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാവരുടേയും സഹായസഹരണങ്ങള്‍ ഉണ്ടാകണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

ന്യൂജേഴ്‌സിയിലെ ഓള്‍ഡ് താപ്പാന്‍ ടൗണ്‍ഷിപ്പിന്റെ ഒരു ഉത്സവമായാണ് ഈ ഫുഡ്‌ഫെസ്റ്റീവല്‍ എല്ലാവര്‍ഷവും നടത്തിവരുന്നത്. ന്യൂജേഴ്‌സിയിലെയും, ഓള്‍ഡ് താപ്പാന്‍ ടൗണ്‍ഷിപ്പിലെയും ഔദ്യോഗീക ഭാരവാഹികള്‍, സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വലിയ ജനപങ്കാളിത്തം ഈ വര്‍ഷവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
കിക്കോഫ് പരിപാടികള്‍ക്ക് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ വൈസ് പ്രസിഡന്റ് ഏലിയാസ് പോള്‍, സെക്രട്ടറി ജെഫ് ജോര്‍ജ്, ട്രഷറാര്‍ റ്റാണിയ തമ്പി, കൗണ്‍സില്‍ അംഗം സാബു സക്കറിയ, ഷാന ജോഷ്വാ, റീബ ജേക്കബ്, ലിസ്സി തോമസ്, റോളി എല്‍ദോ, എല്‍ദോസ് വര്‍ഗീസ്, ഡോക്ടര്‍ മാത്യു ഇടിച്ചാണ്ടി, മാത്യൂസ് മഞ്ച, ജിമ്മി ജേക്കബ് ജോര്‍ജ്, ബാബു തോമസ്സ്, വര്‍ഗീസ് പട്ടമ്മാടി, ജാന്‍സി പട്ടമ്മാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


വര്‍ഗീസ് പാലമലയില്‍,
മലങ്കര അതിഭദ്രാസന പി.ആര്‍.ഓ.
 

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് ഫിലാഡല്‍ഫിയായില്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് ഫിലാഡല്‍ഫിയായില്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് ഫിലാഡല്‍ഫിയായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക